Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ആൾട്രോസിനൊപ്പം അവതരിപ്പിച്ച് ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

ഇത് നിലവിൽ ഹാച്ച്ബാക്കിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് വരുന്നത്. എന്നാൽ ഈ തീരുമാനം പെർഫോമൻസ് വാഹന പ്രേമികളെ അൽപം നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കായി ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ടാറ്റയുടെ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലേക്കും ഈ ഗിയർബോക്‌സ് ഓപ്ഷൻ അധികം വൈകാതെ എത്തുമെന്നാണ് റിപ്പോർട്ട്.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

ഉയർന്ന പവറും ടോർഖുമുള്ള ഈ എഞ്ചിൻ ഓപ്ഷനിലേക്ക് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എത്തുന്നതോടെ ഗംഭീര കോമ്പിനേഷനായിരിക്കും വർക്കൗട്ടാവുക. എന്നാൽ ഇത് ആൾട്രോസിൽ മാത്രമായിരിക്കില്ല, ജനപ്രിയമായ നെക്സോൺ എസ്‌യുവിയിലേക്കും ഡിസിടി അവതരിപ്പിക്കുമെന്നതാണ് ശ്രദ്ധേയമാവുന്ന മറ്റൊരു കാര്യം.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള രണ്ട് മോഡലുകളാണ് ടാറ്റയുടെ നിരയിലുള്ളത്. ആൾട്രോസ് ഐടർബോയിൽ ഈ യൂണിറ്റ് പരമാവധി 110 bhp കരുത്തിൽ 140 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഈ നിരയിൽ ഇപ്പോൾ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് ലഭ്യമാവുന്നത്. ഇതേ എഞ്ചിൻ നെക്സോൺ കോംപാക്‌ട് എസ്‌യുവിയിൽ എത്തുമ്പോൾ 120 bhp പവറിൽ 170 Nm torque വരെയാണ് നൽകുന്നത്.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

നിലവിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി എന്നിങ്ങനെ വ്യത്യസ്ത ഗിയർബോക്‌സ് കോമ്പിനേഷൻ ആണ് നെക്സോണിന് ലഭിക്കുന്നത്. ഈ നിരയിലേക്കാണ് അധികം വൈകാതെ ഡിസിടിയും എത്തുന്നത്. സബ്-4 മീറ്റർ എസ്‌യുവി സെഗ്‌മെന്റാണ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് എന്നു നോക്കുമ്പോൾ ഈ നീക്കം ടാറ്റയ്ക്ക് ഗുണകരമാവും.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

മൊത്തത്തിൽ ഏറ്റവും കൂടുതൽ പ്രതിമാസ വിൽപ്പന ലഭിക്കുന്ന ഇന്ത്യയിലെ എസ്‌യുവിയും നെക്സോൺ തന്നെയാണ്. അതിനാൽ ഡിസിടി ഓട്ടോമാറ്റിക് കൂടി ശ്രേണിയിലേക്ക് എത്തുമ്പോൾ വാഹനത്തിനായുള്ള ഡിമാന്റും വർധിക്കും. ഇപ്പോൾ മഹീന്ദ്ര XUV300 മോഡലിനൊപ്പം ഒരേയൊരു ഓട്ടോമാറ്റിക് ഓപ്ഷനായി എഎംടി വാഗ്ദാനം ചെയ്യുന്ന രണ്ട് സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നാണിത്.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

