വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

റാപ്പിഡിന്റെ പകരക്കാരനായ പുതിയ മിഡ്-സൈസ് പ്രീമിയം സെഡാൻ സ്ലാവിയ ഈ മാസം ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

കഴിഞ്ഞ വർഷം നവംബറിൽ വിപണിയിൽ അവതരിപ്പിച്ച സ്ലാവിയയുടെ വില വിവരങ്ങൾ കമ്പനി മാർച്ച് 28 ന് ഇന്ത്യയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇപ്പോൾ പുതിയ സെഡാൻ ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യാൻ തുടങ്ങുന്ന തീയതിയും സ്കോഡ വെളിപ്പെടുത്തിയിട്ടുണ്ട്.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

2022 സ്കോഡ സ്ലാവിയ സെഡാന്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള വിവിധ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വാഹനം സ്വന്തമാക്കാൻ താത്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി സ്ലാവിയ ബുക്ക് ചെയ്യാം.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള സ്കോഡയുടെ ചക്കൻ അധിഷ്ഠിത പ്ലാന്റിൽ നിർമിക്കുന്ന സെഡാൻ മിഡ്-സൈസ് പ്രീമിയം സെഡാൻ സെഗ്‌മെന്റിൽ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ തുടങ്ങിയ എതിരാളികളെയാണ് ഇന്ത്യയിൽ നേരിടുക. പിന്നീട് എത്തുന്ന വെന്റോയുടെ പിൻഗാമിയായ ഫോക്‌സ്‌‌വാഗണിന്റെ വിചർസും സ്ലാവിയയ്ക്ക് വെല്ലുവിളിയാകും.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

സ്ലാവിയ സെഡാന്റെ ഡെലിവറി മാർച്ച് 28 മുതൽ ആരംഭിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയുള്ള സ്ലാവിയ 1.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ ലോഞ്ച് ചെയ്‌തതിന്റെ ആദ്യ ദിവസം മുതൽ വിതരണം ചെയ്യാൻ തുടങ്ങും.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിനുള്ള രണ്ടാമത്തേതിന്റെ ഡെലിവറി മാർച്ച് മൂന്നു മുതൽ ആരംഭിക്കുമെന്നും സ്കോഡ വ്യക്തമാക്കി. ആകസ്മികമായിവലിയ എഞ്ചിനുള്ള സ്ലാവിയ അതേ തീയതിയിലാണ് പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. എസ്‌യുകളിലേക്കുള്ള വര്‍ധിച്ചുവരുന്ന പ്രവണത കാരണം വില്‍പ്പന ഇടിഞ്ഞോണ്ടിരിക്കുന്ന ഒരു വിഭാഗമാണ് സെഡാന്‍ മോഡലുകളുടേത്.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

എന്നാൽ സ്ലാവിയയിലൂടെ ഈ പ്രവണത ഇടിച്ചുനിരത്താനാകും സ്കോഡ ശ്രമിക്കുക. ഒരിക്കലും സെഡാനുകളുടെ യാത്രാ സുഖം എസ്‌യുവികൾക്ക് അവകാശപ്പെടാനാവില്ല. സ്ലാവിയയില്‍ സ്‌കോഡ വലിയ പ്രതീക്ഷ വെയ്ക്കുന്നതിന്റെ പ്രധാന കാരണം കനത്ത പ്രാദേശികവല്‍ക്കരണം തന്നെയാണ്. കുഷാഖിനെ പോലെ തന്നെ 95 ശതമാനത്തോളം പ്രാദേശികവത്ക്കരണവുമായാണ് സ്ലാവിയ വിപണിയിൽ എത്തുന്നത്.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

കുഷാഖും സ്ലാവിയയും പങ്കിടുന്ന MQB A0 IN പ്ലാറ്റ്ഫോം വളരെ കര്‍ക്കശവും സുരക്ഷിതവുമാണെന്ന് സ്‌കോഡയ്ക്ക് ഉറപ്പുവരുത്തിയിട്ടുമുണ്ട്. എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, കൂടാതെ ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ കാര്യങ്ങളും കുഷാഖുമായി പങ്കിടുന്നുവെന്നതും സെഡാൻ പ്രേമികളെ സ്ലാവിയയിലേക്ക് ആകർഷിക്കും.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

