ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

ഒരുപാട് കാര്യങ്ങളിൽ ആശ്ചര്യപ്പെടുത്തിയാണ് പോയ വർഷം കടന്നുപോയത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹന നിർമാണ കമ്പനികളിൽ പലരും സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുന്നോട്ടുവന്ന കാലഘട്ടം കൂടിയായിരുന്നു 2021.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

ഇതുവരെ മാരുതി സുസുക്കിയുടെയും ഹ്യുണ്ടായിയുടെയും അപ്രമാദിത്വം കണ്ട വിൽപ്പന കണക്കുകളിൽ ടാറ്റയുടെ മുന്നേറ്റത്തെയാണ് ഏവരും ശ്രദ്ധയോടെ വീക്ഷിച്ചത്. നവംബറിൽ ഒരുകൈ അകലത്തിൽ ഹ്യുണ്ടായിയുടെ അടുത്തെത്തിയ ടാറ്റ ഇന്ത്യൻ വാഹന വിപണിയുടെ തലപ്പത്തേക്ക് നീങ്ങുന്ന കാഴ്ച്ചയാണ് നാം കണ്ടതും.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

2021 ഡിസംബറിലെ വിൽപ്പന കണക്കുകളിൽ ഹ്യുണ്ടായിയെ പിന്നാലാക്കി ടാറ്റ മോട്ടോർസ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്ത ബ്രാൻഡായി മാറി. 2021-ൽ കമ്പനിയുടെ എക്കാലത്തെയും ഉയർന്ന കലണ്ടർ വർഷത്തെ വിൽപ്പനയാണ് ടാറ്റ സ്വന്തമാക്കിയിരിക്കുന്നത് 3,31,178 യൂണിറ്റുകളാണ് പോയ വർഷം കമ്പനി നിരത്തിലെത്തിച്ചത്.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

ഒരു ദശാബ്‌ദത്തിനിടെ ഇത് ആദ്യമായാണ് ഹ്യുണ്ടായിയെ മറികടന്ന് ഒരു വാഹന നിർമാതാവ് വിൽപ്പന കണക്കുകളിൽ മുന്നേറ്റം നടത്തുന്നതും. 2021 ഡിസംബറിൽ 66,307 യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് വിറ്റഴിച്ചിരിക്കുന്നത്. 2020 ഡിസംബറിലെ 53,430 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 24 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

പാസഞ്ചർ വാഹന ശ്രേണിയിൽ 2021 ഡിസംബറിൽ ടാറ്റ മോട്ടോർസിന്റെ സമ്പാദ്യം നവംബറിലെ 23,127 യൂണിറ്റുകളിൽ നിന്ന് 43 ശതമാനം വളർച്ചയോടെ 33,000 യൂണിറ്റുകളായി. അതേസമയം 67,550 യൂണിറ്റിൽ നിന്ന് 38 ശതമാനം വാർഷിക വളർച്ചയോടെ 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇത് 93,410 യൂണിറ്റായി ഉയർന്നു.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

ഇലക്ട്രിക് കാർ വിൽപ്പന 418 യൂണിറ്റിൽ നിന്ന് 2,255 യൂണിറ്റായി ഉയർന്നതും നേട്ടമായിട്ടുണ്ട്. ഈ പാദത്തിൽ ഇത് 1,256 യൂണിറ്റിൽ നിന്ന് 5,592 യൂണിറ്റായി ഉയർന്നു. മൊത്തം പാസഞ്ചർ വാഹന വിൽപ്പന വളർച്ച 23,545 യൂണിറ്റിൽ നിന്ന് 11,754 യൂണിറ്റായി ഉയർന്നു. അതായത് മൊത്തം 49.92 ശതമാനത്തിന്റെ മുന്നേറ്റമുണ്ടായെന്ന് സാരം. പ്രതിമാസ വിൽപ്പന വളർച്ച 30,000 യൂണിറ്റുകളിൽ നിന്ന് 18.53 ശതമാനമായും വർധിച്ചു.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

