ഇനിയും കുറഞ്ഞവിലയിലെ ഇവി തന്നെയോ? Tiago ഇലക്‌ട്രിക്കിന് ജനുവരി മുതൽ വില കൂട്ടുമെന്ന് Tata

കുറഞ്ഞ വിലയ്ക്ക് ഒരു കുഞ്ഞൻ ഇലക്‌ട്രിക് ഹാച്ച്ബാക്ക് എന്ന സ്വപ്‌നം ടിയാഗോ ഇവിയിലൂടെ യാഥാർഥ്യമാക്കി തന്നവരാണ് ടാറ്റ മോട്ടോർസ്. വളരെ സർപ്രൈസിംഗായി അവതരിപ്പിക്കപ്പെട്ട മോഡലാണെങ്കിലും വളരെ പെട്ടന്നു തന്നെ ഹിറ്റാവാൻ ടിയാഗോ ഇലക്‌ട്രിക്കിന് സാധിച്ചു. ജനുവരിയോടെ വിൽപ്പനയ്ക്ക് എത്തുമ്പോൾ ചെറിയൊരു പരിഷ്ക്കാരം വാഹനത്തിലുണ്ടാവും.

വിലയുടെ കാര്യത്തിലാണ് ആ പരിഷ്ക്കാരം കാണാനാവുക. ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവിയുടെ വില മൂന്ന് മുതൽ നാല് ശതമാനം വരെ വർധിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൃത്യമായ തുക ജനുവരിയിൽ ആയിരിക്കും പുറത്തുവിടുക. എങ്കിലും കുഞ്ഞൻ ഇവിയുടെ വില ഏകദേശം 25,000 രൂപ മുതൽ 35,000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ പ്രാരംഭ വിലകൾ സാധുതയുള്ളൂവെന്ന് ടാറ്റ മോട്ടോർസ് വാഹനത്തിന്റെ ലോഞ്ച് സമയത്ത് പറഞ്ഞതിനാൽ ഈ വില പരിഷ്ക്കാരം നേരത്തെ പ്രതീക്ഷിച്ചിരുന്നു.

ഇനിയും കുറഞ്ഞവിലയിലെ ഇവി തന്നെയോ? Tiago ഇലക്‌ട്രിക്കിന് ജനുവരി മുതൽ വില കൂട്ടുമെന്ന Tata

ബുക്കിംഗ് തുടങ്ങി മികച്ച പ്രതികരണം ലഭിച്ചതിനാൽ ഈ ഓഫർ പിന്നീട് ആദ്യത്തെ 20,000 ഉപഭോക്താക്കൾക്കും ടാറ്റ നീട്ടിയിരുന്നു. കമ്പനിയുടെ ഓൺലൈൻ ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയാത്ത ചില ആദ്യകാല ഉപഭോക്താക്കൾ ഉണ്ടായിരുന്നു. ഇവരെ മുന്നിൽ കണ്ടായിരുന്നു അന്ന് ബ്രാൻഡ് ബുക്കിംഗ് 20,000-ത്തിലേക്ക് ഉയർത്തിയത്. വർധനവ് ആമുഖ വിലയുമായി മാത്രം ബന്ധപ്പെട്ടതല്ല. ബാറ്ററി വില 30-35 ശതമാനം വർധിച്ചതും വില പരിഷ്ക്കാരത്തിന്റെ മറ്റൊരു ഘടകമാണ്. എന്നിരുന്നാലും ഇത് പൂർണമായും ഉപഭോക്താക്കളിലേക്ക് കൈമാറുന്നില്ലെന്നും വില വർധനയെ കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിന്റെയും ടാറ്റ പാസഞ്ചേഴ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ടിയാഗോ ഇവിയുടെ വില ഗണ്യമായി വർധിപ്പിക്കാതിരിക്കാൻ ടാറ്റ മോട്ടോർസിനെ അനുവദിക്കുന്ന ചില ഘടകങ്ങളും ചന്ദ്ര പരാമർശിച്ചു. ഇവി പെട്രോൾ ഹാച്ച്ബാക്കുമായി ധാരാളം ഘടകങ്ങൾ പങ്കിടുന്നതാണ് അതിൽ ഒന്ന്. കൂടാതെ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡ്രൈവ്ട്രെയിൻ ഘടകങ്ങളും മെറ്റീരിയലുകളും നെക്‌സോണുമായി സാമ്യമുണ്ടെന്നതും മറ്റൊരു ഘടകമാണ്. ടാറ്റ മോട്ടോർസിന്റെ മറ്റൊരു നിരീക്ഷണം ടിയാഗോ ഇവിയുടെ ബുക്കിംഗിൽ ടിയാഗോ ബുക്കിംഗുകളുടെ 30 മുതൽ 35 ശതമാനം വരെ ഉൾപ്പെടുന്നുവെന്നതാണ്.

