മടങ്ങിയെത്താൻ Nano; ഇലക്‌ട്രിക്കിൽ ഒരുക്കാൻ പദ്ധതിയുമായി Tata മുന്നോട്ട്

താങ്ങാവുന്ന ഒരു ബജറ്റിൽ കാറെന്ന സ്വപ്‌നം സാധാരണക്കാരന് യഥാര്‍ഥ്യമാക്കിയ വാഹനമായിരുന്നു ടാറ്റ നാനോ. അതിനാൽ തന്നെ ഇന്നും ഇന്ത്യയിലെ മറക്കപ്പെടാനാവാത്ത കാറുകളുടെ പട്ടികയിലാണ് നാനോയെ ഏവരും കാണുന്നത്. നാനോയെ ഇലക്ട്രിക് അവതാറിൽ തിരികെ കൊണ്ടുവരാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നുണ്ടോയെന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്.

വിപണികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടെങ്കിലും സാധാരണക്കാരന് കാര്‍ ഒരു സ്വപ്‌നമല്ലെന്നു വ്യക്തമാക്കിയത് നാനോ ആയിരുന്നു. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും ഈ ഇത്തിരി കുഞ്ഞന് ഇന്ന് വൻ ഡിമാന്റാണുള്ളത്. ഓട്ടോറിക്ഷ കാറാക്കിയെന്ന തരത്തില്‍ പഴി ഏറെ കേട്ടെങ്കിലും തിരിക്കുപിടിച്ച നഗര ജീവിതത്തില്‍ നാനോ വീഥികള്‍ കീഴടക്കി വിപ്ലവം ഒരുക്കിയിരുന്നു. ഇന്ന് ഇന്ത്യയിൽ ഇവികൾക്ക് ലഭിക്കുന്ന വൻ ഡിമാന്റ് തന്നെയാണ് ഇലക്ട്രിക് അവതാരത്തിൽ നാനോ തിരികെയെത്തുമോ എന്ന ചോദ്യത്തിന് പിന്നിലുള്ള ചേതോവികാരം.

മടങ്ങിയെത്താൻ Nano; ഇലക്‌ട്രിക്കിൽ ഒരുക്കാൻ പദ്ധതിയുമായി Tata മുന്നോട്ട്

ഒരു ലക്ഷം രൂപക്ക് കാർ എന്നതായിരുന്നു നാനോയുടെ യുഎസ്പി. വിപണികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടെങ്കിലും തിരികെയെത്തിക്കാൻ ടാറ്റ മോട്ടോർസിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വാഹന വ്യവസായത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച്, ജനങ്ങളുടെ കാറിന്റെ യഥാർഥ പ്ലാറ്റ്‌ഫോമിന്റെ ഗണ്യമായ നവീകരണത്തോടെ കാറിന്റെ സസ്‌പെൻഷനിലും ടയറിലുമുള്ള മാറ്റങ്ങൾ ഉൾപ്പെടെ ഒരു ഇലക്ട്രിക് പതിപ്പിൽ നാനോയുടെ പുനരുജ്ജീവനം കമ്പനി പരിഗണിക്കുന്നുണ്ടാകാം. നിലവിൽ ഇവി രംഗത്ത് വലിയ കുതിപ്പ് നടത്തുകയാണ് ടാറ്റ ഇലക്ട്രിക്. ഇലക്ട്രിക് കാറുകൾവന്നതോടെ ടാറ്റയുടെ വിപണി മൂല്യം കുത്തനെ ഉയർന്നു.

