200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

ലോകമെമ്പാടും ഇപ്പോൾ എസ്‌യുവി മോഡലുകളുടെ പിന്നാലെയാണ്. ഒരു കാർ വാങ്ങാമെന്ന് മനസിൽ ഓർക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകളും മുൻഗണന കൊടുക്കുന്നതും സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കാണ്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

ദേ ഇപ്പോൾ വളർന്നുവരുന്ന എസ്‌യുവി വിപണി കൈയ്യിലെടുക്കാനായി റെനോ തങ്ങളുടെ പുത്തൻ ഓസ്ട്രൽ കോംപാക്‌ട് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഓസ്‌ട്രൽ എസ്‌യുവിയിലൂടെ സി സെഗ്‌മെന്റിനെ തിരിച്ചുപിടിക്കാനാണ് ഫ്രഞ്ച് കാർ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

2022 ഓസ്‌ട്രൽ എസ്‌യുവി പാലൻസിയയിലെ റെനോയുടെ സ്ഥാപനത്തിലായിരിക്കും നിർമിക്കുക. പരമാവധി 200 bhp കരുത്ത് വരെ നൽകുന്ന ഹൈബ്രിഡ് എഞ്ചിനുകളുടെ ഒരു ശ്രേണിയുമായാണ് പുതുപുത്തൻ വാഹനം വരുന്നത്. മിത്‌സുബിഷിയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത റെനോയുടെ പങ്കാളിത്തത്തിന്റെ ഭാഗമായുള്ള അടുത്ത തലമുറ CMF-CD പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യത്തെ റെനോ മോഡലാണ് 2022 റെനോ ഓസ്‌ട്രൽ എന്നതും ശ്രദ്ധേയമാണ്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

എസ്‌യുവി അതിന്റെ ഡിസൈൻ ഘടകങ്ങളിൽ തികച്ചും സ്വന്തമായൊരു ഐഡിന്റിറ്റി രൂപപ്പെടുത്തിയെടുക്കുമെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഇത് ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പുതിയ 'സെൻസൽ ടെക്' ഡിസൈൻ ഭാഷയെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അത് ഗംഭീരവും സ്‌പോർട്ടി ലുക്കിനുമാണ് ഊന്നൽ നൽകുന്നത്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

പിന്നിൽ മൈക്രോ ഒപ്റ്റിക്കൽ ടെക്നോളജി പോലുള്ള ഘടനാപരമായ വിശദാംശങ്ങളുള്ള ശക്തമായ ജോമെട്രി ലൈനുകളും ഇടംപിടിച്ചിട്ടുണ്ട്. ഇത് റെനോയുടെ പുതിയ 'ഇമോഷണൽ ടെക്‌നോളജി' ഡിസൈൻ തത്വങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു. എൽഇഡി ടെയിൽ ലൈറ്റുകളും ഹെഡ്‌ലൈറ്റുകളിലെ ഡയമണ്ട് ആകൃതിയിലുള്ള പാറ്റേണുകളും പോലുള്ള വിശദാംശങ്ങളും അതി മനോഹരമാണ്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

സി-ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ഒരു പുതിയ റെനോ ലോഗോ, 4x4-പ്രചോദിത ചങ്കി സ്‌കിഡ്‌പ്ലേറ്റുകൾ, 20 ഇഞ്ച് വരെ വ്യാസമുള്ള അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ രൂപത്തിലേക്ക് ആകർഷകമായാണ് കൂട്ടിച്ചേർത്തിരിക്കുന്നതു തന്നെ.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

ഏഴ് വ്യത്യസ്‌ത എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നതിനായി പുതിയ ഓസ്‌ട്രൽ പ്രത്യേക വീൽ ഡിസൈനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അവയിൽ മിക്കതും 17 ഇഞ്ചിനും 20 ഇഞ്ചിനും ഇടയിലുള്ള ഡയമണ്ട് കട്ട് അലോയ്‌ വീലുകളാണ്. 2022 റെനോ ഓസ്‌ട്രൽ കോംപാക്‌ട് എസ്‌യുവിയുടെ ഇന്റീരിയർ ഹൈടെക് കോക്ക്പിറ്റോടെയാണ് വരുന്നത് എന്നതും മാറ്റുകൂട്ടുന്നുണ്ട്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

പുതിയ ഓസ്‌ട്രൽ എസ്‌യുവിയുടെ ഇന്റീരിയർ അതിന്റെ ശ്രദ്ധേയമായ റോഡ് സാന്നിധ്യവുമായി പൊരുത്തപ്പെടുന്നുവെന്ന് ഡോർ തുറക്കുമ്പോഴെ അറിയാം. 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12 ഇഞ്ച് വെർട്ടിക്കൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സംയോജിപ്പിക്കുന്ന വലിയ ഓപ്പൺആർ ഡിസ്‌പ്ലേയുള്ള ഹൈടെക് കോക്ക്പിറ്റാണ് റെനോ ഇതിന് സമ്മാനിച്ചിരിക്കുന്നത്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