സ്ലാവിയയ്ക്ക് 4541 മില്ലീമീറ്റർ നീളവും, 1752 മില്ലീമീറ്റർ വീതിയും, 1487 മില്ലീമീറ്റർ ഉയരവും 2,651 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ഇത് സ്‌പോർട്‌സ് ട്രേഡ്‌മാർക്ക് സ്‌കോഡ ഗ്രില്ലുമായാണ് എത്തുന്നത്. അതിന് ചുറ്റും ക്രോം അതിരിടുകയും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റുകളാൽ ചുറ്റപ്പെടുകയും ചെയ്യുന്നു.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

സ്ലാവിയ സെഡാന്റെ പിൻഭാഗത്ത് സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകളാണ് കാണാൻ സാധിക്കുക. ബൂട്ട് ഡോർ തുറന്നാൽ 521 ലിറ്ററിന്റെ വളരെ ഉദാരമായ ക്യാബിൻ സ്പേസ് വെളിപ്പെടുത്തുന്നു. അകത്ത് മോഡലിന് ടു സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിൽ ബ്ലാക്ക്, ബീജ് നിറങ്ങൾ എന്നിവയാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

കൂടാതെ പിയാനോ-ബ്ലാക്ക് ഫിനിഷിൽ ബിറ്റുകൾ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വൃത്താകൃതിയിലുള്ള എസി വെന്റുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയും സ്കോഡ സ്ലാവിയയ്ക്ക് ലഭിക്കുന്നുണ്ട്. ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ASR, എല്ലാ പിന്‍ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ്, MSR, ആറ് എയര്‍ബാഗുകള്‍, TPMS, HHC, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സുരക്ഷ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായോ ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായോ ഘടിപ്പിച്ചിരിക്കുന്ന 1.0 ലിറ്റർ എഞ്ചിന് പരമാവധി 115 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവലിന് പുറമെ ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുന്ന 1.5 ലിറ്റർ എഞ്ചിൻ പരമാവധി 150 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ലാവിയ ആംബിഷന്‍ മാനുവൽ 1.0 ലിറ്റര്‍ വേരിയന്റിന് 12.6 ലക്ഷം രൂപയും സ്‌റ്റൈല്‍ മാനുവൽ 1.0 ലിറ്റർ പതിപ്പിന് ന് 14.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മാനുവല്‍ സ്‌റ്റൈല്‍ 1.5 ലിറ്റര്‍ ടിഎസ്ഐയ്ക്ക് 16.70 ലക്ഷം രൂപയുമായിരിക്കും മുടക്കേണ്ടി വരിക.

വില പ്രഖ്യാപനത്തിനൊപ്പം ഡെലിവറിയും ആരംഭിക്കും, Slavia സെഡാന്റെ കൂടുതൽ വിവരങ്ങളുമായി Skoda

ഇനി സ്കോഡ സ്ലാവിയായുടെ ഓട്ടോമാറ്റിക് മോഡലുകളുടെ വില നോക്കുകയാണെങ്കിൽ ബേസ് വേരിയന്റായ ആംബിഷന്‍ ഓട്ടോമാറ്റിക് 1.0 ലിറ്ററിന് 14 ലക്ഷം രൂപയും, സ്‌റ്റൈല്‍ ഓട്ടോമാറ്റികി 1.0 പതിപ്പിന് 15.75 ലക്ഷം രൂപയും 1.5 ലിറ്റര്‍ ടിഎസ്ഐ ഡിഎസ്‌ജി വേരിയന്റിന് 17.70 ലക്ഷം രൂപയുമായിരിക്കും എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Monday, February 21, 2022, 14:10 [IST]
English summary
Skoda revealed that the delivery of slavia sedan will begin from march 28 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X