ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

കുഷാഖ് എസ്‌യുവിയുടെ വില വർധിപ്പിച്ചതിനു പിന്നാലെ ജനപ്രിയനായ സ്ലാവിയ സെഡാന്റെ വിലയിലും പരിഷ്ക്കാരവുമായി ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ രംഗത്തെത്തിയിരിക്കുകയാണ്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

2022 നവംബർ ഒന്നു മുതൽ സ്‌കോഡ സ്ലാവിയയുടെ വില 40,000 രൂപ വരെ ഉയർത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്ത് അവതരിപ്പിച്ച ശേഷം പ്രീമിയം സി-സെഗ്മെന്റ് സെഡാന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. ഈ വർഷം ജൂണിലാണ് സെഡാന്റെ ആദ്യ വില 60,000 രൂപ വരെ വർധിച്ചത്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

വേരിയൻ്റ് തിരിച്ചുള്ള വിലകളിലേക്ക് നോക്കിയാൽ സ്‌കോഡ സ്ലാവിയ ആംബിഷൻ 1.0 ഓട്ടോമാറ്റിക് പതിപ്പിന് 40,000 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. തുടർന്ന് സ്റ്റൈൽ 1.0 ലിറ്റർ മാനുവൽ പതിപ്പിന് 31,000 രൂപയുടെ വില വർധനവാണ് ഇത്തവണ സ്കോഡ നടപ്പിലാക്കിയിരിക്കുന്നത്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

അതേസമയം സെഡാന്റെ ആക്ടീവ് 1.0 ലിറ്റർ മാനുവൽ, ആംബിഷൻ 1.0 ലിറ്റർ മാനുവൽ എന്നീ വേരിയന്റുകൾക്ക് 30,000 രൂപയുടെ വില പരിഷ്ക്കാരവും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുണ്ട്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

അതേസമയം സ്കോഡ സ്ലാവിയ സ്റ്റൈൽ 1.0 മാനുവൽ NSR (നോൺ സൺറൂഫ്), സ്റ്റൈൽ 1.5 ലിറ്റർ മാനുവൽ എന്നിവയുടെ വില 21,000 രൂപയായി ഉയർന്നു, അതേസമയം ടോപ്പ്-സ്പെക്ക് സ്റ്റൈൽ 1.5 ഡിസ്ജി ഗിയർബോക്സ് മോഡലിന് കഴിഞ്ഞ മാസത്തെ വിലയേക്കാൾ 1,000 രൂപ കൂടുതലാണ് ഇനി മുതൽ നൽകേണ്ടത്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

പ്രീമിയം സി-സെഗ്മെന്റ് സെഡാനായ സ്ലാവിയയുടെ സ്റ്റൈൽ 1.0 ഓട്ടോമാറ്റിക് വേരിയന്റിന് 11,000 രൂപയാണ് നവംബർ മാസം മുതൽ അധികമായി മുടക്കേണ്ടി വരിക. വില പുതുക്കിയതോടെ ഇനി മുത്ൽ സ്കോഡയുടെ സെഡാൻ്റെ 1.0 ലിറ്റർ ടിഎസ്ഐ വേരിയന്റ് സ്വന്തമാക്കണമെങ്കിൽ 10.99 ലക്ഷം മുതൽ 15.79 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണം.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

അതേസമയം സ്ലാവിയയുടെ 1.5 ലിറ്റർ ടിഎസ്ഐ മോഡലിന് 16.79 ലക്ഷം മുതൽ 18.39 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. രണ്ട് ടർബോ പെട്രോൾ ഡീസൽ എഞ്ചിനിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. അതിൽ ആദ്യത്തേത് 1.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ യൂണിറ്റ് ആണ്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

ഇത് 115 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തേത് 150 bhp പവറിൽ 250 Nm torque സൃഷ്ടിക്കുന്ന 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 പെട്രോൾ എഞ്ചിനാണ് സ്കോഡ സ്ലാവിയയിൽ ലഭ്യമാവുന്നത്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡായാണ് വാഗ്‌ദാനം ചെയ്യുന്നത്. 1.0 ലിറ്റർ എഞ്ചിനിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടറും 1.5 ലിറ്റർ എഞ്ചിനിൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ചും അടങ്ങുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും സ്വന്തമാക്കാനാവും.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

സുരക്ഷയുടെ കാര്യത്തിൽ ക്രൂയിസ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളാണ് സ്ലാവിയയിൽ സ്കോഡ ഒരുക്കിയിരിക്കുന്നത്.

ഈ സെഡാൻ സ്വന്തമാക്കണമെങ്കിൽ ഇനി ചെലവ് കൂടും, സ്ലാവിയക്ക് രണ്ടാമതും വില വർധിപ്പിച്ച് Skoda

ഫീച്ചറുകളിലേക്ക് നോക്കിയാൽ സ്ലാവിയ സെഡാന് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓട്ടോ വൈപ്പറുകൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി എന്നിവയെല്ലാം ലഭിക്കും.

Article Published On: Saturday, November 5, 2022, 13:15 [IST]
English summary
Skoda increased the prices of slavia sedan for the second time details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X