സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിനെ ഇത്രയും സ്വീകാര്യത നേടികൊടുക്കാൻ കാരണമായ മോഡലുകളിൽ ഒന്നായിരുന്നു ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഡസ്റ്റർ. 2012 മുതൽ ആഭ്യന്തര വിപണിയിൽ സജീവമായ ഡസ്റ്റർ അടുത്തിടെ നിർമാണം അവസാനിപ്പിച്ചെന്ന വാർത്തയും പുറത്തു വന്നിരുന്നു.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

ആധുനിക എതിരാളികൾക്കിടയിൽ നിറംമങ്ങിയതോടെ ആവശ്യക്കാരും വാഹനത്തെ തേടിയെത്തിയിരുന്നില്ല. എന്നാൽ ഒരു പുതിയ മാധ്യമ റിപ്പോർട്ട് അനുസരിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കൾ പുതിയ തലമുറ റെനോ ഡസ്റ്ററിനെ ഇന്ത്യയ്ക്കായി പരിഗണിക്കുന്നു എന്നതാണ്. എങ്കിലും ഉതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ കമ്പനി എടുത്തിട്ടില്ല.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

സെഗ്‌മെന്റിലെ തലതൊട്ടപ്പനായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ കൊലകൊമ്പൻമാരുമായാകും ഡസ്റ്റർ എസ്‌യുവിയുടെ പുതിയ അവതാരം നേരിടുക. മുമ്പ് എങ്ങുമില്ലാത്തത്ര മത്സരമാണ് ഇന്ന് മിഡ്-സൈസ് എസ്‌യുവിയിൽ കാണാനാവുന്നതും.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

ഡസ്റ്ററിന്റെ മൂന്നാം തലമുറയായിരിക്കും ഇതെന്നതാണ് ശ്രദ്ധേയം. നിലവിൽ വികസന ഘട്ടത്തിൽ ഇരിക്കുന്ന വാഹനം 2023-2024 വർഷത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. റെനോ-നിസാൻ സഖ്യത്തിന്റെ CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും മൂന്നാം തലമുറ എസ്‌യുവിയുടെ പണി കമ്പനി പൂർത്തിയാക്കുക.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

സാൻഡേറോ, ലോഗൻ തുടങ്ങിയ വാഹനങ്ങളിൽ ഈ പ്ലാറ്റ്‌ഫോം ഇതിനോടകം തന്നെ കമ്പനി ഉപയോഗിക്കുന്നുണ്ട്. നിലവിൽ ഡസ്റ്ററിൽ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രൈവബിലിറ്റിയുടെയും സുരക്ഷയുടെയും കാര്യത്തിൽ പുതിയ പ്ലാറ്റ്‌ഫോം ഒരു വലിയ പുരോഗതിയായിരിക്കും കൈവരിക്കുക.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

പുതിയ പ്ലാറ്റ്ഫോം പുതിയ തലമുറ ഡസ്റ്ററിനെ വൈദ്യുതീകരിക്കാനും റെനോയെ അനുവദിക്കും. മാത്രമല്ല ഇത് ഒരു ഹൈബ്രിഡ് പവർട്രെയിനുമായി പൊരുത്തപ്പെടാനും അനുയോജ്യമാണ്. നിലവിൽ യൂറോപ്പിൽ വിൽക്കുന്ന ക്ലിയോ, ക്യാപ്‌ചർ എന്നിവയിൽ നിന്ന് ഹൈബ്രിഡ് സജ്ജീകരണം കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

1.6 ലിറ്റർ പെട്രോൾ എഞ്ചിന് പകരം 1.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും പുത്തൻ ഡസ്റ്ററിന് റെനോ നൽകും. ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകളിൽ ഉപയോഗിക്കുന്ന അറ്റ്കിൻസൺ സൈക്കിളിനെയും പുതിയ എഞ്ചിൻ പിന്തുണയ്ക്കുന്നു. അധികാരത്തേക്കാൾ കാര്യക്ഷമതയിലായിരിക്കും പ്രധാന ശ്രദ്ധ. കൂടാതെ ഹൈബ്രിഡ് സജ്ജീകരണത്തിനായി രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉണ്ടാകാം.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

കഴിഞ്ഞ വർഷം ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. നിലവിലെ ഡസ്റ്ററിന്റെ വികസിതമായ പതിപ്പ് പോലെയാണ് പുതിയ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ബിഗ്‌സ്റ്ററിന് 4.6 മീറ്റർ നീളമാണുള്ളത്. ഇത് നിലവിലുള്ള ഡസ്റ്ററിനേക്കാൾ വലുതാണ്. വാസ്തവത്തിൽ ഡസ്റ്റർ വിദേശ വിപണികളിൽ ഡാസിയയുടെ ലോഗോയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

