വിൽപ്പന കുതിച്ചുയരുന്നു, ഫെബ്രുവരിയിൽ Tata നിരത്തിലെത്തിച്ചത് മൊത്തം 77,733 യൂണിറ്റുകൾ
ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ് എന്നു നിസംശയം പറയാം. കമ്പനി അവതരിപ്പിച്ചിരിക്കുന്ന എല്ലാ വാഹനങ്ങളും അത്രയ്ക്കും ഹിറ്റുമാണ്. അതിനാൽ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിൽപ്പനയുടെ കാര്യത്തിലും മുന്നോട്ടു കുതിക്കുകയാണ് ടാറ്റ.

2021 ഫെബ്രുവരിയിൽ വിറ്റ 61,258 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഫെബ്രുവരിയിലെ വിൽപ്പന 27 ശതമാനം വർധിച്ച് 77,733 യൂണിറ്റിലെത്തി. ആഭ്യന്തര വിൽപ്പനയിലും കയറ്റുമതിയിലും കമ്പനിയുടെ വാണിജ്യ വാഹന വിഭാഗത്തിലും എല്ലാം ടാറ്റ മോട്ടോർസ് ഈ മാസം മികച്ച വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2021 ഫെബ്രുവരിയിൽ വിറ്റ 58,366 യൂണിറ്റുകളേക്കാൾ 27 ശതമാനം വർധിച്ച് 73,875 യൂണിറ്റുകളാണ് ആഭ്യന്തര വിൽപ്പന നടത്തിയത്. ഇതിൽ 2021 ഫെബ്രുവരിയിൽ വിറ്റ 27,225 യൂണിറ്റുകളെ അപേക്ഷിച്ച് 47 ശതമാനം വർധിച്ച് 39,981 യൂണിറ്റുകളാണ് പാസഞ്ചർ വാഹന വിൽപന.

പാസഞ്ചർ വാഹന വിൽപ്പന കൂടുതൽ വിശകലനം ചെയ്യുമ്പോൾ കമ്പനിയുടെ ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹന വിൽപ്പന 2022 ഫെബ്രുവരിയിൽ 37,135 യൂണിറ്റാണ്. ഇത് 2021 ഫെബ്രുവരിയിൽ വിറ്റ 26,733 യൂണിറ്റുകളേക്കാൾ 39 ശതമാനം ഉയർന്ന് 37,135 യൂണിറ്റായതാണ് ശ്രദ്ധേയം.

നെക്‌സോൺ ഇവിയും ടിഗോർ ഇവിയും അടങ്ങുന്ന കമ്പനിയുടെ പ്യുവർ ഇലക്‌ട്രിക് ശ്രേണി കഴിഞ്ഞ മാസത്തിൽ 2,846 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഫെബ്രുവരിയിൽ വിറ്റ 492 യൂണിറ്റുകളെ അപേക്ഷിച്ച് 478 ശതമാനം വർധനവും വളർച്ചയുമാണ് ടാറ്റ മോട്ടോർസ് ഇവി രംഗത്ത് നേടിയെടുത്തിരിക്കുന്നത്.

കമ്പനി ഇപ്പോൾ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഭാവിയിൽ ആൾട്രോസ്, പഞ്ച് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഈ വർഷം ആൾട്രോസ് ഓട്ടോമാറ്റിക്, പഞ്ച്, നെക്‌സോൺ, ആൾട്രോസ് എന്നിവയുടെ സിഎൻജി പതിപ്പുകൾ അവതരിപ്പിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കും.

ആഭ്യന്തര വിപണികളിൽ വാണിജ്യ വാഹന വിൽപ്പന 33,894 യൂണിറ്റായിട്ടുണ്ട്. 2021 ഫെബ്രുവരി മാസത്തിൽ വിറ്ഴിച്ചറ 31,141 യൂണിറ്റുകളെ അപേക്ഷിച്ച് 9 ശതമാനം വളർച്ച കൈവരിച്ച് 31,141 യൂണിറ്റുകളാണ് ഇത്തവണ കമ്പനി വിറ്റഴിച്ചത്. ആഭ്യന്തര വിപണിയിൽ മീഡിയം ഹെവി വാണിജ്യ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 10,233 യൂണിറ്റായിരുന്നു. പോയ വർഷം ഫെബ്രുവരിയിൽ നിരത്തിലെത്തിച്ച 8,664 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ്ഇവിടെയും കൈവരിച്ചിരിക്കുന്നത്.

