സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തിന്റെ ഭാവിയായി ഇലക്ട്രിക് മൊബിലിറ്റി മാറികഴിഞ്ഞു. ഒട്ടുമിക്ക പ്രമുഖ ബ്രാൻഡുകളും ഇതിനോടകം തന്നെ ഇവി വിപ്ലവത്തിന്റെ ഭാഗമായും കഴിഞ്ഞു.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികളില്‍ വാഹനങ്ങളുടെ നിര്‍മാണം പ്രഖ്യാപിച്ച ആദ്യ കമ്പനികളില്‍ ഒന്നായിരുന്നു ജാപ്പനീസ് ബ്രാൻഡായ സോണി ഗ്രൂപ്പ് കോർപ്പറേഷൻ. ഇലക്‌ട്രോണിക് സാധനങ്ങളിലും വീട്ടുപകരണങ്ങളിലും വൈദഗ്ധ്യം നേടിയ നിരവധി സാങ്കേതിക കമ്പനികൾ ഇപ്പോൾ ഇവി നിർമാണത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയുമാണ്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

2020-ന്റെ തുടക്കത്തിൽ വിഷൻ-S കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ച സോണിയാണ് ഈ പ്രധാന ബ്രാൻഡുകളിലൊന്ന്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ പരിപാടിയിൽ ഒരു ഇലക്ട്രിക് എസ്‌യുവിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ചൈനീസ് കമ്പനി.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

ശരിക്കും പറഞ്ഞാൽ സോണിയുടെ രണ്ടാമത്തെ കൺസെപ്റ്റ് ഇലക്ട്രിക് കാറാണ് വിഷൻ-S 02 രൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അതായത് പേരിന് വേണ്ടി മാത്രം വാഹന നിർമാണത്തിലേക്ക് കടന്നവരല്ല ഈ ടെക്‌ ബ്രാൻഡെന്ന് അടിവരയിടുന്നു. വിഷൻ-എസ് ഒരു ഇലക്ട്രിക് സെഡാനിൽ നിന്ന് വ്യത്യസ്തമായി, വിഷൻ-S 02 ഒരു ഇലക്ട്രിക് എസ്‌യുവി ബോഡിയുമായി എത്തിയിരിക്കുന്നത്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

രണ്ട് ഇവി കൺസെപ്റ്റുകളും അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന (CES) കൺസ്യൂമർ ഇലക്ട്രോണിക്‌സിൽ അവതരിപ്പിക്കുകയായിരുന്നു സോണി. കഴിഞ്ഞ വർഷം ഇതേ സമയത്താണ് സോണി വിഷൻ-S എസ്‌യുവിയുടെ റോഡ്-ലീഗൽ പ്രോട്ടോടൈപ്പുകൾ പരീക്ഷിക്കാൻ തുടങ്ങിയത്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

എന്നിരുന്നാലും ഇലക്ട്രിക് സെഡാൻ പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. മറുവശത്ത് ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ വിഷൻ-S 02 ഉത്പാദനത്തിൽ എത്തിയേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തവുമാണ്. ഇലക്ട്രിക് എസ്‌യുവി അതിന്റെ സെഡാൻ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

കൂടാതെ നാല് സീറ്റർ ഏഴ് സീറ്റർ ലേഔട്ടിലും വാഹനം ലഭ്യമാവും. ക്രോസ്ഓവറിന് 4,895 മില്ലീമീറ്റർ നീളവും 1,930 മില്ലീമീറ്റർ വീതിയും 1,651 മില്ലീമീറ്റർ ഉയരവുമാണുള്ളത്. ഇത് ടെസ്‌ല മോഡൽ വൈയുടെ അതേ സെഗ്മെന്റിലേക്കാണ് ചുവടുവെക്കുന്നത്. കൺസെപ്റ്റ് രൂപത്തിൽ, വിഷൻ-S 02 മോഡലിന് 2,480 കിലോഗ്രാം ഭാരമുണ്ട്. വരാനിരിക്കുന്ന മിക്ക പ്രീമിയം ഇലക്ട്രിക് വാഹനങ്ങളും ചെയ്യുന്നതുപോലെ തുടക്കത്തിൽ തന്നെ വിഷൻ-S 02 വളരെ ഫ്യൂച്ചറിസ്റ്റിക് ആയാണ് രൂപാന്തരപ്പെട്ടിരിക്കുന്നത്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

