വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

അടുത്തിടെയായി കാർ വില നിരന്തരമായി വർധിക്കുന്നതിനാണ് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കാനിരിക്കെ മിക്ക വാഹന നിർമാണ് കമ്പനികളും തങ്ങളുടെ മോഡലുകളിൽ വില പരിഷ്ക്കരണം നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

കാലക്രമേണ കാർ വില വർധന കൂടുതൽ സാധാരണമായിരിക്കുന്നുവെന്നു പറയാം. ഇൻപുട്ട് ചെലവുകളിലെ ഗണ്യമായ വർധനവാണ് വില അടിക്കടി ഉയർത്താൻ കമ്പനി തയാറാവുന്നത്. ദേ ഇപ്പോൾ ജനപ്രിയരായ ടാറ്റ മോട്ടോർസും തങ്ങളുടെ മോഡൽ നിരയിലാകെ വില വർധിപ്പിക്കുകയാണ്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

നേരത്തെ ടാറ്റ മോട്ടോർസ് തങ്ങളുടെ കാറുകളുടെ വില അവസാനമായി വർധിപ്പിച്ചത് രണ്ടു മാസം മുമ്പ് 2022 ജനുവരിയിലാണ്. സാധാരണയായി മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വില വർധന വ്യത്യാസപ്പെടുമ്പോൾ ഇത്തവണ കമ്പനി ഈ തന്ത്രം മാറ്റിപ്പിടിച്ചിരിക്കുകയാണ്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

തെരഞ്ഞെടുത്ത മോഡലുകളിലുടനീളം ഫ്ലാറ്റ് വർധനവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ടാറ്റയുടെ കാറുകളുടെ മുഴുവൻ ശ്രേണിയുടെയും തെരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 3,000 രൂപയോളമാണ് വില വർധിപ്പിച്ചിരിക്കുന്നത്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ഏറ്റവും പുതിയ പരിഷ്ക്കരണത്തിൽ ആൾട്രോസ് ഡീസൽ XE, XE+, XM+, XT, XZ, XZ(O), XZ+ എന്നീ വേരിയന്റുകൾക്ക് ഇപ്പോൾ 3,000 രൂപയാണ് കൂടിയിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്കിന്റെ പെട്രോൾ XE+, XM+, XT, XT TC, XZ, XZ TC (O), XZ TC, XZ (O), XZ+, XZ+ Dark, XZ+TC, XZ+TC Dark എന്നിവയ്ക്കും 3,000 രൂപയുടെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ടാറ്റ ഹാരിയർ XE, XM, XMZ എന്നിവയ്ക്കും 3,000 രൂപയാണ് കൂടിയിരിക്കുന്നത്. നെക്സോൺ ഡീസൽ XM, XM(S), XMA(S), XZ+, XZ+ (O), XZ+ഡാർക്ക് എഡിഷൻ, XZ+ (O) ഡാർക്ക് എഡിഷൻ, XZA+ ഡാർക്ക് എഡിഷൻ, XZA+ DT, XZA+ DT(O) പതിപ്പുകൾക്കും ഇതേ വില പരിഷ്ക്കരണം തന്നെയാണ് തീരുമാനത്തിലുള്ളത്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

അതേസമയം നെക്സോൺ പെട്രോൾ വേരിയന്റുകളായ XE, XM, XM(S), XMA, XMA(S), XZ, XZ+, XZ+(O), XZ+ DT, XZ+ DT(O) എന്നിവയിലും ടാറ്റ മോട്ടോർസ് 3,000 രൂപയുടെ വില വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ ഏറ്റവും പുതിയ വാഹനമായ ടാറ്റ പഞ്ചും വില പരിഷ്‌കരണത്തിന് വിധേയമായി.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

