ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെക്‌സോൺ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവി മാക്‌സ് എന്നു വിളിക്കുന്ന മോഡലിന് 17.74 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

സാധാരണ 30.2 kWh പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ ടാറ്റ നെക്സോൺ ഇവി മാക്‌സിന് നിരവധി പരിഷ്ക്കാരങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പുത്തൻ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ XZ+ വേരിയന്റിന് 17.74 ലക്ഷം രൂപയും 7.2 kW ചാർജറുള്ള XZ+ പതിപ്പിന് 18.24 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

അതേസമയം നെക്സോൺ ഇവി മാക്‌സിന്റെ XZ+ ലക്‌സിന് 18.74 ലക്ഷം രൂപയും 7.2 kW ചാർജറോടു കൂടിയ XZ+ ലക്‌സ് വേരിയന്റിന് 19.24 ലക്ഷം രൂപയുമാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. 40.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിലെ പ്രധാന ഹൈലൈറ്റ് എന്നു പറയാം. ഇത് നിലവിലുണ്ടായിരുന്ന വേരിയന്റിനേക്കാൾ 10.3 kWh അധിക ശേഷിയാണ് നൽകുന്നത്.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

പുതിയ നെക്സോൺ ഇവി മാക്‌സിന് 143 bhp കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും. അതായത് സാധാരണ മോഡലിനേക്കാൾ 14 bhp, 5 Nm torque എന്നിവ അധികമാണെന്ന് സാരം. വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളുന്ന മാറ്റങ്ങൾ ഉണ്ടെങ്കിലും ബൂട്ട്സ്പേസ് 350 ലിറ്ററിൽ തന്നെ തുടരുന്നുവെന്നത് ഏറെ സ്വീകാര്യമായ നടപടിയായി തന്നെ കാണണം.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

ടാറ്റ നെക്‌സോൺ ഇവി മാക്‌സിന് അതിന്റെ എതിരാളികളെ വലിയ മാർജിനിൽ മറികടക്കാൻ സാധിക്കുന്നുവെന്ന കാര്യവും എടുത്തു പറയാം. വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നതു തന്നെ ഒറ്റ ചാർജിൽ 437 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ്. സാധാരണ നെക്‌സോൺ ഇവിയേക്കാൾ ഏകദേശം 125 കിലോമീറ്റർ കൂടുതലാണിത്.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

യഥാർഥ റോഡ് സാഹചര്യങ്ങിൽ നെക്‌സോൺ ഇവി മാക്‌സിന് ഏകദേശം 300 മുതൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. ഏറെ ഉപയോഗ പ്രദമായ റേഞ്ച് ശ്രേണിയാണെന്ന് നിസംശയം പറയാം. ഇത് ഇലക്ട്രിക് എസ്‌യുവിയെ വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

XZ+, XZ+ ലക്‌സ് എന്നിങ്ങനെ ആകെ രണ്ട് വേരിയന്റുകളിലാണ് ടാറ്റ മോട്ടോർസ് നെക്സോൺ ഇവി മാക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റയുടെ കണക്കനുസരിച്ച് 30-ലധികം പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഇലക്‌ട്രിക് എസ്‌യുവിയുടെ ഫീച്ചർ നിരയിലുണ്ടെന്നാണ്. 3.3 kW ചാർജർ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡ് നൽകുമ്പോൾ കൂടുതൽ ശക്തമായ 7.2 kW ഓപ്ഷണൽ ചാർജറും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

ഒരു സാധാരണ 3.3 kW ചാർജർ വഴി ചാർജ് ചെയ്‌താൽ നെക്സോൺ ഇവി മാക്‌സ് പൂർണ ചാർജ് കൈവരിക്കാൻ ഏകദേശം16 മണിക്കൂർ വരെ സമയം വേണ്ടി വരും. അതേസമയം 7.2 kW ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ആറര മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാനാവും.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം വയർലെസ് ചാർജിംഗ് സൗകര്യം, മെച്ചപ്പെട്ട ഡൈനാമിക്‌സിനായി i-VBAC ഉള്ള ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ലെതർ വെന്റിലേറ്റഡ് ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ, മക്രാന ബീജ് ഇന്റീരിയർ, ഒരു എയർ പ്യൂരിഫയർ സിസ്റ്റം, മൾട്ടി-ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയെല്ലാം പുതിയ നെക്സോൺ ഇവി മാക്‌സിൽ ഇടംപിടിച്ചിട്ടുണ്ട്.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹൈഡ്രോളിക് ഫേഡിംഗ് കോമ്പൻസേഷൻ എന്നിവ വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡ് ആയി വരുമ്പോൾ ഓട്ടോ ഹോൾഡുള്ള ഇപിബിയും നാല് ഡിസ്‌ക് ബ്രേക്കുകളും ടാറ്റയുടെ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിലെ മറ്റ് സുരക്ഷാ സവിശേഷതകളാണ്.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

7.2 kW എസി ഫാസ്റ്റ് ചാർജർ നിർദ്ദിഷ്ട വേരിയന്റുകളിൽ കമ്പനി സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും. കൂടാതെ 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 56 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനാവും.

ഒറ്റ ചാർജിൽ 437 കിലോമീറ്റർ വരെ റേഞ്ച്, Nexon EV Max വേരിയന്റിനെ അവതരിപ്പിച്ച് Tata

IP67 റേറ്റുചെയ്ത ബാറ്ററിയും സിൻക്രണസ് മോട്ടോറിന്റെ വാറണ്ടി 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്ററാണ്. ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ ഡേടോണ ഗ്രേ, പ്രിസ്റ്റീൻ വൈറ്റ്, ഇന്റൻസി-ടീൽ എന്നീ വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഈ മാസം അവസാനമോ 2022 ജൂണിലോ പുത്തൻ ലോംഗ് റേഞ്ച് പതിപ്പിനായുള്ള ഡെലിവറി കമ്പനി ആരംഭിക്കുമെനനാണ് ലഭിക്കുന്ന വിവരം.

Most Read Articles

Malayalam
English summary
Tata introduced new nexon ev max in india with more range and power details
Story first published: Wednesday, May 11, 2022, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X