ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

റെക്കോർഡുകൾ തകർക്കുക എന്നത് ടാറ്റയുടെ എക്കാലത്തേയും വിനോദങ്ങളിൽ ഒന്നാണ്. പാസഞ്ചർ വാഹന വിപണിയിൽ മാരുതിക്കും ഹ്യുണ്ടായിക്കും പിന്നിലാണ് ടാറ്റയെങ്കിൽ ഇലക്ട്രിക് കാറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ടാറ്റയെ മുട്ടാൻ ആരും ഇതുവരെ വളർന്നിട്ടില്ലെന്നു വേണം പറയാൻ.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

നെക്സോൺ ഇവിയിലൂടെ ഇലക്‌ട്രിക് വാഹന നിര വെട്ടിപ്പിടിച്ച ടാറ്റ മോട്ടോർസിന് ഇപ്പോൾ നെക്സോൺ ഇവി മാക്‌സ്, നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നീ മോഡലുകളാണുള്ളത്. ദേ ഇപ്പോൾ ഇലക്ട്രിക് കാറുകളുടെ നിർമാണ രംഗത്ത് പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് കമ്പനി.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസിന്റെ പൂനെയിലെ പ്ലാന്റിൽ നിന്ന് നെക്‌സോൺ ഇവിയുടെ 50,000 യൂണിറ്റ് പുറത്തിറക്കിയാണ് പുതിയ നാഴികക്കല്ലും പിന്നിട്ടിരിക്കുന്നത്. XM, XZ പ്ലസ്, XZ പ്ലസ് ലക്സ് എന്നിവയുൾപ്പെടെ മൂന്ന് വേരിയന്റുകളിലാണ് കമ്പനി നിലവിൽ കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

ഉപഭോക്താക്കൾക്ക് ഡാർക്ക് എഡിഷൻ പതിപ്പുകളിൽ അവസാനത്തെ രണ്ട് വേരിയന്റുകളും തെരഞ്ഞെടുക്കാനും സാധിക്കും. ഇങ്ങനെ പുതുമകൾ സമ്മാനിച്ചാണ് ടാറ്റ ചരിത്രം തിരുത്തിയെഴുതുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച നെക്‌സോൺ ഇവി മാക്‌സിന്റെ വൈറ്റ് കളർ ഓപ്ഷനിലുള്ള മോഡൽ നിർമിച്ചാണ് 50,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

രാജ്യത്തെ ഇവികളുടെ തുടക്കക്കാർ എന്ന നിലയിൽ, വിജയകരമായ മോഡലുകളുടെ നിർമാണം ഉറപ്പാക്കേണ്ട ബാധ്യത തങ്ങളുടേതാണെന്ന് ഈ നേട്ടത്തെക്കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

2022 മെയ് മാസത്തിലാണ് നെക്സോൺ ഇവിയുടെ വിൽപ്പന വർധിപ്പിക്കാനായി മാക്‌സ് വേരിയന്റ് ഉയർന്ന റേഞ്ചുമായി അവതരിപ്പിക്കുന്നത്. ഇതിന് വലിയ ബാറ്ററിയും ഒറ്റ ചാർജിൽ 437 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും നൽകാൻ വരെ ശേഷിയുള്ളതാണെന്നുമാണ് സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും മാക്‌സിനെ വേറിട്ടുനിർത്തുന്നത്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

തുടർന്ന് ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടാറ്റ അടുത്തിടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചർ ഇലക്ട്രിക് ഹാച്ച്ബാക്ക് ടിയാഗോ ഇവി പുറത്തിറക്കി. 315 കിലോമീറ്റർ വരെ റേഞ്ചാണ് ഈ കുഞ്ഞൻ ഇ-കാറിൽ കമ്പനി അവകാശപ്പെടുന്നത്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

രണ്ട് വ്യത്യസ്‌ത ബാറ്ററി കപ്പാസിറ്റിയിൽ അവതരിപ്പിച്ചിരിക്കുന്ന ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ചിന്റെ വില 8.49 ലക്ഷം രൂപ മുതൽ 11.79 ലക്ഷം രൂപ വരെയാണ്. ഒപ്റ്റിമൽ ശ്രേണിയിലെത്താൻ മൾട്ടി-മോഡ് റീജൻ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ മാത്രമല്ല ടാറ്റ തങ്ങളുടെ ഇലക്ട്രിക് കാറുകളിൽ അവതരിപ്പിക്കുന്നത്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

ലൈനപ്പിലുടനീളം കമ്പനി സിപ്‌ട്രോൺ ആർക്കിടെക്ച്ചറും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇത് വൈവിധ്യമാർന്നതും വെല്ലുവിളി നിറഞ്ഞതുമായ ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ 450 ദശലക്ഷം കിലോമീറ്ററിലധികം ഓടിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

നിലവിലുള്ള ഇവി ഉപഭോക്താക്കൾക്ക് അടുത്തിടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ടാറ്റ 80 പുതിയ നഗരങ്ങളിൽ പ്രവേശിക്കുകയും 165 ലധികം നഗരങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വികസിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.

ഈ നേട്ടം മറ്റാർക്കും അവകാശപ്പെടാനില്ല, 50,000 ഇലക്‌ട്രിക് വാഹനങ്ങൾ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോർസ്

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനാണ് കാർ നിർമാതാക്കളുടെ പദ്ധതി. ഇവയിൽ ചിലത് കർവ് ഇവി, അവിന്യ, ആൾട്രോസ് ഇവി എന്നിവയുടെ പ്രൊഡക്ഷൻ പതിപ്പുകളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Monday, November 7, 2022, 16:30 [IST]
English summary
Tata motors achieved production milestone of 50000 electric vehicles in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X