2021 ഡിസംബറിൽ ടാറ്റയുടെ വിപണി വിഹിതം 5.6 ശതമാനം ഉയർന്ന് 14.5 ശതമാനത്തിലെത്തി. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സെമി കണ്ടക്‌ടർ ചിപ്പ് ക്ഷാമം നേരിടുന്ന പ്രശ്‌നങ്ങൾക്കിടയിൽ 38 ശതമാനം വർധനയോടെ 67,550 യൂണിറ്റുകളിൽ നിന്ന് 93,410 യൂണിറ്റുകൾ ടാറ്റ വിറ്റഴിച്ചു.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

വാണിജ്യ വാഹന വിഭാഗത്തിൽ 2021 ഡിസംബറിൽ 34,151 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുൻ വർഷം ഇത് 32,869 യൂണിറ്റുകളായിരുന്നു. അതായത് നാല് ശതമാനം വളർച്ചയാണ് ഈ മേഖലയിലും ടാറ്റ സമ്പാദിച്ചിരിക്കുന്നത്. രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ടിഗോർ ഇവി, പഞ്ച് മൈക്രോ എസ്‌യുവി എന്നിവയുടെ വരവും പാസഞ്ചർ വിഭാഗത്തിൽ ബ്രാൻഡിന് കരുത്തായിട്ടുണ്ട്.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

വിൽപ്പന കണക്കുകളിൽ എല്ലാ കമ്പനികളെയും അമ്പരപ്പിക്കുന്ന നേട്ടവുമായാണ് ടാറ്റ ഇപ്പോൾ മുന്നേറുന്നത്. ഇനി മാരുതി സുസുക്കിയെ മാത്രമാണ് ടാറ്റയ്ക്ക് പിന്നിലാക്കാനുള്ളത്. ഇത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഈ വർഷം അവസാനിക്കും മുമ്പേ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയെ പിന്നിലാക്കാനുള്ള ശേഷി പ്രാദേശിക വാഹന നിർമാതാക്കൾക്കുണ്ട്.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

ഇന്ന് ഒരു കാർ വാങ്ങാൻ പോവുന്നയാളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന കമ്പനിയായി ടാറ്റ മാറികഴിഞ്ഞിട്ടുണ്ട്. ഈ വർഷം ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി, ആൾട്രോസ് ഇവി, ഹാരിയർ പെട്രോൾ, സഫാരി പെട്രോൾ എന്നിവയെല്ലാം കളംപിടിക്കുന്നതോടെ വാഹന നിരയുടെ ഒന്നാമനാകാമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

പുതുവർഷം പിറന്നതോടെ മോഡൽ നിരയിലാകെ വില വർധനവും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. . വിപണിയിൽ ലഭ്യമായ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില 2022 ജനുവരി മുതൽ വർധിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വാണിജ്യ വാഹനങ്ങളുടെ വില ജനുവരി മുതൽ ശരാശരി 2.5 ശതമാനം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

വില വർധന എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇൻപുട്ട് ചെലവുകൾ വർധിച്ചതാണ് വിലയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ കാരണമാവുന്നചെന്നും ടാറ്റ പറഞ്ഞു. എന്നാൽ ഉടൻ തന്നെ വർധന എത്ര ശതമാനമാണെന്ന് ബ്രാൻഡ് വെളിപ്പെടുത്തും.

ഇനി രണ്ടാമൻ Tata തന്നെ, വിൽപ്പനയിൽ Hyundai-യെ മറകടന്ന് മുന്നേറ്റം

ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ്, നെക്സോൺ, ഹാരിയർ, സഫാരി, ടിഗോർ ഇവി, നെക്സോൺ ഇവി തുടങ്ങിയ പാസഞ്ചർ കാറുകളാണ് ടാറ്റയുടെ നിരയിലുള്ളത്. ക്രാഷ് ടെസ്റ്റിൽ ഉയർന്ന സുരക്ഷാ റേറ്റിംഗ് നേടിയതും ഉയർന്ന നിർമാണ നിലവാരവുമാണ് ടാറ്റ മോട്ടോർസിന്റെ എല്ലാ കാറുകളെയും ഇത്രയും ജനപ്രിയമാക്കിയത്.

Most Read Articles

Malayalam
English summary
Tata motors overtaken hyundai in 2021 december sales
Story first published: Monday, January 3, 2022, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X