മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

സമീപകാലത്ത് ഇന്ത്യൻ വിപണിയിൽ വൻതോതിലുള്ള വിൽപ്പന വിജയം ആസ്വദിച്ചുവരികയാണ് ടാറ്റ മോട്ടോർസ്. വിൽപ്പന സംഖ്യകൾ നിലനിർത്താൻ കമ്പനി ഈ മാസവും അതിശയകരമായ ഓഫറുകളും ഡിസ്‍കൗണ്ടുകളും വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

തെഞ്ഞെടുത്ത മോഡലുകൾക്ക് മാർച്ച് 31 വരെ കനത്ത കിഴിവുകളാണ് ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്. മോഡലുകളും വേരിയന്റുകളും അനുസരിച്ച് ആനുകൂല്യങ്ങൾ 85,000 രൂപ വരെ ഉയരും. ഹാരിയർ, സഫാരി, നെക്‌സോൺ തുടങ്ങിയ എസ്‌യുവികൾ, ആൾട്രോസ്, ടിയാഗോ തുടങ്ങിയ ഹാച്ച്ബാക്കുകൾ, ടിഗോർ സബ് കോംപാക്‌ട് സെഡാൻ എന്നിവ ഉൾപ്പെടുന്ന ടാറ്റ കാറുകൾക്കാണ് മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

കമ്പനിയുടെ നിരയിൽ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയായ ടാറ്റ പഞ്ചിനെ മാർച്ച് മാസത്തെ ഹോളി ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുകളിൽ സൂചിപ്പിച്ച മറ്റ് മോഡലുകളുടെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ ഈ മാസം അവസാനം വരെ കിഴിവുകൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

ടാറ്റയുടെ എൻട്രി ലെവൽ കാറായ ടിയാഗോയ്ക്ക് 10,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ് മാർച്ച് മാസത്തിൽ ഉപയോഗപ്പെടുത്താനാവുക. എന്നാൽ ഈ ആനുകൂല്യം 2021 മോഡലിലും XZ മുതലുള്ള 2022 മോഡൽ ഇയർ വേരിയന്റിലും മാത്രമാണ് ലഭ്യമാവുക.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

ഇതു കൂടാതെ ടിയാഗോയിൽ ഒരു എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. MY2022 മോഡലുകളിൽ 10,000 രൂപയും MY2021 മോഡലുകളിൽ 15,000 രൂപയുമാണ് ഉപയോഗപ്പെടുത്താനാവുക. 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവിനൊപ്പവും ലഭ്യമാവും. ഈ ഡീലുകളും കിഴിവുകളും പെട്രോൾ വേരിയന്റുകൾക്ക് മാത്രമുള്ളതാണ്. സിഎൻജി വേരിയന്റുകളല്ല.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

കോംപാക്‌ട് സെഡാൻ മോഡലായ ടാറ്റ ടിഗോറിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും കമ്പനി ഈ മാസം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടിയാഗോയ്ക്ക് സമാനമായ രീതിയിൽ കാറിന്റെ MY2021 മോഡലുകളുടെ എല്ലാ വേരിയന്റുകളിലും XZ, MY2022 മോഡലുകളുടെ ഉയർന്ന വേരിയന്റുകളിലും മാത്രമാണ് ക്യാഷ് ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

ഇതിനു പുറമെ ടിഗോറിന്റെ MY2021 മോഡലുകളിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ടാറ്റ മോട്ടോർസ് ഓഫർ ചെയ്യുന്നുണ്ട്. അതേസമയം MY2022 മോഡലുകളിൽ ഈ ആനുകൂല്യം 10,000 രൂപയായി ചുരുങ്ങും. ഇതുകൂടാതെ കോംപാക്‌ട് സെഡാനിൽ 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്. ഈ ഹോളി ഓഫർ കാറിന്റെ പെട്രോൾ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. സിഎൻജി വേരിയന്റുകളിൽ കമ്പനി ഇത് ലഭ്യമാക്കിയിട്ടില്ല.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

അതുപോലെ തന്നെ ടാറ്റ ടിഗോർ ഇവിക്കും ഓഫറുകളോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ വാഗ്‌ദാനം ചെയ്യുന്നില്ല. പഞ്ചിന്റെയും ആൾട്രോസിന്റെയും കാര്യവും ഇതുതന്നെയാണ്. ഈ മാസം ഔദ്യോഗിക കിഴിവുകളൊന്നും ഈ വാഹനങ്ങളിലും ലഭ്യമല്ല. നെക്സോണിന്റെ ഇലക്ട്രിക് പതിപ്പായ നെക്സോൺ ഇവിയിലും ഓഫറുകളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

എന്നാൽ ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 10,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം ടാറ്റ നെക്‌സോണിന്റെ പെട്രോൾ, ഡീസൽ പതിപ്പിന് കുറച്ച് ആനുകൂല്യങ്ങൾ കമ്പനി മാർച്ച് മാസത്തിൽ നൽകുന്നുണ്ട്.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

കോംപാക്‌ട് എസ്‌യുവിയുടെ ഡീസൽ പതിപ്പിന്റെ MY2021 മോഡലുകളിൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപ കമ്പനി നൽകുന്നുണ്ട്. ഇതിനുപുറമെ കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും നെക്സോൺ ഡീസൽ വേരിയന്റ് വാങ്ങൂന്ന ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാവും.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

പെട്രോൾ പതിപ്പിലേക്ക് എത്തുമ്പോൾ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമല്ലെങ്കിലും എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് കിഴിവും കമ്പനി ഒരുക്കിയിട്ടുണ്ട്. ടാറ്റ ഹാരിയറിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. എന്നാൽ MY2021 മോഡലുകളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതുകൂടാതെ 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ലഭ്യമാണ്.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

ടാറ്റ മോട്ടോർസിന്റെ മുൻനിര മോഡലായ സഫാരിയുടെ MY2021 മോഡലുകൾ മാത്രം കമ്പനി 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും എസ്‌യുവിയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ആൾട്രോസിന് ഒരു ഓട്ടോമാറ്റിക് പതിപ്പിനെ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ഡിസിടി ഓട്ടോമാറ്റിക്കുമായാണ് കമ്പനി എത്തുന്നത്. ആൾട്രോസിലെ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനെ ഡിസിഎ എന്ന് വിളിക്കുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിഎ എന്നാൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നാണ് അർഥമാക്കുന്നത്.

മാർച്ച് മാസത്തിൽ മോഡൽ നിരയിൽ 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് Tata Motors

ആൾട്രോസ് ഹാച്ചിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് ഈ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യുക. ഡിസിടി ഗിയർബോക്‌സുകൾ പെട്ടെന്നുള്ള ഷിഫ്റ്റുകൾക്ക് പേരുകേട്ടതിനാൽ ഇത് തീർച്ചയായും വാഹനത്തിന്റെ ഡ്രൈവിംഗ് കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ആയതിനാൽ സെഗ്മെന്റിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും.

More from DriveSpark

Article Published On: Monday, March 7, 2022, 13:07 [IST]
English summary
Tata motors announced attractive offers and benefits up to rs 85000 on selected models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X