ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ശേഷിയുമുള്ള പരിഷ്ക്കരിച്ച ടിഗോർ ഇലക്ട്രിക്കിനെ നേപ്പാളിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് സെഡാനായുള്ള ഡെലിവറികളും കമ്പനി ഉടൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഇന്ത്യയിലുള്ള ഇലക്‌ട്രിക് കാറിന്റെ എല്ലാ കിടിലൻ സവിശേഷതകളുമായി മാറ്റങ്ങളോ നവീകരണങ്ങളോ ഒന്നും തന്നെയില്ലാതെയാണ് കമ്പനി ഇലക്ട്രിക് ടിഗോറിനെ നേപ്പാളിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. XE, XM, XZ+ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റിലും ഇവി സ്വന്തമാക്കാനുള്ള അവസരം ടാറ്റ നൽകിയിട്ടുണ്ട്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഇവയ്ക്ക് യഥാക്രമം 29.99 ലക്ഷം രൂപ മുതൽ 32.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്. നേപ്പാളിൽ ടിഗോർ ഇവിക്ക് വില കൂടുതലാണ്. രാജ്യത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ മൂലമാണ് ഈ വലിയ വ്യത്യാസം ഉണ്ടാവുന്നത്. സിപ്രാദി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയാണ് ടാറ്റയുടെ നേപ്പാളിലെ പ്രവർത്തനം നടക്കുന്നത്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയാണ് ടിഗോർ ഇവി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റിയുടെ ചലനാത്മകതയിലൂടെ പുതിയ ഉയരങ്ങൾ കൈവരിക്കാൻ സജ്ജീകരിച്ചിരിക്കുന്ന ടിഗോർ ഇവി ടാറ്റ മോട്ടോർസിന്റെ പ്രൊപ്രൈറ്ററി ഹൈ വോൾട്ടേജ് ഇവി ആർക്കിടെക്ച്ചർ, സിപ്ട്രോൺ സാങ്കേതികവിദ്യ കംഫർട്ട്, സേഫ്റ്റി എന്നീ മൂന്ന് ശക്തമായ ഘടകങ്ങൾ കോർത്തിണക്കിയാണ് വാഹനം നിർമിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ടാറ്റ ടിഗോർ ഇലക്ട്രിക് ഇപ്പോൾ ഷോറൂമുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ സിപ്രാദി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡീലർ നെറ്റ്‌വർക്കിലുടനീളം ടെസ്റ്റ് ഡ്രൈവുകൾക്കായി കാർ ലഭ്യമാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

വേരിയന്റ് തിരിച്ചുള്ള ടാറ്റ ടിഗോർ ഇലക്ട്രിക് സെഡാന്റെ വില അറിയാം.

ടിഗോർ EV XE NPR 29.99 ലക്ഷം

ടിഗോർ EV XM NPR 31.49 ലക്ഷം

ടിഗോർ EV XZ+ NPR 32.99 ലക്ഷം

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഒപ്റ്റിമൽ റേഞ്ച് പ്രദാനം ചെയ്യുന്നതിലൂടെ പുതിയ ടിഗോർ ഇവിക്ക് 306 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. ഇത് വ്യക്തിഗത യാത്രയ്ക്ക് കൂടുതൽ അഭികാമ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

അതിശയകരമായ ഡിസൈൻ, ക്ലാസ് ലീഡിംഗ് സുരക്ഷ, സുഖസൗകര്യങ്ങൾ, ആവേശകരമായ പ്രകടനം എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ടിഗോർ ഇലക്ട്രിക്കിന് 55 kWപവറും 170 Nm torque ഉം നൽകുന്ന 26 kWh ലിക്വിഡ്-കൂൾഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ടിഗോർ ഇവി ചാർജ് ചെയ്യാനാകും. അതേസമയം ഹോം ചാർജർ ഉപയോഗിച്ച് സെഡാൻ ചാർജ് ചെയ്യാൻ ഏകദേശം 8.5 മണിക്കൂർ എടുക്കും. കാലാവസ്ഥയും ആശങ്കയും ഒഴിവാക്കാനുള്ള IP 67 റേറ്റുചെയ്ത ബാറ്ററി പാക്കും മോട്ടോറുമാണ് വാഹനത്തിൽ ടാറ്റ മോട്ടോർസ് നൽകിയിരിക്കുന്നത്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഇലക്ട്രിക് കാർ ഉടമകൾക്ക് 8 വർഷവും 160,000 KM ബാറ്ററിയും മോട്ടോർ വാറന്റിയുമായി വരുന്ന XE, XM, XZ+ (XZ+ ഡ്യുവൽ ടോൺ ഓപ്ഷനും ലഭ്യമാണ്) എന്നീ മൂന്ന് വേരിയന്റുകളിലാണ് ടാറ്റ മോട്ടോർസ് പുതിയ ടിഗോർ ഇവി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇത് മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും മികച്ച ഹാൻഡിലിംഗ് നൽകുന്നതിനായി സമതുലിതമായ സസ്പെൻഷനും നൽകുന്നു.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