പുതിയ 9.3 ഇഞ്ച് ഉയർത്തിയ ഡിസ്‌പ്ലേ സ്‌ക്രീൻ (ഹെഡ് അപ്പ് ഡിസ്‌പ്ലേ) വിൻഡ്‌ഷീൽഡിലേക്ക് പ്രൊജക്‌റ്റ് ചെയ്‌തതോടെ വാഹനത്തിലെ മൊത്തം സ്‌ക്രീനുകളുടെ എണ്ണം കൂടുതൽ വർധിക്കുന്നു. സ്വയം ക്രമീകരിക്കുന്ന ബ്രൈറ്റ്നസിനും ഒപ്റ്റിമൈസ് ചെയ്ത പ്രതിഫലനവും വളരെ മികച്ച രീതിയിലാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഓപ്പൺആർ ഡിസ്പ്ലേ ഇന്റീരിയറിന് കൂടുതൽ സാങ്കേതികവും ആകർഷകവുമായ രൂപമാണ് നൽകുന്നത്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റെനോ ഓസ്ട്രൽ എസ്‌യുവിയുടെ ഹൃദയം. 1.7 kWh ലിഥിയം-അയൺ 400V ബാറ്ററി, ഇന്റലിജന്റ് മൾട്ടി-മോഡ് ക്ലച്ച്‌ലെസ് ട്രാൻസ്മിഷൻ എന്നിവയുമായാണ് എസ്‌യുവി വരുന്നത്. ഇത് പരമാവധി 200 bhp കരുത്ത് വരെ സംയോജിതമായി ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

ഇതോടൊപ്പം 130 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന 48V മൈൽഡ് ഹൈബ്രിഡ് അഡ്വാൻസ്ഡ് യൂണിറ്റിനൊപ്പം പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും റെനോ ഒരുക്കിയിട്ടുണ്ട്. 12V മൈൽഡ് ഹൈബ്രിഡ് യൂണിറ്റിന് 160 bhp വരെ പരമാവധി ഔട്ട്പുട്ട് നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

പുതിയ ഓസ്‌ട്രലിലെ മൂന്ന് ഇലക്ട്രിക് മോട്ടോറുകളിൽ ഓരോന്നിനും ഒരു പുനരുൽപ്പാദന ബ്രേക്കിംഗ് പ്രവർത്തനമുണ്ട്. E-TECH ഹൈബ്രിഡിനായി സ്റ്റിയറിംഗ് വീലിന് പിന്നിലുള്ള ഒരു ബട്ടൺ ഉപയോഗിച്ച് നാല് വ്യത്യസ്ത മോഡുകളിൽ ഒന്ന് തെരഞ്ഞെടുക്കാനും സാധിക്കും.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

ആൽപൈൻ സ്‌പോർട്‌സ് കാറുകളുടെ മാതൃകയിൽ ഓപ്‌ഷണൽ എസ്‌പ്രിറ്റ് ആൽപൈൻ (സ്പിരിറ്റ് ഓഫ് ആൽപൈൻ) ട്രിമ്മിൽ വരുന്ന ആദ്യത്തെ റെനോ മോഡലായിരിക്കും ഓസ്‌ട്രൽ. ഫോർഡ് കുഗ, ടൊയോട്ട RAV4 എന്നിവയ്‌ക്ക് ഒരു എതിരാളിയായാണ് റെനോയുടെ പുത്തൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

200 bhp കരുത്തുള്ള പുത്തൻ Austral എസ്‌യുവിയുമായി കളത്തിലിറങ്ങി Renault

പുതിയ ഓസ്ട്രൽ ഇന്ത്യൻ വിപണിയിൽ ഉടനെങ്ങും എത്താൻ സാധ്യതയില്ല. ബജറ്റ് മോഡലുകളിൽ ഫ്രഞ്ച് ബ്രാൻഡ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ പ്രീമിയം ഉൽപ്പന്നങ്ങളെയൊന്നും സമീപ ഭാവയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടില്ല. അതേസമയം അടുത്തിടെ ഇന്ത്യൻ വിപണിയിൽ നിന്നും പടിയിറങ്ങിയ റെനോ ഡസ്റ്ററിന് പകരക്കാരനായി മെഗാൻ ഇലക്‌ട്രിക് വരുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്.

More from DriveSpark

Article Published On: Thursday, March 10, 2022, 16:34 [IST]
English summary
Renault introduced new 2022 austral compact suv with hybrid petrol engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X