മുൻവശത്ത് അടഞ്ഞ ഗ്രില്ലും കണ്ണിന്റെ ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ഇതിന് ഒരു വിചിത്രമായ രൂപം നൽകുന്നുവെന്നതും ശ്രദ്ധേയമാണ്. ഒരു ചരിഞ്ഞ മേൽക്കൂര വാഹനത്തിന് ശരിയായ കൂപ്പെ എസ്‌യുവി ആകർഷണവും നൽകുന്നുണ്ട്. കൊത്തുപണികളുള്ള ബോണറ്റ്, വിശാലമായ എയർ ഡാം, ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ എന്നിവ പോലുള്ള മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ സോണി എസ്‌യുവിയുടെ സ്പോർട്ടി സ്വഭാവത്തിന് പ്രാധാന്യം നൽകുന്നുമുണ്ട്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

ഡിസൈനർ 20 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് ബി-പില്ലറുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ തുടങ്ങിയ ഹൈലൈറ്റുകളാണ് വശക്കാഴ്ച്ചയിൽ ആധിപത്യം പുലർത്തുന്നത്. ORVM-കൾക്ക് പകരം ക്യാമറ ലെൻസുകളിൽ നിന്ന് വിഷൻ-S 02 പ്രയോജനം നേടുന്നതും കൗതുകകരമായ കാര്യമാണ്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

സോണി 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയുടെ പിൻഭാഗത്തിന് ചരിഞ്ഞ റൂഫ്‌ലൈനും ടെയിൽഗേറ്റിന്റെ വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ടെയ്‌ലാമ്പിന്റെ നീണ്ട ലൈനും കാരണം വാഹനത്തിന് വിൻഡ്‌സ്‌ക്രീൻ ലഭിക്കുന്നു. വിഷൻ-S 02 എസ്‌യുവിയിൽ കമ്പനി ഉപയോഗിക്കുന്ന ഡിസൈൻ ഭാഷ്യം പോർഷെയിൽ നിന്ന് അനുരണനം ചെയ്യുന്നുമുണ്ട്. പുതിയ സോണി ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറുകൾ മിനിമലിസം ഉൾക്കൊള്ളുന്നു.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

എന്നാൽ ലഭ്യമായ എല്ലാ ആധുനിക സാങ്കേതികവിദ്യകളും നിറഞ്ഞതാണ് ഈ വാഹനം എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മൂന്ന് സ്‌ക്രീൻ ലേഔട്ടുള്ള പൂർണ ഡിജിറ്റൽ ഡാഷ്‌ബോർഡാണ് ഏറ്റവും സവിശേഷമായ ഹൈലൈറ്റ്. സോണി പ്ലേസ്റ്റേഷൻ ഗെയിമിംഗ് കൺസോളിലേക്കുള്ള റിമോട്ട് കണക്ഷൻ വഴി വീഡിയോ പ്ലേബാക്കിനും വീഡിയോ ഗെയിമുകൾ കളിക്കുന്നതിനും പനോരമിക് ഇൻഫോടെയ്ൻമെന്റ് ഇന്റർഫേസ് ഉപയോഗിക്കാം.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

ത്രിമാന ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, ഏറ്റവും പ്രധാനമായി ലെവൽ 2+ ഡ്രൈവർ സഹായ സംവിധാനങ്ങൾ എന്നിവയാണ് സോണി വിഷൻ-S 02 മറ്റ് സവിശേഷതകൾ. വാഹനത്തിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് തുടിപ്പേകുന്നത്. ഓരോ ആക്‌സിലിലും ഒരോന്നു വീതം ഇടംപിടിച്ചിരിക്കുന്നു. ഇവ സംയോജിച്ച് പരമാവധി 536 bhp കരുത്താണ് നൽകുന്നത്.

സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയും റെഡി! Vision-S കൺസെപ്റ്റ് യാഥാർഥ്യമാവുന്നു

ഫോർവീൽ ഡ്രൈവ് ഓപ്ഷനും സോണിയുടെ ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രത്യേകതയാണ്. എന്നിരുന്നാലും ബ്രാൻഡ് അതിന്റെ ബാറ്ററി കോൺഫിഗറേഷനും റേഞ്ചും സംബന്ധിച്ച സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ഇലക്ട്രിക് ക്രോസ്ഓവർ സോണി മൊബിലിറ്റി ഇങ്ക് എന്ന പുതിയ ഓപ്പറേറ്റിംഗ് കമ്പനിക്ക് കീഴിൽ വിപണനം ചെയ്യുകയും റീട്ടെയിൽ ചെയ്യുകയും ചെയ്യുമെന്നാണ് സോണി വെളിപ്പെടുത്തിയിരിക്കുന്നത്. മോഡൽ ഈ വർഷം മാർച്ച് അല്ലെങ്കിൽ മെയ് മാസത്തോടെ വിപണിയിൽ അരങ്ങേറും.

Most Read Articles

Malayalam
English summary
Sony introduced new vision s 02 electric 7 seater suv
Story first published: Saturday, January 8, 2022, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X