ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

കൈഗർ കോംപാക്‌ട് എസ്‌യുവിയുടെ 2022 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. 5.84 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് പരിഷ്ക്കരിച്ച കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവിയെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

പുതിയ കൈഗറിനായുള്ള ബുക്കിംഗുകൾ ഇന്ന് മുതൽ ആരംഭിക്കുന്നതായും റെനോ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ താങ്ങാനാവുന്ന ഏറ്റവും മികച്ച കോംപാക്‌ട് എസ്‌യുവികളിലൊന്നാണിത്. 2021 ഫെബ്രുവരി പകുതിയോടെ വിപണിയിൽ എത്തിയതു മുതൽ ബ്രാൻഡിനായി മികച്ച വിൽപ്പനയാണ് സ്വന്തമാക്കുന്നത്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

ഡസ്റ്റർ, ക്വിഡ് എന്നിവയ്‌ക്കൊപ്പം നേരത്തെ കണ്ട ഒരു പാറ്റേണാണ് കൈഗർ പിന്തുടരുന്നതെങ്കിലും അൽപം വ്യത്യസ്‌തമായി കാര്യങ്ങൾ പുനരാവിഷ്ക്കരിക്കാൻ കോംപാക്‌ട് എസ്‌യുവിയിലൂടെ റെനോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെയും ഫ്രാൻസിലെയും ടീമുകളുടെ സ്വാധീനത്തിലാണ് കൈഗർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച മൂന്നാമത്തെ ആഗോള മോഡലാണിതെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് റെനോ കൈഗറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്‌സ് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകൾ പോലുള്ള ഫീച്ചറുകളോടെയാണ് 2022 റെനോ കൈഗർ വരുന്നത്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

2022 മോഡലിനെ സംബന്ധിച്ചിടത്തോളം വാഹനം ശ്രദ്ധേയമായ സാങ്കേതികവിദ്യകളും നേടിയിട്ടുണ്ട്. അഞ്ച് സീറ്റർ എസ്‌യുവിക്ക് ഇപ്പോൾ ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങ് സൗകര്യവും പോലുള്ള സവിശേഷതകളും റെനോ കൈഗറിലേക്ക് ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

പുറത്ത് 2022 മോഡൽ എസ്‌യുവിക്ക് പുതിയ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റും ക്രോംഡ് ഔട്ട് ടെയിൽ‌ഗേറ്റ് ഘടനയും ലഭിക്കുന്നുണ്ട്. അതേസമയം ലൈനപ്പിനെ പുതുക്കുന്നതിന്റെ ഭാഗമായി മെറ്റൽ മസ്റ്റാർഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫിന്റെ രൂപത്തിൽ പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും റെനോ പരിചയപ്പെടുത്തി എന്നതും ഏറെ സ്വീകാര്യമായ നടപടിയാണ്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

ഇതുകൂടാതെ ചുവന്ന വീൽ ക്യാപ്പുകൾ, സ്‌പോർട്ടി 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, റെഡ് ഫേഡ് ഡാഷ്‌ബോർഡ് ആക്‌സന്റ്, കോൺട്രാസ്റ്റ് റെഡ് ഇന്റീരിയർ സ്റ്റിച്ചിംഗ്, സ്റ്റാൻഡേർഡായി PM2.5 എയർ ഫിൽട്ടർ, ഡോറിന്ററെ താഴെത്തെ ഭാഗത്ത് നീളത്തിൽ പ്രവർത്തിക്കുന്ന ടർബോ ഡിക്കൽ എന്നിവയും പുതിയ പരിഷ്ക്കരണത്തിന്റെ ഭാഗമായി കൈഗറിലേക്ക് ഇടംപിടിച്ചിട്ടുണ്ട്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമാണ് MY2022 റെനോ കൈഗറിനും തുടിപ്പേകുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ 5 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ 1.0 ലിറ്റർ യൂണിറ്റിന് ഓപ്ഷണലായി ഒരു എഎംടി ഓട്ടോമാറ്റിക് തെരഞ്ഞെടുക്കാനാവും.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

അതേസമയം ടർബോചാർജ്ഡ് എഞ്ചിനിൽ ഒരു ഓപ്‌ഷണൽ 5-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക്കും ലഭിക്കും. പുതിയ പരിഷ്ക്കരണത്തിൽ എഞ്ചിൻ പവർ കണക്കുകളിൽ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 72 bhp കരുത്തിൽ 96 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

മറുവശത്ത് ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 100 bhp പവറിൽ 152 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൈഗർ എസ്‌യുവിക്ക് 20.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ അവകാശപ്പെടുന്നത്. ഇത് ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, നേപ്പാൾ തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. കോംപാക്ട് എസ്‌യു‌വിക്ക് ഉയർന്ന സുരക്ഷയും ഉണ്ട്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗാണ് റെനോ കൈഗർ സ്വന്തമാക്കിയിരിക്കുന്നത്. പ്രീ ടെൻഷനറും ലോഡ്-ലിമിറ്ററും ഉള്ള സീറ്റ് ബെൽറ്റുകൾ, ഇബിഡി ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഇംപാക്ട് സെൻസിംഗ് ഡോർ അൺലോക്ക്, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ISOFIX ചൈൽഡ് സീറ്റ് ആങ്കറേജും ഉള്ള 60/40 സ്പ്ലിറ്റ് പിൻ നിര സീറ്റ് എന്നിവയാണ് വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

കഴിഞ്ഞ വർഷം റെനോ ഇന്ത്യയിൽ 10 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി കൈഗറിന് ഒരു RXT(O) വേരിയന്റും സമ്മാനിച്ചിരുന്നു. ഇത് 1.0 ലിറ്റർ ടർബോ വേരിയന്റിൽ വാഗ്ദാനം ചെയ്യും. സ്മാർട്ട് പായ്ക്ക്, സ്മാർട്ട് പ്ലസ് പായ്ക്ക്, അട്രാക്‌ടീവ് പായ്ക്ക്, എസ്‌യുവി പായ്ക്ക്, എസൻഷ്യൽ പായ്ക്ക് എന്നിവ ഉൾപ്പെടുന്ന നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും റെനോ ഇന്ത്യ കൈഗറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്രൂയിസ് കൺട്രോളും വയർലെസ് ചാർജിങ്ങും വരെ, പുതുക്കിയ 2022 മോഡൽ Renault Kiger വിപണിയിൽ

രാജ്യത്തെ സബ് 4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ പഞ്ച്, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ എന്നീ മോഡലുകളുമായാണ് നിലവിൽ റെനോ കൈഗർ മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 30, 2022, 16:10 [IST]
English summary
Renault launched the updated 2022 model kiger compact suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X