Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ലേലം ചെയ്യാൻ ഒരുങ്ങുന്ന പഞ്ച് മൈക്രോ എസ്‌യുവിയുടെ കാസിരംഗ എഡിഷൻ ടാറ്റ മോട്ടോർസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപ്പോൾ പഞ്ചിനു പിന്നാലെ നെക്സോൺ, ഹാരിയർ, സഫാരി എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ ഒരുക്കുകയാണ് കമ്പനി.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസറായി ടാറ്റ മോട്ടോർസ് ചുമതലയേറ്റിരുന്നു. പഞ്ചിന്റെ ലേലത്തിൽ നിന്നും ലഭിക്കുന്ന വരുമാനം അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ സംരക്ഷണത്തിനായി വിനിയോഗിക്കാണ് കമ്പനിയുടെ തീരുമാനം.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

മൈക്രോ എസ്‌യുവിയുടെ ഈ സ്പെഷ്യൽ എഡിഷൻ മോഡൽ ആരാധകർക്ക് മാത്രമായി ലേലം ചെയ്യപ്പെടുന്ന ഒന്നാണ്. പഞ്ചിന്റെ ഒരു യൂണിറ്റ് മാത്രമാകും കമ്പനി നിർമിക്കുക. എന്നാൽ പഞ്ചിനൊപ്പം കാസിരംഗ ലൈനപ്പിന് കീഴിലുള്ള മറ്റ് മോഡലുകളും ടാറ്റ പുറത്തിറക്കുമ്പോൾ ബ്ലാക്ക് എഡിഷൻ പോലെ തന്നെയുള്ള ശ്രേണിയിലാകും ഇവയും ലഭ്യമാവുക.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

പ്രത്യക്ഷത്തിൽ ടാറ്റ മോട്ടോർസ് നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുൾപ്പെടെ മറ്റ് എസ്‌യുവികളുടെ കാസിരംഗ എഡിഷൻ മോഡലുകൾ പുറത്തിറക്കുകയാണ് ചെയ്യുന്നത്. പഞ്ച് പോലെ മറ്റെല്ലാ എസ്‌യുവികളുടെയും സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ ലേലം ചെയ്യുമോ അതോ ഷോറൂമുകളിൽ ചില്ലറ വിൽപ്പനയ്‌ക്ക് ലഭിക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.

കാസിരംഗ ശ്രേണിക്ക് കീഴിലുള്ള എല്ലാ മോഡലുകളും പഞ്ച് കാസിരംഗയ്ക്ക് അനുസൃതമായി അതത് സ്റ്റാൻഡേർഡ് ആവർത്തനങ്ങളിൽ സമാനമായ കോസ്മെറ്റിക് അപ്‌ഡേറ്റുകളാണ് അവതരിപ്പിക്കുന്നത്. ഈ ശ്രേണിയിലെ എല്ലാ മോഡലുകളും ഉൾപ്പെടുന്ന പുതിയ ടീസർ വീഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

വരാനിരിക്കുന്ന ഈ കാറുകളുടെ കൃത്യമായ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും പഞ്ച് കാസിരംഗയിൽ കാണുന്ന അതേ മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനിലാകും ഇവയും അണിഞ്ഞൊരുങ്ങുകയെന്നാണ് ടീസർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം, ഈ മോഡലുകളെല്ലാം അവരുടെ ഐഡന്റിറ്റി വേർതിരിച്ചറിയാൻ ഫെൻഡറുകളിലും റിയർ വിൻഡ്‌സ്‌ക്രീനിലും ഗ്ലൗബോക്‌സിലും റിനോ മോട്ടിഫുകൾ അവതരിപ്പിക്കും.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

കൂടാതെ വാഹനങ്ങൾക്ക് സവിശേഷമായ 'കാസിരംഗ' സ്‌കഫ് പ്ലേറ്റുകളും ലഭിക്കും. ഇന്റീരിയർ തീമുകൾ പുറമേയുള്ള സൗന്ദര്യശാസ്ത്രവുമായി പ്രതിധ്വനിച്ചേക്കാം. എല്ലാ മോഡലുകളിലെയും ഫീച്ചർ ലിസ്റ്റുകൾ അതത് മോഡലുകളുടെ ടോപ്പ്-എൻഡ് വേരിയന്റുകൾക്ക് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കാസിരംഗ പതിപ്പുമായി ബന്ധപ്പെട്ട് ഉപകരണങ്ങളിൽ ചില കൂട്ടിച്ചേർക്കലുകൾ ഉണ്ടായേക്കാമെന്നും ടാറ്റ സൂചന നൽകിയിട്ടുണ്ട്.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