അത് ഇന്ത്യയിൽ എത്തിയപ്പോൾ റെനോയായി പുനർനാമകരണം ചെയ്യപ്പെട്ടുവെന്നു മാത്രം. ഡാസിയ റെനോയിൽ നിന്നുള്ള ഒരു ബജറ്റ് ബ്രാൻഡായതിനാലാണ് ഇത്തരത്തിലുള്ള നീക്കം. അതിനാൽ ഡാസിയ ബിഗ്‌സ്റ്റർ കൺസെപ്‌റ്റുമായി പുതിയ ഡസ്റ്റർ അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ പങ്കിട്ടേക്കാം. എന്നിരുന്നാലും,നിലവിലെ തലമുറയിൽ നിന്ന് ഹെഡ്‌ലാമ്പ് സജ്ജീകരണം, ഫ്രണ്ട് ഗ്രിൽ, ഉച്ചരിച്ച വീൽ ആർച്ചുകൾ, സ്‌ക്വയർ ഓഫ് ഫെൻഡറുകൾ എന്നിവ വഹിക്കാൻ സാധ്യതയുണ്ട്.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

വളരെ വിശാലമായതിനാൽ തന്നെ മസ്ക്കുലർ രൂപം നൽകാൻ വീൽ ആർച്ചുകളും പിൻ ഹാഞ്ചുകളും ഉണ്ട്. മുൻവശത്ത് ഒരു വലിയ സ്കിഡ് പ്ലേറ്റും ഇടംപിടിച്ചേക്കും. ഡിസൈൻ ബോക്‌സിയും ചതുരാകൃതിയിലുള്ളതുമായിരിക്കും എന്നതിലും സംശയമൊന്നും വേണ്ട. റൂഫ് റെയിലുകളും പിൻവശത്തെ ഡോർ ഹാൻഡിലുകളും സി പില്ലറിലാണ് നൽകിയിരിക്കുന്നത്.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

ഓവർഹാംഗുകൾ ചെറുതായതിനാൽ ഓഫ്-റോഡിംഗ് സമയത്ത് എസ്‌യുവിക്ക് മികച്ച പ്രകടനം നടത്താൻ കഴിയണം. പിൻഭാഗത്ത് ഒരു വലിയ സ്കിഡ് പ്ലേറ്റും ഒരു ഫ്ലാറ്റ് ടെയിൽഗേറ്റും ഉണ്ട്. എൽഇഡി ടെയിൽ ലാമ്പുകൾ "Y" ആകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മുൻ ഹെഡ്‌ലാമ്പുകളും "Y" ആകൃതിയായിരിക്കും സ്വീകരിക്കുക.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

പഴയ ഡസ്റ്റർ എസ്‌യുവിക്ക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം നൽകിയിരുന്നുവെങ്കിലും അത് ഇപ്പോൾ ലഭ്യമല്ല. എന്നാൽ പുതിയ തലമുറ ഡസ്റ്ററിന് ഓൾ-വീൽ ഡ്രൈവ് സംവിധാനവും നൽകി മിഡ്-സൈസ് എസ്‍യുവി സെ്മെന്റിനെ കൈയ്യിലെടുക്കാമെന്നാണ് ഫ്രഞ്ച് ബ്രാൻഡിന്റെ വിലയിരുത്തൽ.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

ഇനി ഫീച്ചർ സംവിധാനങ്ങളിലേക്ക് നോക്കിയാലും തികച്ചും അത്യാധുനിക സജ്ജീകരണങ്ങല്ലാം പുതുതലമുറ ഡസ്റ്റർ മോഡലിൽ റെനോ ഉൾക്കൊള്ളിക്കും. അതിൽ പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിച്ചേക്കാം.

സെഗ്മെന്റ് കൈയ്യിലെടുക്കാൻ Renault, Duster എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഇന്ത്യയിലേക്ക് വരും

നിലവിൽ നാല് കാറുകളാണ് റെനോ വിൽപ്പനയ്ക്കായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച ക്വിഡ് ഹാച്ച്ബാക്കിൽ നിന്നാണ് ഈ ലൈനപ്പ് ആരംഭിക്കുന്നത്. ഇപ്പോൾ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ വാഹനമായ ട്രൈബറും ഏറെ ഹിറ്റായൊരു വാഹനമാണ്. റെനോ പുറത്തിറക്കുന്ന ഏറ്റവും പുതിയ കൈഗറും ആഭ്യന്തര വിപണിയിലാണ് ആദ്യം ഹരിശ്രീ കുറിച്ചത്. കൈഗർ റെനോയ്ക്ക് വേണ്ടി മികച്ച വിൽപ്പന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

More from DriveSpark

Article Published On: Monday, March 14, 2022, 9:30 [IST]
English summary
Renault considering the new generation duster suv for india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X