സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

സ്ലാവിയയുടെ വിപണി വരവിനു മുന്നോടിയായി റാപ്പിഡ് സെഡാനെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്ത് സ്‌കോഡ. കഴിഞ്ഞ വർഷം നവംബറിൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് മഹാരാഷ്ട്രയിലെ തങ്ങളുടെ നിർമാണ കേന്ദ്രത്തിൽ റാപ്പിഡിന്റെ ഉത്പാദനവും അവസാനിപ്പിച്ചിരുന്നു.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

നിലവിൽ 11.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ മാറ്റ് എഡിഷൻ മാത്രമാണ് റാപ്പിഡിനായി വിൽപ്പനയ്ക്ക് എത്തുന്നത്. മാറ്റ് പതിപ്പ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ തന്നെയാണ് ഇപ്പോഴും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

2011 അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ച സ്‌കോഡ റാപ്പിഡ് ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ എന്നിവയെ നേരിടാനാണ് വിപണിയിൽ അവതരിപ്പിച്ചത്. 10 വർഷം മുമ്പ് സെഡാനുകൾക്ക് ആവശ്യക്കാരേറെയായിരുന്നു. സെഗ്‌മെന്റിൽ ഒന്നാം സ്ഥാനത്തിനായി സിറ്റിയും വേർണയും പോരാടിയപ്പോൾ ഫോക്‌സ്‌വാഗൺ വെന്റോയും സ്കോഡ റാപ്പിഡും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

ഫിയറ്റ് ലീനിയയ്‌ക്കൊപ്പം അക്കാലത്ത് മാരുതി SX4 സെഡാനും കളത്തിൽ ഉണ്ടായിരുന്നു. റാപ്പിഡ് ലോഞ്ച് ചെയ്തതിന് ശേഷം സിറ്റി യഥാർഥത്തിൽ രണ്ട് തലമുറ മാറ്റങ്ങളിലൂടെ കടന്നുപോയി. SX4-ന് പകരം വെച്ചത് മാരുതി സിയാസ് ആയിരുന്നു. അവസാനം സിറ്റിയുടെയും വേർണയുടെയും ആധിപത്യം തകർക്കാൻ മാരുതിക്ക് കഴിഞ്ഞു.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

എന്നാൽ സ്‌കോഡ റാപ്പിഡും ഫോക്‌സ്‌വാഗൺ വെന്റോയും അതേ സജ്ജീകരണത്തിൽ അവിടെയും ഇവിടെയും കുറച്ച് മാറ്റങ്ങളോടെ തുടർന്നു. അങ്ങനെ എതിരാളികൾക്കിടയിൽ കാര്യമായ പ്രസക്തിയില്ലാതെ ഇവ മാറിയതും യാഥാർഥ്യമാണ്. അങ്ങനെയാണ് ഒടുവിൽ സ്‌കോഡയും ഫോക്‌സ്‌വാഗണും പുതുതലമുറ സെഡാനുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

ഇന്ത്യയിൽ ഇതുവരെ റാപ്പിഡ് സെഡാന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് സ്കോഡ വിറ്റഴിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ മാറ്റ് പതിപ്പ് റാപ്പിഡിന്റെ അവസാന ബാച്ച് ആയിരുന്നു. 109 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ ടിഎസ്‌ഐ എഞ്ചിനാണ് റാപ്പിഡ് മാറ്റിന് കരുത്തേകുന്നത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും വാഹനത്തിലുണ്ട്. ഇന്ത്യയിൽ റാപ്പിഡിന് പകരക്കാരനായി എത്തുന്ന സ്‌കോഡ സ്ലാവിയ 2022 മാർച്ച് ആദ്യവാരം നിരത്തിലെത്താൻ തയാറെടുത്തു കഴിഞ്ഞിട്ടുണ്ട്. കുഷാഖ് മിഡ്-സൈസ് എസ്‌യുവിക്ക് ശേഷം കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച MQB-A0 IN പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലാണിത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