ലെതർ പൊതിഞ്ഞ മൾട്ടിഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ എന്നിവ ടാറ്റ മോട്ടോർസിന്റെ എല്ലാ എസ്‌യുവികളിലെയും പൊതുവായ ചില സവിശേഷതകളാണ്.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

ഒപ്പം ക്രൂയിസ് കൺട്രോളും കമ്പനി വാഗ്‌ദാനം ചെയ്‌തേക്കും ഹാരിയർ ഒഴികെ മറ്റെല്ലാ മോഡലുകളും iRA കണക്റ്റുചെയ്‌ത കാർ സാങ്കേതിക സവിശേഷതകളോടെ ലഭ്യമാണ്. ടാറ്റ മോട്ടോർസ് ഇതിനകം ഒന്നിലധികം ശ്രേണിയിലുള്ള പ്രത്യേക പതിപ്പ് മോഡലുകൾ അവതരിപ്പിച്ച് വൻ വിജയം നേടിയിട്ടുണ്ട്.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

ഉദാഹരണത്തിന് കുറച്ച് മാസങ്ങൾക്ക് മുമ്പ് ബ്രാൻഡ് ഹാരിയർ, നെക്‌സോൺ, നെക്‌സോൺ ഇവി, ആൾട്രോസ് തുടങ്ങിയ മോഡലുകൾക്കായി ഓൾ-ബ്ലാക്ക് എക്‌സ്റ്റീരിയർ ഫീച്ചർ ചെയ്യുന്ന ഡാർക്ക് എഡിഷൻ ശ്രേണി പുറത്തിറക്കിയിരുന്നു. പിന്നീട് സഫാരി ഡാർക്ക് എഡിഷനും ഈ നിരയിലേക്ക് ചേർത്തു. ഇവയ്ക്കെല്ലാം ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

അഡ്വഞ്ചർ പേഴ്സണ, ഗോൾഡ്, ഡാർക്ക് എഡിഷനുകൾ ഉൾപ്പെടെ സഫാരിയിൽ ഏറ്റവും കൂടുതൽ സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ കമ്പനി നിലവിൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്. അടുത്തിടെ ടാറ്റ മോട്ടോർസ് അഡ്വഞ്ചർ പേഴ്‌സണ പതിപ്പിലേക്ക് മറ്റൊരു വൈറ്റ് കളർ ഓപ്ഷനും അവതരിപ്പിച്ചിരുന്നു.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

ടാറ്റ പഞ്ച് കാസിരംഗ എഡിഷൻ മൈക്രോ എസ്‌യുവിയുടെ ക്രിയേറ്റീവ് വേരിയന്റിന്റെ ടോപ്പ് എൻഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 'കാസിരംഗ' സ്‌കഫ് പ്ലേറ്റുകളുള്ള റിനോ എംബ്ലം അതിന്റെ പിൻ വിൻഡ്‌ഷീൽഡിൽ ഉണ്ട്. ഗ്ലോവ് ബോക്സിൽ റിനോയുടെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റൂഫ് റെയിലുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്‌കൾ എന്നിവ ഉൾക്കൊള്ളുന്ന ബാക്കി മോഡലുകൾ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്.

Kaziranga Edition എസ്‌യുവി മോഡലുകളുടെ പുതിയ വിശദാംശങ്ങളുമായി Tata

ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, ക്യാമറയുള്ള പിൻ പാർക്കിംഗ് സെൻസറുകൾ, ഗ്ലോബൽ NCAP-ൽ നിന്നുള്ള 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് എന്നിവയാണ് യാത്രക്കാരുടെ സുരക്ഷക്കായി പഞ്ച് എസ്‌യുവിയിൽ ടാറ്റ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 18, 2022, 11:38 [IST]
English summary
Tata kaziranga edition suv models new details emerge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X