2021 ഫെബ്രുവരിയിൽ വിറ്റ 5,624 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഫെബ്രുവരിയിൽ ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിൽപ്പന 5,599 യൂണിറ്റായി ചുരുങ്ങി. അതേസമയം ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ കാരിയർ വിൽപ്പന കഴിഞ്ഞ മാസം 41 ശതമാനം വർധിച്ച് 1,759 യൂണിറ്റുകളായി. 2021 ഫെബ്രുവരിയിൽ വിറ്റ 15,606 യൂണിറ്റുകളെ അപേക്ഷിച്ച് SCV കാർഗോ, പിക്ക്-അപ്പ് വിൽപ്പന പോയ മാസം 16,303 യൂണിറ്റായി.

2022 ഫെബ്രുവരിയിൽ MH&ICV-യുടെ ആഭ്യന്തര വിൽപ്പന, ട്രക്കുകളും ബസുകളും ഉൾപ്പെടെ, 2021 ഫെബ്രുവരിയിൽ വിറ്റ 12,825 യൂണിറ്റുകളിൽ നിന്ന് 14,596 യൂണിറ്റുകളായി. അതേസമയം വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 2021 ഫെബ്രുവരിയിൽ കയറ്റുമതി ചെയ്ത 2,718 യൂണിറ്റുകളിൽ നിന്ന് 35 ശതമാനം വർധനയോടെ 3,658 യൂണിറ്റുകളായി ഉയർന്നു.

അങ്ങനെ മൊത്തം വാണിജ്യ വാഹന വിൽപ്പന 37,552 യൂണിറ്റുകളായി. 2021 ഫെബ്രുവരിയിൽ വിറ്റ 33,859 യൂണിറ്റുകളിൽ നിന്ന് 11 ശതമാനം വർധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്.

ഇതിനു പുറമെ പോയ മാസത്തോടെ നെക്‌സോണിന്റെ വിൽപ്പനയിലും ടാറ്റ മോട്ടോഴ്‌സ് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. പൂനെയിലെ രഞ്ജൻഗാവ് പ്ലാന്റിൽ നിന്ന് കോംപാക്‌ട് എസ്‌യുവിയുടെ 3 ലക്ഷം യൂണിറ്റുകൾ നിർമിച്ച് പുറത്തിറക്കിയതാണ് ആ നേട്ടം. ലോഞ്ച് ചെയ്ത് 8 മാസത്തിനുള്ളിൽ നെക്‌സോണിന്റെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. അതേസമയം 2021 ജൂണിൽ ഡെലിവറികൾ 2 ലക്ഷം യൂണിറ്റ് പിന്നിട്ടും ശ്രദ്ധനേടി.

ഈ മികച്ച വിൽപ്പന ആഘോഷിക്കുന്നതിനായി ടാറ്റ നെക്‌സോൺ എസ്‌യുവിയുടെ 4 പുതിയ വകഭേദങ്ങളും കമ്പനി അവതരിപ്പിച്ചു. XZ+ (P) / XZA+ (P), XZ+ (HS) / XZA+ (HS) എന്നിവയാണ് പുതുതായി പരിചയപ്പെടുത്തിയ വേരിയന്റുകൾ.

ഇവ ഒരു പ്രത്യേക റോയൽ ബ്ലൂ കളർ ഓപ്ഷനിലാണ് ലഭിക്കുക. XZ+ (HS) ന് 10.86 ലക്ഷം മുതൽ XZA+ (P) ന് 12.23 രൂപ വരെ വിലയുള്ള എല്ലാ കമ്പനി ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു.


Click it and Unblock the Notifications