പഞ്ച് അക്കംപ്ലിഷ്, അക്കംപ്ലിഷ് എഎംടി, അക്കംപ്ലിഷ് ഡാസിൽ, അക്കംപ്ലിഷ് ഡാസിൽ മാറ്റ്, അഡ്വഞ്ചർ, അഡ്വഞ്ചർ എഎംടി, അഡ്വഞ്ചർ റിഥം, അഡ്വഞ്ചർ റിഥം എഎംടി, ക്രിയേറ്റീവ്, ക്രിയേറ്റീവ് എഎംടി, ക്രിയേറ്റീവ് ഐആർഎ, ക്രിയേറ്റീവ് ഐആർഎ എഎംടി, പ്യുവർ വേരിയന്റുകൾക്ക് ഇപ്പോൾ 3,000 രൂപ വിലയാണ് അധികം മുടക്കേണ്ടി വരിക.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ടാറ്റ സഫാരി XE, XM, XMA, XT, XT+, XT+ ഡാർക്ക്, XTA+, XTA+ ഡാർക്ക്, XZ, XZ+ 6S ഡാർക്ക്, XZ+ ഡാർക്ക്, XZ+ ഗോൾഡ്, XZ+ ഗോൾഡ് 6S, XZA, XZA+ 6S ഡാർക്ക്, XZA+ ഡാർക്ക്, XZA+ ഗോൾഡ്, XZA+ ഗോൾഡ്, XZA+ ഗോൾഡ് 6S വേരിയന്റുകൾക്കും ഇപ്പോൾ 3,000 രൂപ കൂടുതലാണ്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ടിയാഗോ XE, XT, XTA, XTO, XZZ< XZ+ DT New, XZA+ DT New, XZA+ ടിയാഗോ NRG വിലകളും സമാനമായ വർധനവിനാണ് സാക്ഷ്യംവഹിച്ചിരിക്കുന്നത്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ടാറ്റ ടിഗോർ XE, XM, XMA, XZ, XZ+ New, XZ+ DT New, XZA+ DT New, XZA+ എന്നീ പുതിയ വേരിയന്റുകൾക്കും 3,000 രൂപ വില കൂടും. വിലക്കയറ്റം അനിവാര്യമാണെങ്കിലും ടാറ്റ ഈ മാസത്തേയ്ക്ക് പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ഇതിൽ കൺസ്യൂമർ സ്കീം ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുമാണ് ഉൾപ്പെടുന്നത്. ഈ ആനുകൂല്യങ്ങൾ MY2021, MY2022 എന്നീ രണ്ട് മോഡലുകൾക്കും ബാധകമാണ്. 2021 മോഡൽ ഇയർ വാഹനങ്ങൾക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവുക.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

നെക്സോൺ, ആൾട്രോസ്, സഫാരി, ഹാരിയർ, ടിഗോർ, ടിയാഗോ തുടങ്ങിയ മോഡലുകളിലെല്ലാം ഓഫറിനു കീഴിൽ അണിനിരത്തിയിട്ടുണ്ട്. ഇപ്പോൾ വാഹന വ്യവസായത്തെ ആകെ ഉലയ്ക്കുന്ന ചിപ്പ് പ്രതിസന്ധി ടാറ്റയ്ക്കും നേരിടേണ്ടി വന്നിരിക്കുകയാണ്.

വില കൂടുന്ന Tata കാറുകൾ, ഇനി അധികം മുടക്കേണ്ടി വരിക 3,000 രൂപ വരെ

ഇതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ടാറ്റ ഹാരിയർ, സഫാരി, പഞ്ച്, ആൾട്രോസ് എന്നീ മോഡലുകളിൽ ഇനി മുതൽ ടാറ്റ മോട്ടോർസ് ഒരു റിമോട്ട് കീ മാത്രമേ നൽകൂ എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കീലെസ് എൻട്രി നൽകാത്ത അടിസ്ഥാന മോഡലുകൾ രണ്ട് മാനുവൽ കീകൾ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നത് തുടരും.

More from DriveSpark

Article Published On: Monday, March 14, 2022, 14:31 [IST]
English summary
Tata motors introduced price hike of rs 3 000 on its entire model lineup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X