കൂടുതൽ റേഞ്ചും, കിടിലൻ ഫീച്ചറുകളും! പരിഷ്ക്കാരങ്ങളോടെ പുത്തൻ Tata Tigor EV വിപണിയിൽ

ഇലക്ട്രിക് വാഹന വിപണിയിലെ മേധാവിത്വം ഊട്ടിയുറപ്പിക്കാനുറച്ച് ടാറ്റ മോട്ടോർസ്. അതിന്റെ ഭാഗമായി പരിഷ്ക്കാരങ്ങളുമായി പുതുപുത്തൻ ടിഗോർ ഇവി സെഡാനെ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ചില വമ്പൻ മാറ്റങ്ങളുമായാണ് മോഡൽ രണ്ടാം ഭാവത്തിൽ എത്തിയിരിക്കുന്നത്.

പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും സഹിതം 315 കിലോമീറ്റർ (ARAI സാക്ഷ്യപ്പെടുത്തിയത്) വിപുലീകൃത റേഞ്ചോടെ ആഭ്യന്തര വിപണിയിൽ പുതുക്കിയ ടിഗോർ ഇവിയെ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുക്കാൻ നാല് വേരിയന്റുകളെയും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ റേഞ്ചും, കിടിലൻ ഫീച്ചറുകളും! പരിഷ്ക്കാരങ്ങളോടെ പുത്തൻ Tata Tigor EV വിപണിയിൽ

2022 മോഡൽ ടാറ്റ ടിഗോർ ഇവിയുടെ വിലയിലേക്ക് നോക്കിയാൽ അടിസ്ഥാന XE വേരിയന്റിന് 12.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അതേസമയം XT പതിപ്പിന് 12.99 ലക്ഷം രൂപ, XZ+ പതിപ്പിന് 13.49 ലക്ഷം രൂപയും XZ+ LUX വേരിയന്റുകൾക്ക് 13.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കാറിലെ മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ബ്രാൻഡ് ചേർത്തിട്ടുണ്ട്.

കൂടാതെ മാഗ്നറ്റിക് റെഡ് എന്നറിയപ്പെടുന്ന ഒരു പുതിയ ബോഡി കളർ ഓപ്ഷനും ടാറ്റ മോട്ടോർസ് ടിഗോർ ഇലക്ട്രിക് സെഡാനിലേക്ക് പരിചയപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. തങ്ങളുടെ പുതിയ ഫോർ എവർ തത്ത്വചിന്തയ്ക്ക് അനുസൃതമായി കൂടുതൽ സാങ്കേതികവും പ്രീമിയം സവിശേഷതകളും ഉപയോഗിച്ച് ടിഗോർ ഇവി അപ്‌ഗ്രേഡുചെയ്യാനുള്ള യഥാർഥ സമയമാണിതെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

പരിഷ്ക്കാരങ്ങളുമായി എത്തുന്ന 2022 മോഡൽ ഇലക്ട്രിക് കോംപാക്‌ട് സെഡാൻ മൾട്ടി-മോഡ് റീജൻ, കണക്‌റ്റഡ് കാർ ടെക്‌നോളജി (Zconnect), സ്‌മാർട്ട് വാച്ച് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (iTPMS), ടയർ പഞ്ചർ റിപ്പയർ കിറ്റ് എന്നിവ പോലെ സ്‌മാർട്ട് മെച്ചപ്പെടുത്തലുകൾ നേടുന്നു. അടുത്തിടെ പുറത്തിറക്കിയ ടിയാഗോ ഇവി അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ 20,000-ത്തിലധികം ബുക്കിംഗുകൾ നേടിയതായി ടാറ്റ കൂട്ടിച്ചേർത്തു. അതിനാൽ പുത്തൻ ടിഗോർ ഇവിക്കും വൻ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവിൽ വാർഷിക അടിസ്ഥാനത്തിൽ 50,000 യൂണിറ്റ് വിൽപ്പനയും 89 ശതമാനം വിപണി വിഹിതവുമായി ടാറ്റ നിലവിൽ പാസഞ്ചർ ഇവി രംഗത്ത് മുന്നിലാണ്. നെക്‌സോൺ ഇവി പ്രൈമിന് സമാനമായ രീതിയിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി നിലവിലുള്ള ടിഗോർ ഇവി ഉടമകൾക്ക് സൗജന്യ ഫീച്ചർ അപ്‌ഡേറ്റ് പായ്ക്ക് ടാറ്റ നീട്ടിയിട്ടുണ്ടെന്നത് സ്വീകാര്യമായ നടപടിയാണ്. ഇത് 2022 ഡിസംബർ 20 മുതൽ ടാറ്റയുടെ അംഗീകൃത ഡീലർഷിപ്പുകളിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മൾട്ടി-മോഡ് റീജെൻ, iTPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം), ടയർ പഞ്ചർ റിപ്പയർ കിറ്റ് എന്നിവ പോലുള്ള സവിശേഷതകൾ ഉപയോഗിച്ച് അവ നിലവിലെ ഉപഭോക്താക്കൾക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. നിലവിലുള്ള XZ+, XZ+ DT ഉപഭോക്താക്കൾക്കും സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി അപ്‌ഗ്രേഡ് ലഭിക്കും. പുതിയ ടിഗോർ ഇവിയിൽ 26 kWh ലിക്വിഡ് കൂൾഡ് ഹൈ എനർജി ഡെൻസിറ്റി IP67 റേറ്റഡ് ലി-അയൺ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു.

ഇത് പരമാവധി 55 kW പവർ ഔട്ട്പുട്ടും 170 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 2022 മോഡൽ ടിഗോർ ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 315 കിലോമീറ്റർ ലഭിക്കുന്നുണ്ട്. അതേസമയം നിലവിലുള്ള ടിഗോർ ഇവി 306 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചായാണ് റേറ്റ് ചെയ്‌തിരിക്കുന്നു. നിലവിൽ ടാറ്റ മോട്ടോർസിന് ടിഗോർ ഇവി, ടിയാഗോ ഇവി, നെക്‌സോൺ ഇവി പ്രൈം, നെക്‌സോൺ ഇവി മാക്‌സ് എന്നീ ഇലക്ട്രിക് കാറുകളാണുള്ളത്. ഇവയെല്ലാം വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ടിയാഗോയുടെ വിൽപ്പന കമ്പനി 2023 ജനുവരിയോടെ ആരംഭിക്കും.

Most Read Articles

Malayalam
English summary
Tata motors launched the all new updated tigor electric sedan in india with more range and features
Story first published: Wednesday, November 23, 2022, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X