പുതിയ സെഡാൻ മോഡൽ ലൈനപ്പ് ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വ്യാപിക്കും. റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ലാവിയയ്ക്ക് 128 മില്ലീമീറ്റർ നീളവും 53 മില്ലീമീറ്റർ വീതിയും 21 മില്ലീമീറ്റർ ഉയരവും സെഗ്‌മെന്റിന്റെ ഏറ്റവും നീളമുള്ള 2,651 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കും. ഇതിന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 4541 mm, 1752 mm, 1487 mm എന്നിങ്ങനെയാണ്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

പുതിയ സ്‌കോഡ സെഡാന്റെ ഇന്റീരിയർ കുഷാഖ് എസ്‌യുവിയുമായി സാമ്യം പങ്കിടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിന് നാല് ലെയർ ഡാഷ്‌ബോർഡ് ഡിസൈൻ, പിയാനോ ബ്ലാക്ക് പാനൽ, ബീജ് ഗ്ലോവ്‌ബോക്‌സ്, എസ്‌യുവി സഹോദരങ്ങൾക്ക് സമാനമായ റൗണ്ട് എസി വെന്റുകൾ എന്നിവയെല്ലാം ഉണ്ടാകും.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡാഷ്‌ബോർഡിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് കമ്പനി സംയോജിപ്പിച്ചിരിക്കുന്നത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

മൂന്ന് വ്യത്യസ്ത തീമുകളുള്ള ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ് പാഡ്, പിൻ യാത്രക്കാർക്കായി സമർപ്പിത ഇരട്ട യുഎസ്ബി-സി പോർട്ടുകൾ, എയർ കാർ, റെയിൻ ആൻഡ് ലൈറ്റ് സെൻസറുകൾ ഉള്ള ടച്ച്-കൺട്രോൾ ക്ലൈമാറ്റ്‌ട്രോണിക്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ് എന്നിവ വരാനിരിക്കുന്ന സ്കോഡ സ്ലാവിയയുടെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

സുരക്ഷയുമായി ബന്ധപ്പെട്ട്, സ്കോഡ സ്ലാവിയയിൽ 6 എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഐസോഫിക്സ് ആങ്കറുകൾ, മൾട്ടി-കൊളിഷൻ ബ്രേക്ക്, ടയർ പ്രഷർ മോണിറ്റർ, റിയർ വ്യൂ ക്യാമറ എന്നിവയെല്ലാമാണ് ചെക്ക് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

പുതിയ സ്കോഡ സെഡാനിൽ 1.0 ലിറ്റർ, 3 സിലിണ്ടർ TSI പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ TSI പെട്രോൾ എഞ്ചിൻ എന്നിവയായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഇതിൽ ആദ്യത്തെ യൂണിറ്റ് 114 bhp കരുത്ത് വികസിപ്പിക്കുമ്പോൾ ഉയർന്ന ശേഷിയുള്ള എഞ്ചിൻ 148 bhp പവറിൽ 250 Nm torque ആകും ഉത്പാദിപ്പിക്കുക.

സ്ലാവിയയ്ക്ക് വഴിയൊരുക്കി Rapid മറയുന്നു, വെബ്സൈറ്റിൽ നിന്നും സെഡാനെ ഒഴിവാക്കി Skoda

കാറിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 1.0 ലിറ്റർ TSI പതിപ്പിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ആയിരിക്കും നൽകുക. അതേസമയം വലിയ എഞ്ചിൻ ക്ലിക്ക്-ഷിഫ്റ്റിംഗ് ട്വിൻ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും. ഇത് പുതിയ സ്കോഡ സെഡാനിൽ മികച്ച പ്രകടനം ഉറപ്പാക്കും.

More from DriveSpark

Article Published On: Thursday, February 10, 2022, 18:15 [IST]
English summary
Skoda removed the rapid mid size sedan from its official website ahead of slavia launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X