ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

പതിറ്റാണ്ടുകളായ ടാറ്റ മോട്ടോർസ് പിന്തുടര്‍ന്ന് വന്ന ഡിസൈന്‍ ശൈലി പൊളിച്ചെഴുതിയ വാഹനമാണ് ടിയാഗോ. 2016-ല്‍ ഇംപാക്ട് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കി ഒരുങ്ങിയ ഈ വാഹനത്തിന്റെ നാല് ലക്ഷം യൂണിറ്റാണ് ഇന്ന് ഇന്ത്യയില്‍ ഉടനീളം നിരത്തുകളില്‍ ഓടുന്നത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

താരതമ്യേന കുറഞ്ഞ വിലയും അതിനൊത്ത പെർഫോമൻസും ഒത്തുചേർന്നതോടെ ചെറുകാർ സെഗ്മെന്റിൽ ഒരു ജനപ്രിയ മോഡലായി വാഹനം അതിവേഗം മാറി. സമീപ വർഷങ്ങളിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ടിയാഗോയുടെ 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും വിൽപ്പന വർധിപ്പിക്കാൻ കമ്പനിയെ ഏറെ സഹായിച്ചിട്ടുണ്ട്. എതിരാളികളാള മാരുതി സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ്, വാഗൺആർ എന്നിവയ്ക്ക് 2-സ്റ്റാർ സുരക്ഷാ റേറ്റിംഗ് മാത്രമേയുള്ളൂ.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

ടിയാഗോയുടെ വിജയത്തിന്റെ തെളിവാണ് ഈയിടെ വാഹനത്തിന്റെ നാല് ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയ പ്രഖ്യാപനം. ഇതുവരെ ഈ നേട്ടം കൈവരിക്കുന്ന ടാറ്റയുടെ ഏറ്റവും വേഗതയേറിയ കാറാണിത് എന്നതും ഒരു പൊൻതൂവലാണ്. വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി മിഡ്-സ്പെക്ക് XT വേരിയന്റിന് ടാറ്റ പുതിയ സവിശേഷതകളും അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

ഇത് വിപണിയിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ ടിയാഗോയുടെ മിഡ്-സ്പെക്ക് വേരിയന്റുകളുള്ള മികച്ച ഫീച്ചറുകളും ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ട്. ഉപഭോക്തൃ പ്രതീക്ഷകൾക്ക് അനുസൃതമായി പുതിയ ടിയാഗോ NRG XT വേരിയന്റും ടാറ്റ വിപണിയിലെത്തിച്ചിരിക്കുകയാണ്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

ടിയാഗോ NRG അടിസ്ഥാനപരമായി സ്റ്റാൻഡേർഡ് ടിയാഗോയുടെ ഒരു സ്‌പോർട്ടിയർ പതിപ്പാണെന്നു വേണം പറയാൻ. കൂടുതലായി ഒരു എസ്‌യുവിഷ് പ്രൊഫൈൽ തെരഞ്ഞെടുക്കുന്ന ആളുകൾക്ക് ഇഷ്‌ടമുള്ള ഒരു ക്രോസ്ഓവർ ശൈലിയാണിത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

ടിയാഗോ NRG XT പുതിയ സ്റ്റാൻഡേർഡ് XT വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നതിനു പുറമെ ചില അധിക ഫീച്ചറുകളും ഇതിന് ലഭിക്കുന്നുണ്ട്. ടിയാഗോയുടെ ഏറ്റവും വില കുറവുള്ള NRG പതിപ്പായിരിക്കും ഇത്. ടിയാഗോ NRG വിപണിയിലെത്തി ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ക്രോസ്ഓവർ ഹാച്ചിന് പുതിയൊരു പതിപ്പും കൂടി സമ്മാനിച്ചിരിക്കുന്നത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

നിലവിലുള്ള മോഡലിൽ ലഭ്യമായ ഫീച്ചറുകൾക്ക് പുറമേ 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ പാഴ്സൽ ഷെൽഫ്, കോ-ഡ്രൈവർ സൈഡ് വാനിറ്റി മിറർ, ബി-പില്ലർ ടേപ്പ് എന്നിവ പുതിയ ടിയാഗോ XT പതിപ്പിന് ലഭിക്കുന്നുണ്ട്. മറ്റൊരു പ്രധാന നവീകരണം മിഡ്‌നൈറ്റ് പ്ലം കളർ ഓപ്ഷനാണ്. ഇത് മുമ്പ് ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമായിരുന്നു വാഗ്‌ദാനം ചെയ്‌തിരുന്നത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

