എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല വാണിജ്യ വാഹന വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ തയാറെടുക്കുകയാണ് ടാറ്റ മോട്ടോർസ്‌. രാജ്യത്തെ ഏറ്റവും ജനകീയമായ ചെറിയ വാണിജ്യ വാഹനമായ എയ്‌സിനെയും വൈദ്യുതീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

ടാറ്റ എയ്‌സ് ഇലക്ട്രിക് വാഹനത്തിന്റെ പരസ്യ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടതോടെയാണ് ബാറ്ററി സജ്ജീകരണവുമായി ലൈറ്റ് കൊമേഴ്‌സ്യൽ മോഡൽ വിപണിയിലേക്ക് എത്തുന്നതായിട്ടുള്ള വാർത്തകൾ പുറത്തുവരുന്നത്. എയ്‌സിന്റെ പൂർണമായ ഇലക്ട്രിക് വകഭേദത്തെ കമ്പനി ഉടൻ പുറത്തിറക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതും.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

ടാറ്റ എയ്‌സിന്റെ ഇന്റേണൽ കമ്പഷൻ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പതിപ്പും വരാനിരിക്കുന്ന ഇലക്ട്രിക് മോഡലും തമ്മിൽ കാര്യമായ ഡിസൈൻ പരിഷ്ക്കാരങ്ങളൊന്നും തന്നെയിലില്ലെന്നു വേണം പറയാൻ. കാർഗോ ക്യാബിനോടെയാകും ചിലപ്പോൾ വാഹനം വിപണിയിൽ എത്തുക. അല്ലെങ്കിൽ ഇത് ഒരു ഓപ്ഷനായാവും പരിചയപ്പെടുത്തുക.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

ഫാക്ടറി ഫിറ്റഡ് ഇവി പവർട്രെയിനുമായി എയ്‌സ് വിൽപ്പനയ്‌ക്കെത്തുന്നത് ഇതാദ്യമാണെങ്കിലും ആഫ്റ്റർ മാർക്കറ്റ് ഇലക്ട്രിക്കിലേക്ക് പരിവർത്തനം ചെയ‌്ത നിരവധി മോഡലുകൾ ഇതിനോടകം തന്നെ നിരത്തുകളിലെത്തിയിട്ടുണ്ട്. എട്രിയോ, നോർത്ത്‌വേ മോട്ടോർസ്‌പോർട്ട് തുടങ്ങിയ ഇവി സ്റ്റാർട്ടപ്പ് കമ്പനികളാണ് ടാറ്റയുടെ ലൈറ്റ് കൊമേഴ്‌സ്യൽ പിക്കപ്പ് ട്രക്കിനെ ഇത്തരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

നേരത്തെ, ടാറ്റ എയ്‌സിനായി യഥാക്രമം 20kWh, 18kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളുന്ന റെട്രോ ഫിറ്റഡ് ഇലക്ട്രിക് പവർട്രെയിനുകളാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ഒരു പൂർണ ഇലക്ട്രിക് എയ്‌സ് എന്ന ആശയം ടാറ്റ മോട്ടോർസിന് പുതുതല്ലെന്നതും ശ്രദ്ധേയമാണ്. കാരണം ഒരു ദശാബ്ദം മുമ്പ് ഇതേ പദ്ധതിക്ക് കമ്പനി ശ്രമിച്ചിരുന്നു.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

എയ്‌സ് ഇവി ആദ്യമായി രൂപകൽപ്പന ചെയ്യുകയും ആശയം രൂപപ്പെടുത്തുകയും ചെയ്തത് വാഹന നിർമാതാക്കളുടെ യൂറോപ്യൻ ടെക്‌നിക്കൽ സെന്റർ ആണ്. കൂടാതെ എൽസിവിയുടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പതിപ്പുകൾ യൂറോപ്പിൽ പരിമിത സംഖ്യകളിൽ പുറത്തിറക്കിയിട്ടുണ്ട്. എന്നിരുന്നാലും എയ്‌സ് ഇലക്ട്രിക്കിന്റെ ആ യൂണിറ്റുകൾ ലീഡ് അസറ്റേറ്റ് ബാറ്ററി പായ്ക്കുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

