വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മോഡൽ നിരയിലാകെ വർധനവ് പ്രഖ്യാപിച്ച ടാറ്റ മോട്ടോർസ്. കൂടുതൽ വിൽപ്പന ലക്ഷ്യമാക്കിയുള്ള ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ആഭ്യന്തര കാർ നിർമാതാവ് ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുമാവിധമാണ് 2022 മെയ് മാസത്തെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിൽപ്പന വേഗത നിലനിർത്താനും ഇത് ഏറെ സഹായകരമാവുമെന്നാണ് വിലയിരുത്തൽ.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ടാറ്റ ടിയാഗോയിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ഈ മാസം ഉപഭോക്താക്കൾക്ക് ലഭ്യമാവും. എന്നാൽ XZ വേരിയന്റിലും അതിനു മുകളിലുള്ള വേരിയന്റുകളിൽ മാത്രമാവും ഈ ഓഫർ സ്വന്തമാക്കാനാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

എന്നാൽ ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകൾക്കും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും മെയ് മാസത്തിൽ ഉപയോഗപ്പെടുത്താനാവും. എന്നാൽ ടിയാഗോയുടെ സിഎൻജി മോഡലുകളിൽ ഒരു ഓഫറും ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിട്ടില്ല.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

അതുപോലെ തന്നെ ടാറ്റ ടിഗോറിന് പെട്രോൾ വേരിയന്റുകളിൽ മാത്രമേ ഔദ്യോഗിക ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുള്ളൂ. കോംപാക്‌ട് സെഡാന്റെ സിഎൻജി വേരിയന്റുകൾ ഓഫറിനു കീഴിൽ ലഭ്യമല്ലെന്നു സാരം. ടിഗോറിന്റെ XZ വേരിയന്റിനും അതിനുമുകളിലുള്ളവയിലും 10,000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും വാഹനം സ്വന്തമാക്കുന്നതിലൂടെ ഉപയോഗപ്പെടുത്താനാവും.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്‌സോണിൽ ക്യാഷ് ഡിസ്‌കൗണ്ടോ എക്‌സ്‌ചേഞ്ച് ബോണസോ കമ്പനി അവതരിപ്പിച്ചിട്ടില്ല. തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് കോംപാക്‌ട് എസ്‌യുവിയുടെ പെട്രോൾ വേരിയന്റുകളിൽ 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് ലഭിക്കും. എന്നാൽ ഡീസൽ ഓപ്ഷൻ വാങ്ങിയാൽ 5,000 രൂപയായി കോർപ്പറേറ്റ് കിഴിവ് ഉയരും. നെക്സോൺ ഇവിയും ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ടാറ്റ ഹാരിയറിന് ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നുമില്ല. എന്നാൽ എസ്‌യുവിക്ക് 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ടാറ്റ മോട്ടോർസ് അനുവദിച്ചിട്ടുണ്ട്. സഫാരിയെ സംബന്ധിച്ചിടത്തോള എക്‌സ്‌ചേഞ്ച് ബോണസായി 40,000 രൂപ സ്വന്തമാക്കാമെങ്കിലും ക്യാഷ് ഡിസ്‌കൗണ്ടോ കോർപ്പറേറ്റ് കിഴിവുകളോ ഒന്നും തന്നെ വാഗ്‌ദാനം ചെയ്യുന്നില്ല.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ടാറ്റയുടെ ടിയാഗോ NRG, പഞ്ച് മൈക്രോ എസ്‌യുവി, ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, ടിഗോർ ഇവി, നെക്സോൺ ഇവി എന്നിവയിൽ ഈ മാസം ഓഫറുകളൊന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല. നെക്സോൺ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഉൾപ്പെടെ വരും മാസങ്ങളിൽ കമ്പനി നിരയിൽ കുറച്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നുണ്ട്.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

2022 ഏപ്രില്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ വിലകളെ സംബന്ധിച്ച കൂടുതൽ വാർത്തയിൽവേരിയന്റും മോഡലും അനുസരിച്ച് വിലയില്‍ ശരാശരി 1.1 ശതമാനം വര്‍ധനവാണ് ടാറ്റ മോട്ടോർസ് നടപ്പിലാക്കിയിരിക്കുന്നത്. ഈ വർഷം നടപ്പിലാക്കുന്ന രണ്ടാമത്തെ വില വർധനവാണിത്.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനവ് സ്ഥിരമായതിനാല്‍, തുടര്‍ച്ചയായ വില ക്രമീകരണം ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്. നെക്സോണ്‍, പഞ്ച്, സഫാരി, ഹാരിയര്‍, ടിയാഗോ, ആള്‍ട്രോസ്, ടിഗോര്‍ എന്നീ എല്ലാ ടാറ്റ കാറുകളുടെയും വിലയിൽ കാര്യമായ വർധനവാണ് ടാറ്റ പ്രഖ്യാപിച്ചതും നടപ്പിലാക്കിയിരിക്കുന്നതും.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

പുതുക്കിയ വിലകളുടെ അടിസ്ഥാനത്തിൽ ടാറ്റ ടിയാഗോയ്ക്ക് 5.22 ലക്ഷം മുതൽ 7.67 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം പഞ്ച് മൈക്രോ എസ്‌യുവിക്കായി 5.67 ലക്ഷം മുതൽ 9.48 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. ടിഗോറിന് 5.82 ലക്ഷം മുതൽ 8.44 ലക്ഷം വരെയുമാണ് വില.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

ടിഗോർ ഇവി സ്വന്തമാക്കണേൽ 12.24 ലക്ഷം മുതൽ 13.39 ലക്ഷം വരെയും നൽകണം. ആൾട്രോസിന് 6.00 ലക്ഷം മുതൽ 10.00 ലക്ഷം രൂപ വരെയാണ് മുടക്കു മുതൽ. നെക്സോണിന് 7.42 ലക്ഷം മുതൽ 13.73 ലക്ഷം രൂപ വരെയാണ് പുതുക്കിയ വില വരുന്നതെങ്കിൽ നെക്സോൺ ഇവിക്ക് 14.54 ലക്ഷം മുതൽ 17.15 ലക്ഷം രൂപ വരെയും ചെലവഴിക്കേണ്ടി വരും.

വില വർധനവ് കാര്യമാക്കേണ്ട, മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ച് Tata Motors

അതേസമയം പുതുക്കിയ വില വർധനവിന്റെ ഭാഗമായി ടാറ്റ ഹാരിയർ എസ്‌യുവിക്ക് 14.52 ലക്ഷം രൂപ മുതൽ 21.81 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ടാറ്റ മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ സഫാരിക്ക് 15.02 ലക്ഷം രൂപ മുതൽ 23.30 ലക്ഷം രൂപ വരെയാണ് വർധിപ്പിച്ച വില വരുന്നത്.

More from DriveSpark

Article Published On: Wednesday, May 4, 2022, 18:00 [IST]
English summary
Tata motors announced attractive discounts and offers in may 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X