പുതിയ ടിയാഗോ XT വേരിയന്റിന് റിഥം പായ്ക്കും ഒരു ഓപ്ഷനായി ലഭ്യമാക്കിയിട്ടുണ്ട് ടാറ്റ മോട്ടോർസ്. മെച്ചപ്പെടുത്തിയ ഇൻഫോടെയ്ൻമെന്റ് അനുഭവം തേടുന്ന ആളുകളെയാണ് ഇത് ലക്ഷ്യമിടുന്നത്. റിഥം പായ്ക്കിന് പുതിയ ടിയാഗോ XT-യിൽ ലഭ്യമായവയെക്കാൾ ചില അധിക ഫീച്ചറുകൾ ഉണ്ടെന്നതാണ് പ്രത്യേകത. ഹർമന്റെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4 ട്വീറ്ററുകൾ, റിയർ വ്യൂ ക്യാമറ എന്നിവ ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

പുതിയ ടിയാഗോ NRG XT വേരിയന്റിന്റെ കാര്യത്തിൽ ക്ലാഡിംഗ് പായ്ക്ക്, റൂഫ് റെയിലുകളുള്ള ഇൻഫിനിറ്റി ബ്ലാക്ക് റൂഫ്, ചാർക്കോൾ ബ്ലാക്ക് ഇന്റീരിയറുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ ഡീഫോഗർ, റിയർ വൈപ്പർ, വാഷ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

പുതിയ ടിയാഗോ XT, NRG XT വേരിയന്റിനൊപ്പം ടാറ്റ മോട്ടോർസ് വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പന എണ്ണം മെച്ചപ്പെടുത്താൻ നോക്കും. 6.42 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം പുത്തൻ ടിയാഗോ XT വേരിയന്റിനും വില ചെറുതായി വർധിച്ചേക്കാം. നിലവിലെ XT വേരിയന്റിന് 6.00 ലക്ഷം രൂപയാണ് വില. ടിയാഗോ NRG മാനുവൽ, എഎംടി വേരിയന്റുകൾ യഥാക്രമം 6.83 ലക്ഷം രൂപയ്ക്കും 7.38 ലക്ഷം രൂപയ്ക്കുമാണ് വിപണിയിലെത്തുന്നത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

6,000 rpm-ൽ പരമാവധി 86 bhp പവറും 3,300 rpm-ൽ 113 Nm torque ഉം സൃഷ്‌ടിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടിയാഗോയ്ക്കും ടിയാഗോ NRG വേരിയന്റിനും കരുത്തേകുന്നത്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് AMT ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. 73 bhp കരുത്തിൽ 95 Nm torque ഉത്പാദിപ്പിക്കുന്ന ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനും ടിയാഗോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിയാഗോയുടെ പുതിയ NRG XT വേരിയന്റ് അവതരിപ്പിച്ച് Tata; പ്രാരംഭ വില 6.42 ലക്ഷം രൂപ

4-സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ടിയാഗോ നിലവിൽ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറാണ്. ടിയാഗോയ്ക്കുള്ള സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ എയർബാഗുകൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇമോബിലൈസർ, റിയർ പാർക്കിംഗ് അസിസ്റ്റ് ആൻഡ് ഡിസ്പ്ലേ, ഡൈനാമിക് മാർഗ നിർദേശങ്ങളുള്ള പിൻ ക്യാമറ, ഡേ-നൈറ്റ് റിയർ വ്യൂ മിറർ, ഫോളോ-മീ ഹോം ലാമ്പുകൾ, ഫയർ സേഫ്റ്റി ഉപകരണം, പഞ്ചർ റിപ്പയർ കിറ്റ് എന്നിവ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Wednesday, August 3, 2022, 15:33 [IST]
English summary
Tata motors launched the new tiago nrg xt variant in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X