Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

അടുത്തിടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കിയ ടാറ്റ മോട്ടോർസ് തങ്ങളുടെ ഇലക്‌ട്രിക് വാഹന നിരയിലും വില പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. നെക്സോൺ ഇവിക്ക് പിന്നാലെ ബ്രാൻഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് കാറായ ടിഗോർ ഇവിക്കും കമ്പനി വില ഉയർത്തിയിരിക്കുകയാണിപ്പോൾ.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ടിഗോർ ഇവിയുടെ എല്ലാ വേരിയന്റുകളുടെയും എക്‌സ്ഷോറൂം വിലയിൽ 25,000 രൂപയുടെ വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ നാല് വേരിയന്റുകളിലാണ് ഇലക്‌ട്രിക് കോംപാക്‌ട് സെഡാൻ വിൽപ്പനയ്ക്ക് എത്തുന്നത്. പുതുക്കിയ പരിഷ്ക്കരണത്തിനു ശേഷം ടിഗോറിന്റെ വൈദ്യുത പതിപ്പിന് ഇപ്പോൾ 12.24 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

നെക്സോൺ ഇവിക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോൺ ഇലക്‌ട്രിക് സാങ്കേതികവിദ്യയിലേക്ക് ചേക്കേറിയ രണ്ടാമനായ ടിഗോർ യഥാർഥത്തിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ടാറ്റയെ നയിച്ച മോഡലായിരുന്നു. അന്ന് ഫ്ലീറ്റ് ആവശ്യങ്ങൾക്ക് മാത്രമായി അവതരിപ്പിച്ചപ്പോൾ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയതോടെയാണ് നിരവധി മാറ്റങ്ങളുമായി പോരായ്‌മകളെല്ലാം പരിഹരിച്ച് മുഖം മിനുക്കിയും കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും വീണ്ടുമെത്തിച്ചത്.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ഇത്തവണ സ്വകാര്യ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചതാണ് ടാറ്റ മോട്ടോർസിന്റെ വിജയം എന്നു വേണമെങ്കിൽ പറയാം. മാത്രമല്ല രാജ്യത്ത് ലഭ്യമായ ഏറ്റവും താങ്ങാവുന്ന ഇലക്ട്രിക് കാറുകൂടിയാണ് ടിഗോര്‍ ഇവി എന്നതും ശ്രദ്ധേയമായ വസ്‌തുതയാണ്.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ടിഗോർ ഇവിയുടെ വേരിയന്റ് തിരിച്ചുള്ള പുതുക്കിയ എക്സ്ഷോറൂം വില ഇങ്ങനെ;

ടാറ്റ ടിഗോർ ഇവി XE : 12.24 ലക്ഷം രൂപ

ടാറ്റ ടിഗോർ ഇവി XM : 12.74 ലക്ഷം രൂപ

ടാറ്റ ടിഗോർ ഇവി XZ+ : 13.24 ലക്ഷം രൂപ

ടാറ്റ ടിഗോർ ഇവി XZ+ DT : 13.39 ലക്ഷം രൂപ

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

നെക്‌സോൺ ഇവിയിൽ വാഗ്ദാനം ചെയ്യുന്ന സിപ്‌ട്രോൺ പവർ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് പുതിയ സെഡാനിലും പ്രവർത്തിക്കുന്നത്. IP 67 റേറ്റഡ് ബാറ്ററി പായ്ക്കാണ് പുതിയ മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത. ടിഗോർ ഇലക്ട്രിക്കിന് 55kW ഇലക്ട്രിക് മോട്ടോറും 26kW ലിഥിയം അയൺ ബാറ്ററി പായ്ക്കുമാണ് ടാറ്റ മോട്ടോർസ് സമ്മാനിച്ചിരിക്കുന്നത്. ഇത് പരമാവധി 55kW പവറാണ് വാഗ്‌ദാനം ചെയ്യുന്നത്.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

അതായത് 74 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കാൻ ടിഗോർ ഇലക്ട്രിക് സെഡാൻ പ്രാപ്‌തമാണെന്ന് സാരം. വെറും 5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്ക് കഴിയും. കൂടാതെ 306 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് വാഹനം നൽകുന്നതെന്നും ടാറ്റ അവകാശപ്പെടുന്നു.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

എങ്കിലും നിലവിലെ റോഡ് സാഹചര്യത്തില്‍ ടിഗോര്‍ ഇവിക്ക് 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ സാധിക്കും. ഇംപാക്ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗും ഇതിന് ലഭിക്കുന്നുണ്ട്. സിപ്‌ട്രോൺ സാങ്കേതികവിദ്യ പുനരുൽപ്പാദന ബ്രേക്കിംഗ് സംവിധാനവും അനുവദിക്കുന്നുവെന്നതും ഏറെ സ്വീകാര്യമാണ്.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ടിഗോർ ഇവി ചാർജ് ചെയ്യാനാകും. അതേസമയം ഹോം ചാർജർ ഉപയോഗിച്ച് സെഡാൻ ചാർജ് ചെയ്യാൻ ഏകദേശം 8.5 മണിക്കൂർ എടുക്കും. എട്ടു വർഷത്തെ അല്ലെങ്കിൽ 160000 കിലോമീറ്റർ ബാറ്ററിയും മോട്ടോർ വാറണ്ടിയും ടാറ്റ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ടിഗോര്‍ ഇവിയുടെ പ്രവര്‍ത്തന ചെലവ് ഒരു കിലോമീറ്ററിന് ഏകദേശം 1 രൂപയാണെന്നും ടാറ്റ വാദിക്കുന്നു. സെഡാന്റെ ഇലക്‌ട്രിക് സ്വഭാവം എടുത്തുകാണിക്കുന്ന നീല നിറത്തിലുള്ള ഇൻസെർട്ടുകളാണ് ടിഗോർ ഇവിയുടെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, കറുപ്പിൽ ഒരുക്കിയിരിക്കുന്ന റിയർ വ്യൂ മിററുകൾ, ട്രൈ ആരോ ഡിസൈനുള്ള പുതിയ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, കളര്‍ ആക്സന്റുകള്‍, പുതിയ അലോയ് വീലുകള്‍ എന്നിവയാണ് ടാറ്റ ടിഗോർ ഇവിയുടെ ഡിസൈൻ വിശദാംശങ്ങൾ.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ബ്ലാക്ക്-ബീജ് നിറത്തിൽ ഒരുക്കിയിരിക്കുന്ന ഇന്റീരയർ ഏറെ മനോഹരമാണ്. ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, റിയർ വ്യൂ ക്യാമറ, ഡ്യുവൽ എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ തുടങ്ങിയ ഫീച്ചറുകളും ഇലക്ട്രിക് സെഡാന് ലഭിക്കുന്നുണ്ട്.

Nexon ഇലക്‌ട്രിക്കിനു പിന്നാലെ Tigor EV മോഡലിന്റെ വിലയിലും വർധനവ് പ്രഖ്യാപിച്ച് Tata Motors

ഒപ്പം ഫോർ സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗും വിൽപ്പനയുടെ വേഗം കൂട്ടാൻ കമ്പനിയെ സഹായിച്ചു.ഇബിഡിയുള്ള എബിഎസ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസന്റ് & ഡിസെന്റ് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സജ്ജീകരണങ്ങളും സുരക്ഷക്കായി നൽകിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, March 17, 2022, 18:52 [IST]
English summary
Tata motors hiked the prices of the recently launched tigor ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X