വൈദ്യുതപരമായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ സ്‌മാർട്ട് കീ, പോർട്ടബിൾ ചാർജിംഗ് കേബിൾ തുടങ്ങിയവയാണ് ഇലക്ട്രിക് കാറിലെ മറ്റ് സവിശേഷതകൾ. ടിഗോർ ഇവിയുടെ ഇംപാക്റ്റ് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗ് സെൽ തലത്തിൽ നെയിൽ പെനട്രേഷൻ AIS - 048 സ്റ്റാൻഡേർഡ് പാലിക്കുന്നുമുണ്ട്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

റിയർ ക്രാഷ് അനുയോജ്യമായ ഘടനയുള്ള തെളിയിക്കപ്പെട്ട പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കാർ ആഗോളതലത്തിൽ സ്വീകാര്യമായവയുമായി പൊരുത്തപ്പെടുന്നുവെന്നതും ടാറ്റ മോട്ടോർസിന്റെ വിജയമാണ്. CCS2 ചാർജിംഗ് പ്രോട്ടോക്കോൾ, ഏത് 15 A പ്ലഗ് പോയിന്റിൽ നിന്നും വേഗത്തിൽ ചാർജ് ചെയ്യാനും സ്ലോ ചാർജ് ചെയ്യാനും കഴിയും.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

സൈലന്റ് ക്യാബിൻ, വിശാലമായ ഹെഡ്‌റൂം, സുഖപ്രദമായ ഇരിപ്പിടത്തിനുള്ള ലെഗ്‌റൂം എന്നിവയ്‌ക്ക് പുറമെ ടിഗോർ ഇവി അതിന്റെ പവർട്രെയിൻ, ഇൻഫോടെയ്ൻമെന്റ്, ചാർജ്ജിംഗ് എന്നിവയിലുടനീളം സാങ്കേതികവിദ്യകളാൽ നിറഞ്ഞതാണ്. എല്ലാം സുഖകരവും ഹാൻഡ്‌സ്മൂത്ത് ഡ്രൈവും വാഗ്ദാനം ചെയ്യുന്നതും ടിഗോറിന് മികച്ചതാക്കുന്നുണ്ട്.

ഇലക്‌ട്രിക് കരുത്തിൽ Tata Tigor EV ഇനി നേപ്പാൾ നിരത്തുകളിലും ചീറിപായും

ഇലക്ട്രിക്കിനു പുറമെ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും, ഒരു പെട്രോൾ എഞ്ചിൻ മോഡലും ടാറ്റ ടിഗോർ ശ്രേണിയിലുണ്ട്. സെഡാന്റെ പെട്രോൾ പതിപ്പിന് ഇപ്പോഴത്തെ വില 5.82 ലക്ഷം രൂപ മുതൽ 8.14 ലക്ഷം രൂപ വരെയാണ്. അതേസമയം ടിഗോറിന്റെ ഐ-സിഎൻജി പതിപ്പിന് എക്സ്ഷോറൂം വില 7.72 ലക്ഷം രൂപ മുതൽ 8.44 ലക്ഷം രൂപ വരെയായും മുടക്കേണ്ടിയും വരും.

Article Published On: Friday, April 1, 2022, 13:15 [IST]
English summary
Tata motors launched the tigor electric sedan in nepal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X