എന്നിരുന്നാലും അതിന്റെ ലൈനപ്പിലെ മറ്റ് ഇവികൾക്ക് ഇത് 20 മുതൽ 25 ശതമാനം വരെ മാർക്കിലാണ്. ജനുവരി പകുതിയോടെ ഇലക്ട്രിക് ടിയാഗോ ഹാച്ച്ബാക്കിന്റെ ഡെലിവറി ആരംഭിക്കാൻ പദ്ധതിയിടുന്നതായും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. അതിനു ശേഷം നാലോ അഞ്ചോ മാസത്തിനുള്ളിൽ ആദ്യ ബാച്ചിന്റെ ഡെലിവറി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റ മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ടിയാഗോ ഇലക്‌ട്രിക് ഹാച്ച്ബാക്കിന് 8.49 ലക്ഷം മുതൽ 11.49 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില. ടിയാഗോ ഇവിയുടെ നിലവിലെ വിലകൾ ഇങ്ങനെ;

വേരിയന്റും വിലയും

• XE 19.2kWh: 8.49 ലക്ഷം രൂപ

• XT 19.2kWh: 9.09 ലക്ഷം രൂപ

• XT 24kWh: 9.99 ലക്ഷം രൂപ

• XZ+ 24kWh: 10.79 ലക്ഷം രൂപ

• XZ+ ടെക് ലക്‌സ് 24kWh: 11.29 ലക്ഷം രൂപ

• XZ+ 24kWh:11.29 ലക്ഷം രൂപ

• XZ+ ടെക് ലക്‌സ് 24kWh: 11.49 ലക്ഷം രൂപ

സിപ്ട്രോണ്‍ ആര്‍ക്കിടെക്ചറോടെയാണ് ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ബാറ്ററി പാക്കിനും മോട്ടോറിനും IP67 വാട്ടര്‍പ്രൂഫ് റേറ്റിംഗ് ലഭിക്കും. 8 വര്‍ഷത്തെ വാറണ്ടിയോ അല്ലെങ്കില്‍ 1.60 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയോ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 55 kW മോട്ടോര്‍ ലോംഗ് റേഞ്ച് ബാറ്ററി പാക്കില്‍ 5.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടിയാഗോ ഇവിക്ക് കഴിയുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്.

ടീൽ ബ്ലൂ, ഡേടോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം, ട്രോപ്പിക്കൽ മിസ്റ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ ടാറ്റ ടിയാഗോ ഇവി സ്വന്തമാക്കാം. ഓരോ ഡ്രൈവ് മോഡിലും നാല് ലെവൽ റീജൻ ക്രമീകരണങ്ങൾക്കൊപ്പം സിറ്റി, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളുമായാണ് കാർ വരുന്നത്. ഇന്റീരിയറിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8-സ്പീക്കർ ഹാർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മറ്റ് കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ എന്നിവ പോലുള്ള ഫീച്ചറുകളാൽ നിറഞ്ഞിരിക്കുകയാണ്.

More from DriveSpark

Article Published On: Thursday, December 22, 2022, 9:38 [IST]
English summary
Tata motors announced price hike for the tiago ev from 2023 january details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X