ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

എല്ലാ മാസത്തേയും പോലെ തന്നെ 2022 നവംബർ മാസത്തിലും മോഡൽ നിരയിൽ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും ഒരുക്കി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. എക്സ്ചേഞ്ച്, ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കൾക്ക് പണം ലാഭിക്കാൻ അവസരം നൽകുന്നത്.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

മോഡൽ, വേരിയന്റ്, സ്ഥലം എന്നിവ അനുസരിച്ച് ഓഫറിൽ മാറ്റങ്ങളുണ്ടാവുമെന്നും റെനോ പറയുന്നു. 2022 നവംബർ മാസം മൊത്തം 35,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് കമ്പനിയുടെ പ്രഖ്യാപനം. ബാധകമെങ്കിൽ, ഉപഭോക്താക്കൾക്ക് കോർപ്പറേറ്റ് അല്ലെങ്കിൽ ഗ്രാമീണ ഓഫറുകളും ലഭിക്കും.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

മോഡൽ തിരിച്ചുള്ള റെനോയുടെ ഓഫറുകളും ആനുകൂല്യങ്ങളും ഇങ്ങനെ;

റെനോ ട്രൈബർ

റെനോ ട്രൈബറിന് പരമാവധി 35,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ RXE ഒഴികെയുള്ള കോംപാക്‌ട് എംപിവിയുടെ എല്ലാ വേരിയന്റുകളിലും 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് വരെയാണ് ഒരുക്കിയിരിക്കുന്നത്.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

കൂടാതെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ കമ്പനി 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

ഗ്രാമീണ ഓഫർ പ്രകാരം കർഷകർ, സർപഞ്ച്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് റെനോ അംഗീകരിച്ച സാധുവായ രേഖകളുടെ ലഭ്യതയ്ക്ക് വിധേയമായി 5,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

ഓരോ ഉപഭോക്താവിനും കോർപ്പറേറ്റ് അല്ലെങ്കിൽ ഗ്രാമീണ ഓഫറുകൾക്ക് അർഹതയുണ്ട്. മാത്രമല്ല, RELIVE സ്ക്രാപ്പേജ് പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് പരമാവധി 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യം നേടിയെടുക്കാമെന്നും കമ്പനി പറയുന്നു.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

റെനോ ക്വിഡ്

കമ്പനിയുടെ എൻട്രി ലെവൽ മോഡലായ റെനോ ക്വിഡ് ഈ മാസം 30,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ തെരഞ്ഞെടുത്ത വേരിയന്റുകളിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും ഹാച്ച്ബാക്കിന്റെ RXE ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 10,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

റെനോയുടെ അംഗീകൃത കോർപ്പറേറ്റ്, പൊതുമേഖലാ സ്ഥാപനങ്ങൾക്കായി തെരഞ്ഞെടുത്ത വേരിയന്റുകളിൽ കമ്പനി 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും നൽകുന്നുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്ക് RELIVE സ്ക്രാപ്പേജ് പ്രോഗ്രാമിന് കീഴിലുള്ള ആനുകൂല്യങ്ങളും ബാധകമെങ്കിൽ 5,000 രൂപയുടെ ഗ്രാമീണ ഓഫറും ലഭിക്കും.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

റെനോ കൈഗർ

ക്വിഡിനും ട്രൈബറിനും സമാനമായ കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും ഗ്രാമീണ ഓഫറുകളും റെനോ കൈഗർ കോംപാക്‌ട് എസ്‌യുവിയിലും ലഭിക്കും. കൈഗർ എസ്‌യുവിക്ക് വാഹന നിർമാതാവ് ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നില്ല. എന്നാൽ RELIVE സ്ക്രാപ്പേജ് പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ നേടിയെടുക്കാനാവും.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

പോയ മാസം അതായത് 2022 ഒക്ടോബറിഷ വാർഷിക വിൽപ്പനയിൽ 12.70 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഏക വാഹന നിർമാതാക്കളാണ് റെനോ. 2022 സെപ്റ്റംബറിൽ വിറ്റ 7,623 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഒക്ടോബറിൽ കമ്പനി 7,778 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

ഓഫറിട്ട് വിപണി പിടിക്കാൻ Renault, നവംബറിൽ 35,000 രൂപ വരെ ആനുകൂല്യങ്ങൾ

പ്രതിമാസ കണക്കുകളിൽ 2 ശതമാനം വർധനവ് ലഭിച്ചെങ്കിലും വാർഷിക വിൽപ്പനയിലെ നഷ്ടം കമ്പനിക്ക് വലിയ തിരിച്ചടിയാണ്.ഈ നഷ്ടം നികത്താൻ നവംബർ മാസം പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ഏറെ സഹായകരമാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, November 6, 2022, 11:00 [IST]
English summary
Renault india announced discount offers up to rs 35000 in 2022 november
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X