Tiago ഇവിയുടെ ബുക്കിംഗ് വിശദാംശങ്ങളുമായി ടാറ്റ, അറിയാം കൂടുതൽ കാര്യങ്ങൾ
രാജ്യത്തെ ഏറ്റവും വില കുറവുള്ള ഇലക്‌ട്രിക് കാറായി വിപണിയിലേക്ക് എത്തിയ ടിയാഗോ ഇവിക്കായുള്ള ബുക്കിംഗ് ഒക്ടോബർ പത്തിന് ആരംഭിക്കാനിരിക്കുകയാണ് ടാറ്റ മോട്ടോർസ്. കമ്പനിയുടെ ഇവി ശ്രേണിയിലെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് വിശദാംശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റയിപ്പോൾ.

ഇന്ത്യയിൽ ടാറ്റ മോട്ടോർസ്. 8.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പരിചയപ്പെടുത്തിയിരിക്കുന്ന വാഹനത്തിനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങാനാവുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ. പാസഞ്ചർ കാർ വിപണിയില്‍ മൂന്നാമനാണെങ്കിലും ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ 80 ശതമാനവും ടാറ്റയുടെ കൈവശമാണുള്ളത്.

8.49 ലക്ഷം എന്ന പ്രാരംഭ വില ആദ്യ 10000 ഉപഭോക്താക്കൾക്ക് മാത്രമാണെങ്കിലും വിപണിയിൽ വലിയ മാറ്റങ്ങൾ ടിയാഗോ ഇവി കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ. ടിയാഗോയുടെ ഇലക്ട്രിക് പതിപ്പും ഫീച്ചറുകളുടെ കാര്യത്തിൽ മാന്യമായി പായ്ക്ക് ചെയ്തിട്ടുണ്ടെന്ന് ടാറ്റ മോട്ടോർസ് ഉറപ്പാക്കിയിട്ടുണ്ട്.

ഇനി ബുക്കിംഗ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 12.00 മണിക്ക് ഇലക്ട്രിക് ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കും. തുടർന്ന് ടിയാഗോ ഇവിക്കായുള്ള ഡെലിവറികൾ ജനുവരി മുതൽ ആരംഭിക്കും. ടാറ്റ ടിയാഗോ ഇവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റ് ചില പ്രധാന വിശദാംശങ്ങൾ ഇതാ.

പുതിയ ടാറ്റ ടിയാഗോ ഇവി സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അംഗീകൃത ടാറ്റ മോട്ടോർസ് ഡീലർഷിപ്പിൽ ടോക്കൺ തുകയായ 21,000 രൂപ അടച്ച് അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി ഇലക്ട്രിക് ഹാച്ച്ബാക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ മാസം പ്രധാന നഗരങ്ങളിലെ പ്രമുഖ മാളുകളിൽ മോഡൽ പ്രദർശിപ്പിക്കും.

ഇതിന്റെ ടെസ്റ്റ് ഡ്രൈവുകൾ 2022 ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ഡെലിവറി തീയതി വേരിയന്റ്, നിറം, ബുക്കിംഗ് സമയം, തീയതി എന്നിവയെ ആശ്രയിച്ചിരിക്കുമെന്നും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

24kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾക്ക് ഉത്പാദനത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നാണ് ടാറ്റയുടെ വശം. ഡെലിവറി സമയത്ത് അവരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്ന ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കിയാവും പിന്നീട് ബ്രാൻഡ് മുന്നോട്ടുപോവുക.

XE, XT, XZ+, XZ+ ടെക് ലെക്‌സ് എന്നീ നാല് വകഭേദങ്ങളിൽ ലഭ്യമാവുന്ന ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച്ബാക്കാണ് ടാറ്റ ടിയാഗോ ഇവി. 19.2kWh, 24kWh എന്നീ രണ്ട് ലിഥിയം-അയൺ ബാറ്ററി പായ്ക്കുകളോടെയാണ് ഇലക്ട്രിക് കാർ വിപണിയിലെത്തിയിരിക്കുന്നത്. ഇത് യഥാക്രമം 250 കിലോമീറ്റർ, 315 കിലോമീറ്റ എന്നിങ്ങനെയുള്ള MIDC റേഞ്ച് നൽകുമെന്നും ടാറ്റ പറയുന്നു.

രണ്ട് പായ്ക്കുകൾക്കും ഇലക്ട്രിക് മോട്ടോറുകൾക്കും ഡസ്റ്റ്, വാട്ടർ പ്രതിരോധം എന്നിവയ്ക്കായി IP67 റേറ്റിംഗും നേടിയിട്ടുണ്ട്. ഇവ രണ്ടിനും കമ്പനി 8 വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയാണ് നൽകുന്നത്. പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ അടങ്ങുന്ന ടാറ്റയുടെ സിപ്‌ട്രോൺ സാങ്കേതികവിദ്യയാണ് ഇ-ഹാച്ചിന്റെ സവിശേഷത.

9.2kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് വാഹനം 61 bhp പവറിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 24kWh ബാറ്ററി ഓപ്ഷൻ 74 bhp കരുത്തിൽ 114 Nm torque വരെ ഉത്പാദിപ്പിക്കുന്നു. ആദ്യത്തേതിന് 6.2 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, രണ്ടാമത്തേതിന് 5.7 സെക്കൻഡിനുള്ളിലും ഇതേ വേഗത കൈവരിക്കാനാവും.

50kW DC ഫാസ്റ്റ് ചാർജർ വഴി ടാറ്റ ടിയാഗോ ഇവി 57 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഒരു സാധാരണ 3.3kW ഹോം ചാർജർ ഉപയോഗിച്ച്, ഇത് 19.2kWh, 24kWh ബാറ്ററി പായ്ക്കുകൾ യഥാക്രമം 5 മണിക്കൂർ 5 മിനിറ്റ്, 6 മണിക്കൂർ 20 മിനിറ്റ് എന്നിവയിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








