Nexon, Harrier എസ്‌യുവികളിലേക്ക് വെന്റിലേറ്റഡ് സീറ്റുകൾ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Tata Motors
സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ അഗ്രകണ്യരാണ് ടാറ്റ മോട്ടോർസ്. നിലവിലുള്ള ശ്രേണിയെ അടിസ്ഥാനമാക്കി കമ്പനി ഒന്നിലധികം പുതിയ വകഭേദങ്ങൾ ഇടയ്ക്കിടെ വിപണിയിൽ പരിചയപ്പെടുത്തുമുണ്ട്.

സഫാരിയുടെ നാല് സ്പെഷ്യൽ എഡിഷൻ മോഡലുകളാണ് കമ്പനി സ്റ്റാൻഡേർഡ് വേരിയന്റുകൾക്കൊപ്പം വിൽക്കുന്നതും. ഹാരിയർ ശ്രേണിയിൽ ഇത് മൂന്നായി മാറുന്നു. അതേസമയം നെക്‌സോൺ ശ്രേണിയിൽ രണ്ട് പ്രത്യേക പതിപ്പുകളുമാണ് നിലവിലുള്ളത്.

ഇവയിൽ ഭൂരിഭാഗവും കോസ്മെറ്റിക് പായ്ക്കുകളാണെങ്കിലും ടാറ്റ സഫാരി ഗോൾഡ് എഡിഷനും ഏറ്റവും പുതിയ കാസിരംഗ ശ്രേണിയും പോലെയുള്ളവ ഈ പതിപ്പുകൾക്ക് മാത്രമായി ഒരു സവിശേഷമായ കിറ്റും അവതരിപ്പിക്കുന്നുണ്ട്.

സഫാരി ഗോൾഡ് എഡിഷനിൽ വെന്റിലേറ്റഡ് ഫ്രണ്ട് ആൻഡ് റിയർ (ക്യാപ്റ്റൻ) സീറ്റുകൾ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ്, ആപ്പിൾ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിങ്ങനെയുള്ള എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ അവതരിപ്പിച്ച് ആഴ്ച്ചകൾക്ക് ശേഷം ഈ ഫീച്ചറുകൾ താമസിയാതെ സ്റ്റാൻഡേർഡ് ശ്രേണിയുടെയും ഭാഗമായിരുന്നു.

ഇതേ തന്ത്രം ഹാരിയറിലും നെക്സോണിലും കൂടി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. നെക്‌സോണിന്റെയും ഹാരിയറിന്റെയും കാസിരംഗ ശ്രേണിയിൽ നിന്ന് തനതായ സവിശേഷതകൾ അതത് സ്റ്റാൻഡേർഡ് ശ്രേണിയിൽ ലഭ്യമാക്കാനും ടാറ്റയ്ക്ക് കഴിയുമെന്നതിനാലാണ് ഈ നീക്കം.

നെക്‌സോൺ കാസിരംഗ എഡിഷൻ സ്റ്റാൻഡേർഡ് പതിപ്പിന്റെ ടോപ്പ്-എൻഡ് XZ+ (O) ഡ്യുവൽ-ടോൺ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയെടുത്തിരിക്കുന്നത്. കൂടാതെ 54,000 രൂപ പ്രീമിയം വിലയും പെട്രോൾ, ഡീസൽ, മാനുവൽ, എഎംടി രൂപത്തിലും ഇത് ലഭ്യമാണ്. ഫീച്ചറുകളുടെ സ്റ്റാൻഡേർഡ് ലിസ്റ്റിൽ ഈ കാസിരംഗ വേരിയന്റിന് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് മിറർ, ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ എന്നിവയും നൽകുന്നുണ്ട്.

ചെറിയ വില വർധനയോടെ ഈ ഫീച്ചറുകൾ സാധാരണ ശ്രേണിയിലേക്കാണ് അവതരിപ്പിക്കാൻ ഇപ്പോൾ ടാറ്റ മോട്ടോർസ് ശ്രമിക്കുന്നത്. ഇന്ത്യയിൽ വെന്റിലേറ്റഡ് സീറ്റുകളോട് കൂടിയ രണ്ടാമത്തെ കോംപാക്‌ട് എസ്‌യുവിയാണ് നെക്‌സോൺ കാസിരംഗ എഡിഷൻ. ആദ്യത്തേത് കിയ സോനെറ്റായിരുന്നു.

