വില കൂടിയതിന് പ്രായശ്ചിത്തം... Harrier, Safari എസ്‌യുവികളിൽ പുത്തൻ ഫീച്ചറുകളുമായി Tata

ടാറ്റ മോട്ടോർസിന്റെ മുൻനിര മോഡലുകളായ ഹാരിയർ, സഫാരി എസ്‌യുവികൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കമ്പനി.

കഴിഞ്ഞ ദിവസം നടപ്പാക്കിയ വില വർധനവ് ന്യയീകരിക്കാനാണ് പുത്തൻ ഫീച്ചറുകൾ മോഡലുകളിലേക്ക് കൊണ്ടുവരുന്നത്. XMS വേരിയന്റിലും അതിനുമുകളിലുള്ള വേരിയന്റുകളിലേക്കും സാങ്കേതിക, സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ മോട്ടോർസ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്.

വില കൂടിയതിന് പ്രായശ്ചിത്തം... Harrier, Safari എസ്‌യുവികളിൽ പുത്തൻ ഫീച്ചറുകളുമായി Tata

ഇവയിൽ ഭൂരിഭാഗവും ഹാരിയറിന്റെയും സഫാരിയുടെയും ജെറ്റ് എഡിഷനുകളിൽ ഇതിനകം ലഭ്യമാണെന്നതും ശ്രദ്ധേയമാണ്. ഈ പ്രീമിയം ഫീച്ചറുകൾ ലോവർ വേരിയന്റുകളിൽ ലഭ്യമാക്കുന്നത് ഒരു വലിയ ഉപഭോക്തൃ അടിത്തറയെ ലക്ഷ്യംവെക്കാൻ സഹായിക്കും.

മാത്രമല്ല, ഹാരിയറിന്റെയും സഫാരിയുടെയും ജെറ്റ് എഡിഷനുകൾക്ക് സമ്മാനിച്ചിരിക്കുന്ന പ്രത്യേക കളർ ഓപ്ഷനുകൾ എല്ലാ സാധ്യതയുള്ള ഉപഭോക്താവിനെയും ആകർഷിക്കാനിടയില്ല.

വില കൂടിയതിന് പ്രായശ്ചിത്തം... Harrier, Safari എസ്‌യുവികളിൽ പുത്തൻ ഫീച്ചറുകളുമായി Tata

ആയതിനാൽ സ്റ്റാൻഡേർഡ് ഹാരിയർ, സഫാരി മോഡലുകളെ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് കൂടുതൽ ആകർഷകമാക്കുന്നത് എന്തുകൊണ്ടും മികച്ച തീരുമാനമാണ്. ഇനി എന്താണ് പുതിയ ഫീച്ചറുകൾ എന്നല്ലേ അറിയേണ്ടത്. ഹാരിയറിന്റെ എല്ലാ വകഭേദങ്ങൾക്കും മുന്നിൽ യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ ലഭിക്കുന്നതാണ് അതിൽ ആദ്യത്തെ പരിഷ്ക്കാരം.

ഹാരിയർ XZ വേരിയന്റിനും അതിന് മുകളിലുള്ള വേരിയന്റുകളുമാണെങ്കിൽ പിൻവശത്തെ യാത്രക്കാർക്കും യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ ലഭ്യമാകും. അതുകൂടാതെ മെച്ചപ്പെടുത്തിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) പോലുള്ള സുരക്ഷാ അപ്‌ഗ്രേഡുകൾ ഇപ്പോൾ ഹാരിയർ XZS വേരിയന്റിലും അതിനുമുകളിലും ലഭ്യമാണ്.

ഡ്രൈവർ ഡോസ്-ഓഫ് അലേർട്ട്, ആഫ്റ്റർ-ഇംപാക്റ്റ് ബ്രേക്കിംഗ്, പാനിക് ബ്രേക്ക് അലേർട്ട് എന്നിവ പോലുള്ള അധിക സവിശേഷതകൾ മെച്ചപ്പെടുത്തിയ ESP-യിൽ ഉൾപ്പെടുന്നുവെന്നതാണ് പ്രത്യേകത. അതേസമയം എസ്‌യുവിയുടെ XZ+ വേരിയന്റുകളിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്.

നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യൂസേജ് അനലിറ്റിക്‌സ്, സ്മാർട്ട് വാച്ച് ആപ്പ് കണക്റ്റിവിറ്റി, ഡ്രൈവ് അനലിറ്റിക്‌സ്, ഓട്ടോ, മാനുവൽ ഡിടിസി ചെക്ക്, പ്രതിമാസ ആരോഗ്യ റിപ്പോർട്ട് എന്നിവ പോലുള്ള പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനായി iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ടാറ്റ മോട്ടോർസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

വില കൂടിയതിന് പ്രായശ്ചിത്തം... Harrier, Safari എസ്‌യുവികളിൽ പുത്തൻ ഫീച്ചറുകളുമായി Tata

ഇനി സഫാരിയുടെ പുതിയ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ അതത് വേരിയന്റുകൾക്ക് സമാനമായ ഒരു കൂട്ടം അപ്‌ഡേറ്റുകൾ മോഡലിന് ലഭിക്കുന്നു. നേരത്തെ സഫാരിയിൽ ലഭ്യമായിരുന്ന ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ പോലുള്ള ചില ഒഴിവാക്കലുകളും നടന്നിട്ടുണ്ട്.

ഗോൾഡ് എഡിഷന്റെ കാര്യത്തിൽ അപ്‌ഡേറ്റുകൾ iRA കണക്റ്റഡ് ഫീച്ചറുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. കംഫർട്ട് ഹെഡ് റെസ്‌ട്രെയ്‌ന്റുകൾ പോലുള്ള ഫീച്ചറുകൾ സഫാരിയുടെ XZ+ വേരിയന്റിൽ മാത്രമേ ഇനി മുതൽ ലഭ്യമാകൂ. ഹാരിയറും സഫാരിയും ഒരേ ക്രിയോടെക് 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുമായാണ് വിപണിയിൽ എത്തുന്നത്.

ഇവ പരമാവധി 170 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത്.

തെരഞ്ഞെടുത്ത വകഭേദങ്ങൾ മാത്രം പുതിയ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്‌തപ്പോൾ ഹാരിയറിന്റെയും സഫാരിയുടെയും എല്ലാ വേരിയന്റുകളുടെയും വില വർധിപ്പിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന ഇൻപുട്ടിന്റെയും ഉൽപാദനച്ചെലവിന്റെയും അടിസ്ഥാനത്തിലാണ് വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്.

ഹാരിയർ, സഫാരി എന്നിവയുൾപ്പെടെ ടാറ്റ അതിന്റെ മുഴുവൻ ലൈനപ്പിലും വില പരിഷ്ക്കരിച്ചിട്ടുണ്ട്. ശരാശരി 0.9 ശതമാനത്തിന്റെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇത് പരിഹരിക്കാനായി നവംബറിൽ മോഡൽ നിരയിൽ ടാറ്റ മോട്ടോർസ് ഡിസ്‌കൌണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രാൻഡിന്റെ രണ്ട് മുൻനിര എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും 65,000 രൂപ വരെ കിഴിവിൽ ഈ മാസം സ്വന്തമാക്കാനാവും. 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ 65,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങളോടെയാണ് ടാറ്റ ഹാരിയർ നവംബറിൽ വാങ്ങാനാവുന്നത്.

ഹാരിയർ എസ്‌യുവിയുടെ കാസിരംഗ, ജെറ്റ് എഡിഷനുകൾ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ ലഭ്യമാണെന്നും മറ്റെല്ലാ വേരിയന്റുകൾക്കും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിലും ലഭിക്കുമെന്നുമാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.

അതുപോലെ ടാറ്റ സഫാരി കാസിരംഗ, ജെറ്റ് എഡിഷനുകൾ 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുമായി വരുന്നു. എസ്‌യുവിയുടെ മറ്റെല്ലാ വകഭേദങ്ങളും 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിൽ നവംബർ മാസം സ്വന്തമാക്കാം. വാങ്ങുന്നവർക്ക് 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ലഭിക്കും.

Article Published On: Wednesday, November 9, 2022, 9:51 [IST]
English summary
Tata motors introduced new features for harrier and safari suvs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X