നിലവിൽ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്സേൺ ഇവി എന്നിവയാണ് ടാറ്റ പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകൾ. ആൾട്രോസ് ഇവിയും പഞ്ച് ഇവിയും ഭാവിയിൽ യാഥാർഥ്യമാവുന്നതിനു പിന്നാലെ നാനോ ഇവിയും വിപണിയിലേക്ക് ചുവടുവെച്ചേക്കും. നിലവിൽ സ്ഥിരീകരണങ്ങളോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ലെങ്കിലും നാനോ ഇവി എന്നത് ഇപ്പോഴും ഒരു സാധ്യതയായി നിലനിൽക്കുന്നുണ്ട്. 21 സാമ്പത്തിക വർഷത്തിൽ 5,000 ഇവികളും 2022 സാമ്പത്തിക വർഷത്തിൽ 19,500 വാഹനങ്ങളും വിറ്റഴിച്ചതായി 77-ാമത് ജനറൽ മീറ്റിംഗിൽ ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിൽ 50,000 ഇവികൾ വിൽക്കാനായിരുന്നു ലക്ഷ്യം. തുടർന്ന് 2024 സാമ്പത്തിക വർഷത്തോടെ ഇത് 100,000 യൂണിറ്റുകൾ ആയി ഉയർത്താനും ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നു. 2022 ഏപ്രിൽ-നവംബർ കാലയളവിൽ കമ്പനി ഇതിനകം 24,000-ലധികം ഇലക്ട്രിക് കാറുകൾ ബ്രാൻഡ് വിറ്റഴിച്ചു. ഇത് 2022 സാമ്പത്തിക വർഷത്തിലെ 19,500 യൂണിറ്റുകളെക്കാൾ വൻ കുതിച്ചുചാട്ടമാണ്. കമ്പനി ഇതിനകം തന്നെ തങ്ങളുടെ ഇവി കൺസെപ്റ്റുകളായ കർവ്, അവിന്യ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 മോഡലുകൾ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനവും.

2008 ജനുവരിയിൽ പുറത്തിറക്കിയ നാനോയുടെ ഉത്പാദനം ടാറ്റ മോട്ടോർസ് നിർത്തലാക്കുന്നത് 2018 മെയ് മാസത്തിലാണ്. പുതിയ നാനോ ഇവിയുടെ നിർമാണം നടത്താനുള്ള പദ്ധതികൾ ആരംഭിച്ചാൽ മറൈമലൈനഗറിലെ ഫോർഡ് പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കമ്പനിക്ക് തമിഴ്‌നാട് സർക്കാരുമായി ചർച്ചകൾ പുനരാരംഭിക്കാമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചിട്ടുമുണ്ട്. പരിസ്ഥിതി സൗഹൃദ നാനോയുമായി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ മുൻകൈ എടുത്താൽ അതൊരു ചരിത്ര നേട്ടമാവുകയും ചെയ്യും.

കുറച്ചു നാളുകൾക്ക് മുമ്പ് രത്തൻ ടാറ്റ തന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ ശന്തനു നായിഡുവിനൊപ്പം പ്രത്യേകമായി നിർമിച്ച ഇലക്ട്രിക് നാനോയുടെ അടുത്ത് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഈ കാർ രത്തൻ ടാറ്റയ്ക്കു വേണ്ടി പൂനെ ആസ്ഥാനമായുള്ള ഇലക്‌ട്ര ഇവി എന്ന ഇലക്ട്രിക് വെഹിക്കിൾ സൊല്യൂഷൻസ് ബ്രാൻഡാണ് ഈ പ്രത്യേക നാനോ ഇവി നിർമിച്ചു നൽകിയത്. പുതിയ ടാറ്റ നാനോ 72v ലിഥിയം-അയൺ ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 160 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ബാറ്ററിക്ക് സാധിക്കും. 10 സെക്കൻഡിനുള്ളിൽ 0-60 കി.മീ. വരെ സഞ്ചരിക്കാനും കുഞ്ഞൻ കാറിനായേക്കും.

വിപണിയിൽ എത്തിയാൽ ഏകദേശം 2-3 ലക്ഷം രൂപ വിലയിൽ ടാറ്റ നാനോ ഇവി ലഭ്യമായേക്കും. പിഎംവി EaS-E ഇവിയുമായൊക്കെയാവും വിപണിയിലെത്തിയാൽ വൈദ്യുതീകരിച്ച നാനോയുടെ മത്സരം. മുംബൈ ആസ്ഥാനമായുള്ള പിഎംവി ഇലക്ട്രിക്കിന്റെ ആദ്യ ഇലക്ട്രിക് കാറായ EaS-E അതിന്റെ ആദ്യ 10,000 ഉപഭോക്താക്കൾക്കായി 4.79 ലക്ഷം രൂപയുടെ വിലയിലാണ് വാഹനം എത്തിക്കുന്നത്. ഏകദേശം 8.5 ലക്ഷം രൂപ പ്രാരംഭ വിലയിൽ ടാറ്റ മോട്ടോർസിന്റെ ടിയാഗോ ഇവി ആണ് അടുത്ത വിലകുറഞ്ഞ ബദൽ എന്നത് കണക്കിലെടുക്കുമ്പോൾ ഈ വില ആകർഷകമാണ്.

Most Read Articles

Malayalam
English summary
Tata motors planning to bring back the nano in an electric avatar
Story first published: Wednesday, December 7, 2022, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X