ഇനി ഹാരിയർ മിഡ്-സൈസ് എസ്‌യുവിയുടെ കാര്യം നോക്കിയാൽ 47,000 രൂപ പ്രീമിയം നൽകുന്ന സ്റ്റാൻഡേർഡ് പതിപ്പിന്റെ XZ+ ഡ്യുവൽ-ടോൺ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാരിയർ കാസിരംഗ എഡിഷൻ. ഡീസൽ മാനുവൽ, ഓട്ടോമാറ്റിക് രൂപത്തിൽ ഇത് സ്വന്തമാക്കാനും സാധിക്കും.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ എന്നിവയാണ് കാസിരംഗ എഡിഷനിൽ കമ്പനി പ്രധാനമായും കൂട്ടിച്ചേർത്തിരിക്കുന്ന ഫീച്ചറുകൾ. ഈ ഫീച്ചറുകൾ ഉയർന്ന വേരിയന്റുകളിൽ ചെറിയ വില വർധനവോടെ അവതരിപ്പിക്കാനാണ് ഇപ്പോൾ സാധ്യത തെളിയുന്നത്.

സഫാരിയിലെ സമാനമായ നവീകരണം പോലെ ഹാരിയറിൽ ലഭ്യമല്ലാത്ത വയർലെസ് ചാർജിംഗും പിൻസീറ്റ് വെന്റിലേഷനും ഈ മാറ്റങ്ങളിൽ ഉൾപ്പെട്ടേക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. സഫാരിയിൽ ഈ സവിശേഷതകൾ ചേർത്തപ്പോൾ സ്റ്റാൻഡേർഡ് വേരിയന്റിന് ടാറ്റ മോട്ടോർസ് 12,000 രൂപയുടെ വില വർധനവാണ് നടപ്പിലാക്കിയത്.

ഈ സീറ്റ് വെന്റിലേഷൻ ഫീച്ചർ നിലവിൽ ഹാരിയറിന്റെ പ്രധാന എതിരാളിയായ മഹീന്ദ്ര XUV700, എംജി ഹെക്‌ടർ എന്നിവ പോലെയുള്ള മോഡലുകളിൽ വരെ ലഭ്യമാണ്. അതിനാൽ ഹാരിയർ കാസിരംഗ എഡിഷനിലെ ഈ സംവിധാനങ്ങൾ സ്റ്റാൻഡേർഡ് മോഡലുകളിലേക്കും ഉടൻ ചേക്കേറും.

വാഹനത്തിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് സ്വതന്ത്രമായി നിർവഹിക്കുകയും വായു സഞ്ചാരത്തിനും വിയർപ്പ് തടയുന്നതിനും കുറയ്ക്കുന്നതിനുമായി ചെറിയ സുഷിരങ്ങളിലൂടെ വായു പുറന്തള്ളുന്ന സീറ്റിനുള്ളിൽ (സാധാരണയായി ബാക്ക്‌റെസ്റ്റിൽ) വായുസഞ്ചാരമുള്ള സീറ്റുകൾ പായ്ക്ക് ചെയ്യുന്നു.

ഈ സവിശേഷത ഇന്ത്യയിൽ തീർച്ചയായും ദീർഘദൂര യാത്രകളിൽ ഏറെ സഹായകരമാണെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കാരണം നമ്മുടെ രാജ്യത്ത് ഭൂരിഭാഗവും ചൂടുള്ള കാലാവസ്ഥയാണ് നിലനിൽക്കുന്നത്.

ആഡംബര വാഹനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഫീച്ചർ എന്നതിൽ നിന്ന് കിയാ സോനെറ്റ്, ഹ്യുണ്ടായി വേർണ, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ സഫാരി തുടങ്ങിയ മുഖ്യധാരാ കാറുകളിൽ വെന്റിലേറ്റഡ് സീറ്റുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടാതെ തീർച്ചയായും, ടാറ്റ നെക്‌സോണിന്റെ കാസിരംഗ എഡിഷനുകൾ വരെ ഇപ്പോൾ ഈ സജ്ജീകരണം വന്നിട്ടുണ്ടെന്നതും വളരെ സ്വാഗതാർഹമായ കാര്യമാണ്.

പഞ്ച് കാസിരംഗ എഡിഷന്റെ പ്രാരംഭ വില 8.58 ലക്ഷം രൂപയാണ്. അതേസമയം നെക്‌സോൺ കാസിരംഗ എഡിഷൻ പെട്രോളിന് വില 11.78 ലക്ഷം രൂപയും ഡീസലിന് 13.08 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഹാരിയറിലേക്ക് എത്തുമ്പോൾ കാസിരംഗ എഡിഷന്റെ വില 20.40 ലക്ഷം രൂപയും സഫാരി കാസിരംഗയ്ക്ക് 20.99 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക.


Click it and Unblock the Notifications








