ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

കൊമേഴ്‌സ്യൽ വാഹന രംഗത്ത് സമ്പൂർണ ആധിപത്യം പുലർത്തുന്ന ടാറ്റ മോട്ടോർസ് പാസഞ്ചർ വാഹന വിഭാഗത്തിലെയും വലിയ പേരുകളിലൊന്നാണിപ്പോൾ. 2022 സെപ്റ്റംബറിൽ നമ്മൾ കണ്ടത് പോലെ വലിയ വർധനവുമായി കഴിഞ്ഞ മാസവും ടാറ്റ തങ്ങളുടെ കരുത്ത് കാട്ടിയിരിക്കുകയാണ്.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

ഒക്‌ടോബർ മാസത്തിൽ 45,423 യൂണിറ്റുകളുടെ വിൽപ്പന സ്വന്തമാക്കി ടാറ്റ മോട്ടോർസ്. പോയ മാസത്തെ വിൽപ്പന കണക്കിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ടാറ്റയിപ്പോൾ.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

ടാറ്റ ഏത് പുതിയ വാഹനം പുറത്തിറക്കിയാലും അത് വിപണിയിൽ വൻഹിറ്റായിരിക്കുമെന്നതിന് ഉദാരണമാണ് എല്ലാ മാസവും ലഭിക്കുന്ന ഈ മികച്ച കണക്കുകൾ. 2021 ഒക്‌ടോബർ മാസത്തെ 34,155 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 33 ശതമാനത്തിന്റെ വർധനവാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

അറ്റകുറ്റപ്പണികൾക്കും ഡീബോറ്റിൽനെക്കിംഗ് പ്രവർത്തനങ്ങൾക്കുമായുള്ള പൂനെ പ്ലാന്റിന്റെ ആസൂത്രിത അടച്ചുപൂട്ടൽ കഴിഞ്ഞ മാസം ഉത്പാദനം കുറയുന്നതിന് കാരണമായി എന്ന് ബ്രാൻഡ് അഭിപ്രായപ്പെട്ടു. മൊത്തത്തിൽ, ടാറ്റ മോട്ടോർസ് ലിമിറ്റഡ് 2022 ഒക്ടോബറിൽ ആഭ്യന്തര, അന്തർദേശീയ വിപണിയിൽ മൊത്തം 78,335 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 67,829 യൂണിറ്റുകളിൽ നിന്ന് 15.48 ശതമാനം വളർച്ചയാണ് കമ്പനിക്ക് നേടിയെടുക്കാനായിരിക്കുന്നതെന്ന് സാരം. ടാറ്റയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന മാത്രം 33,925 യൂണിറ്റുകളിൽ നിന്ന് 45,217 യൂണിറ്റുകളായി ഉയർന്നു.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

പ്രാദേശിക, അന്തർദേശീയ വിപണികളിലെ സംയോജിത ഇലക്ട്രിക് വാഹന വിൽപ്പന കഴിഞ്ഞ മാസം 4,277 യൂണിറ്റായി ഉയരുകയും ചെയ്‌തത് ടാറ്റയ്ക്ക് ആശ്വാസമേകുന്നുണ്ട്. 2021-ൽ ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 1,660 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡിന് 158 ശതമാനത്തോളം വിൽപ്പന വളർച്ചയും ഇവി സെഗ്മെന്റിൽ നേടിയെടുക്കാനായി.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

വിവിധ മേഖലകളിലെ കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പന പ്രകടനം 2022 ഒക്ടോബറിൽ 76,537 യൂണിറ്റായിരുന്നു. 2021 ഒക്ടോബറിലെ 65,151 യൂണിറ്റുകളിൽ നിന്ന് 17 ശതമാനം വളർച്ചയോടെയാണ് ഈ നേട്ടവും കൈവരിച്ചിരിക്കുന്നത്.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

വാണിജ്യ വാഹന വിൽപ്പന മാത്രം കഴിഞ്ഞ മാസം 32,912 യൂണിറ്റായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിലെ 33,674 യൂണിറ്റിൽ നിന്ന് 2 ശതമാനം ഇടിവ് ഈ രംഗത്ത് ടാറ്റ നേരിട്ടു. ടാറ്റയുടെ നിരയിൽ നിന്നും നിലവിൽ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

അടുത്ത കാലത്തായി അതിന്റെ വിൽപ്പന സംഖ്യകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ എസ്‌യുവിയായി സബ്-ഫോർ-മീറ്റർ എസ്‌യുവി മാറുകയും ചെയ്‌തിട്ടുണ്ട്.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

പഞ്ച് മൈക്രോ എസ്‌യുവി കഴിഞ്ഞ വർഷം അവസാനം വിപണിയിലെത്തുകയും ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടുകയും ചെയ്തു. രണ്ട് എസ്‌യുവികളും ബ്രാൻഡിന്റെ പ്രാദേശിക നിരയ്ക്കുള്ളിലെ വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നുവെന്നു വേണം പറയാൻ. മൈക്രോ എസ്‌യുവി രൂപത്തിൽ പഞ്ച് അതിവേഗമാണ് ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചത്.

ഹിറ്റ് ചാർട്ടിൽ കാലുറപ്പിച്ച് ടാറ്റ, ഒക്‌ടോബറിൽ നിരത്തിലെത്തിച്ചത് 45,000 കാറുകൾ

അതേസമയം ആൾട്രോസിനും ടിയാഗോയ്ക്കും മാന്യമായ വിൽപ്പന സംഖ്യകളും നൽകാനാവുന്നുണ്ടെന്നതും ടാറ്റക്ക് നേട്ടമാണ്. ഹാരിയറും സഫാരിയുമാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ. വരും മാസങ്ങളിൽ അവയ്ക്ക് യഥാക്രമം ഫെയ്‌സ്‌ലിഫ്റ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Article Published On: Thursday, November 3, 2022, 15:47 [IST]
English summary
Tata motors posted 45423 unit sales in the month of october 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X