ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

ഈ കലണ്ടർ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലെ വിൽപ്പനയിലേക്ക് നോക്കുമ്പോൾ ഇന്ത്യയിലെ മറ്റെല്ലാ ഇവി നിർമാതാക്കളേക്കാളും ബഹുദൂരത്തിൽ മുന്നോട്ടോടുകയാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

നെക്‌സോൺ ഇവിയുടെയും ടിഗോർ ഇവിയുടെയും വിജയത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഇപ്പോൾ പാസഞ്ചർ ഇലക്ട്രിക് വാഹന വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയർന്ന് 90 ശതമാനമായി വളർത്തിയെടുത്തിരിക്കുകയാണ്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

ടിയാഗോ ഇവി അടുത്ത വർഷം ആദ്യം പുറത്തിറങ്ങാനിരിക്കെ വരും വർഷങ്ങളിൽ ഇലക്‌ട്രിക് വാഹന സെഗ്‌മെന്റിൽ സമ്പൂർണ ആധിപത്യമായിരിക്കും ടാറ്റ മോട്ടോർസ് കൈവരിക്കുക എന്ന് സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

2022-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ അതായത് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നെക്‌സോൺ ഇവിയും ടിഗോർ ഇവിയും ഉൾപ്പെടെ ഏകദേശം 30,000 ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റ എല്ലാ ഇവികളുടെയും ഇരട്ടിയാണ് ഇത്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവരുടെ ഒന്നാം നമ്പർ ചോയ്‌സായി ശക്തമായി തുടരുന്ന നെക്സോൺ ഇവി, ഇപ്പോൾ സെഗ്‌മെന്റിൽ 66 ശതമാനം വിപണി വിഹിതവുമായാണ് തലപ്പത്ത് ഇരിക്കുന്നത്. ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ 21,997 യൂണിറ്റുകളാണ് ഈ വർഷം ഇതുവരെ ടാറ്റ വിറ്റഴിച്ചത്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

24 ശതമാനം വിപണി വിഹിതവുമായി 7,903 യൂണിറ്റുകളുമായി ടിഗോർ ഇവി രണ്ടാം സ്ഥാനത്തും തുടരുന്നു. ജെറ്റ് എഡിഷൻ, XZ+, XZ+ ലക്‌സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി എത്തുന്ന നെക്‌സോൺ ഇവി മാക്‌സിന് 18.34 ലക്ഷം രൂപ മുതൽ 20.04 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

മാക്‌സിനു പുറമെ നെക്സോൺ ഇവി പ്രൈം വേരിയന്റും വാഹനത്തിലുണ്ട്. ഇതിന് 14.99 ലക്ഷം മുതൽ 17.50 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 30.2 kWh ബാറ്ററി പായ്ക്കാണ് ഇതിന് തുടിപ്പേകുന്നത്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

60 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജിംഗ് ശേഷിയുള്ളതാണ് നെക്സോൺ. ഇതിന് 9.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. കൂടാതെ ഇലക്ട്രിക് പവർട്രെയിൻ 245 Nm torque നൽകാനും കഴിവുള്ളതാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

ഇവി സെഗ്‌മെന്റിൽ ടാറ്റ മോട്ടോർസിന്റെ ഏറ്റവും അടുത്ത എതിരാളി എംജി മോട്ടോർസ് ആണ്. അതിന്റെ ഒരേയൊരു ഇലക്ട്രിക് വാഹനമായ ZS ഇവി ഉപയോഗിച്ച് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഏകദേശം ഏഴ് ശതമാനം വിപണി വിഹിതമാണ് കൈക്കലാക്കിയിരിക്കുന്നത്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

എംജി മോട്ടോർ ഈ വർഷം ഇതുവരെ 2,418 യൂണിറ്റ് ഇലക്ട്രിക് എസ്‌യുവികൾ വിറ്റു. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ മികച്ച അഞ്ച് ഇലക്ട്രിക് വാഹന നിർമാതാക്കളിൽ അഞ്ചാം സ്ഥാനത്താണ് ഹ്യുണ്ടായി. അതേസമയം മൂന്നാംതും നാലാമതുമായി യഥാക്രമം മഹീന്ദ്രയും കിയയും ആണ് ഇടംപിടിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ അഞ്ചിൽ മൂന്നും Nexon EV, ഇതെന്ത് മറിമായമെന്ന് മറ്റ് കമ്പനികൾ

മൊത്തത്തിൽ ഈ വർഷം ഇതുവരെ 30,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യ നിരത്തിലെത്തിച്ചു. ടിയാഗോ ഇവി കൂടാതെ, BYD അറ്റോ 3, മഹീന്ദ്ര XUV400, ഹ്യുണ്ടായി അയോണിക് 5 എന്നിവ ഉൾപ്പെടുന്ന മറ്റ് ചില ഇലക്ട്രിക് വാഹനങ്ങളും അടുത്ത വർഷത്തോടെ ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ എത്തും. ടാറ്റ നെക്‌സോൺ ഇവി മാക്‌സ്, കിയ EV6, വോൾവോ XC40 റീചാർജ് എന്നിവയാണ് ഈ വർഷം പുറത്തിറക്കിയ പ്രധാന ഇലക്‌ട്രിക് വാഹനങ്ങൾ.

More from DriveSpark

Article Published On: Friday, October 21, 2022, 11:17 [IST]
English summary
Tata motors increased its lead over all other ev makers in india with nexon and tigor electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X