മറ്റ് എല്ലാ എതിരാളികളും ഒരു സിവിടി അല്ലെങ്കിൽ ഒരു ടോർക്ക് കൺവെർട്ടർ പോലെയുള്ള കൂടുതൽ പരിഷ്ക്കരിച്ച ബദലുകളാണ് അണിനിരത്തിയിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി വെന്യുവും കിയ സോനെറ്റും ഒരു ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വിപണിയിൽ എത്തുന്നുണ്ട്. ഇവയ്ക്ക് വെല്ലുവിളിയാവാൻ നെക്സോണിന് സാധിക്കും.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് കൂടുതൽ താങ്ങാനാവുന്ന ഡിസിടി ഓപ്ഷനിലേക്ക് സെഗ്‌മെന്റിൽ ടാറ്റയുടെ സ്ഥാനം നിലനിർത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ആൾട്രോസിന്റെ ടർബോ വേരിയന്റിലേക്കും കമ്പനിക്ക് ഇത് വിപുലീകരിക്കാം. അങ്ങനെ വ്യത്യസ്‌ത സാധ്യതകളാണ് ടാറ്റ മോട്ടോർസ് തേടുന്നത്.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

120 bhp കരുത്തുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ ഹ്യുണ്ടായി i20 ആണ് ആൾട്രോസിന്റെ സെഗ്‌മെന്റിലെ മറ്റൊരു ഡിസിടി ഓപ്ഷൻ. ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് അതിന്റെ 86 bhp പവർ നൽകുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് കൂടുതൽ താങ്ങാനാവുന്നതാണെങ്കിലും അതിന്റെ ടർബോ-പെട്രോൾ ഓപ്ഷന് റിഫൈൻഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ നിന്നും പ്രയോജനം ലഭിക്കും.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

ഇത് ആൾട്രോസ് ടർബോയെ കൂടുതൽ ആകർഷകമായ പാക്കേജാക്കി മാറ്റുകയും ചെയ്യും. ആൾട്രോസ് മാനുവൽ വേരിയന്റുകളേക്കാൾ ഡിസിടി പതിപ്പിന് അധികം മുടക്കേണ്ടി വരുന്ന വില 1.07 ലക്ഷം രൂപയാണ്. എന്നാൽ ഈ വിഭാഗത്തിൽ ഇത് ഇപ്പോഴും ഏറ്റവും താങ്ങാനാവുന്ന വിലയാണെന്നതും ശ്രദ്ധേയമാണ്.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

മറ്റുള്ള മോഡലുകളെല്ലാം കൂടുതൽ മൈലേജ് കൈവരിക്കുന്നതിനായി ഭൂരിഭാഗവും എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഗ്‌ദാനം ചെയ്യുന്നവയാണ്. അത് അതിന്റെ ഗിയർ മാറ്റങ്ങളിൽ അത്ര പരിഷ്‌ക്കരിക്കാത്തതാണെങ്കിലും അനുബന്ധ മാനുവൽ വേരിയന്റുകളേക്കാൾ ഏകദേശം 50,000 മുതൽ 70,000 രൂപ വരെ മാത്രമാണ് അധികം മുടക്കേണ്ടി വരിക.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

നിലവിൽ XMA+, XTA, XTA ഡാർക്ക്, XZA, XZA(O), XZA+, XZA+ ഡാർക്ക് എഡിഷൻ വേരിയന്റുകളിൽ ലഭ്യമാക്കിയിരിക്കുന്ന ആൾട്രോസ് ​​ഡിസിഎയ്ക്ക് 8.09 ലക്ഷം രൂപ മുതൽ 9.89 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Nexon, Punch എസ്‌യുവികളിലേക്കും ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് അവതരിപ്പിക്കാൻ Tata Motors

പഞ്ച് ടാറ്റയുടെ എൻട്രി ലെവൽ എസ്‌യുവിയിലും ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ നൽകുമ്പോൾ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി എത്തിയേക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ ആൾട്രോസിന്റെ അതേ 86 bhp 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിനും തുടിപ്പേകുന്നത്. എന്നാൽ ലഭ്യമായ എഎംടിയുടെ സ്ഥാനത്ത് ടാറ്റ ഉടൻ തന്നെ ഡിസിടി നൽകാൻ സാധ്യതയില്ല.

More from DriveSpark

Article Published On: Wednesday, March 23, 2022, 11:46 [IST]
English summary
Tata motors can easily introduce dct automatic option in nexon and punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X