എന്നാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അക്കാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യമായ പ്രോത്സാഹനം നൽകാതിരുന്നതും ആളുകൾ കാര്യമായി ഇലക്ട്രിക് മോഡലുകളെ പരിഗണിക്കാതിരുന്നതിനാലും കാരണം കമ്പനി എയ്‌സ് ഇലക്ട്രിക്കിന്റെ വികസനം താത്ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. വരാനിരിക്കുന്ന ടാറ്റ എയ്‌സ് ഇലക്‌ട്രിക്കിനെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ അവതരണത്തിനു മുന്നോടിയായി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

ടാറ്റ മോട്ടോർസിന് 18 kWh ശേഷിക്കും 20kWh ശേഷിക്കും ഇടയിൽ റേറ്റുചെയ്ത ബാറ്ററി പായ്ക്ക് നൽകാൻ കഴിയുമെന്നാണ് നിഗമനം. അത് ഒറ്റ ചാർജിൽ 120-150 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും പ്രാപ്‌തമായിരിക്കും. ഡീസൽ, പെട്രോൾ, സി‌എൻ‌ജി ഓപ്ഷനുകളിലാണ് നിലവിൽ ടാറ്റ എയ്‌സ് വിൽപ്പനയ്ക്ക് എത്തുന്നത്.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

2 സിലിണ്ടർ 700 സിസി നാച്ചുറലി ആസ്പിറേറ്റഡ് ഡയറക്ഷൻ ഇഞ്ചക്ഷൻ ഡീസൽ എഞ്ചിനിൽ 20 bhp കരുത്തിൽ 45 Nm torque ആണ് ഉത്പ്പാദിപ്പിക്കുന്നത്. അതേസമയം 694 സിസി MPFI 4 സ്ട്രോക്ക്, വാട്ടർ കൂൾഡ് യൂണിറ്റാണ് പെട്രോൾ എഞ്ചിൻ. ഇതിന് പരമാവധി 30 bhp പവറിൽ 55 Nm torque വരെ വികസിപ്പിക്കാനും കഴിയും.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

25 bhp പവറിൽ 50 Nm torque നൽകുന്ന അതേ യൂണിറ്റ് സിഎൻജി ഫോമിലും ലഭ്യമാണ്. ഐസിയിൽ പ്രവർത്തിക്കുന്ന രൂപത്തിൽ എയ്‌സിന് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഗോൾഡ്, ഗോൾഡ് സിഎക്‌സ്, എച്ച്‌ടി പ്ലസ് എന്നിങ്ങനെ മൂന്ന് വിശാലമായ ക്ലാസിഫൈഡ് വേരിയന്റുകളിൽ ലൈറ്റ് പിക്കപ്പ് ട്രക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

എയ്‌സ് പിക്കപ്പിനും ഇലക്‌ട്രിക് റെഡി, അവതരണത്തിന് തയാറെടുത്ത് Tata Motors

വാണിജ്യ ആവശ്യങ്ങൾക്കായി കർശനമായി ഉപയോഗിക്കുമെന്നതിനാൽ ടാറ്റ മോട്ടോർസ് പുതിയ എയ്‌സ് ഇവി ഏത് വിലയിലാണ് വാഗ്ദാനം ചെയ്യുന്നത് എന്നത് രസകരമായ കാര്യമായിരിക്കും. ഇതിന് എതിരാളിയായി മഹീന്ദ്ര ജീത്തോ ഇലക്‌ട്രിക് പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ട്. അത് ഉടൻ പുറത്തിറക്കാനിരിക്കുന്ന എയ്‌സ് ഇലക്ട്രിക്കിന് ശക്തമായ മത്സരമായിരിക്കും ഉണ്ടാവുക.

More from DriveSpark

Article Published On: Monday, April 11, 2022, 17:08 [IST]
English summary
Tata motors ready to launch ace pickup electric in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X