കൂടിയത് 30,000 രൂപ വരെ, ടാറ്റ കാറുകളുടെ പുതിയ വില അറിയേണ്ടേ...

ഈ മാസം ആദ്യം തന്നെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. നവംബർ ഏഴു മുതൽ പ്രാബല്യത്തിൽ വന്ന വിലക്കയറ്റം മോഡലുകളുടെ വില 0.9 ശതമാനമായി ഉയരാനാണ് കാരണമായിരിക്കുന്നത്.

വർധിച്ചു വരുന്ന ഇൻപുട്ടിന്റെയും ഉൽപാദന ചെലവിലും ഉണ്ടായ ഗണ്യമായ ഉയർച്ചയാണ് വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ കാരണമായത്. ഇൻപുട്ട് ചെലവിലെ കുത്തനെയുള്ള വർധനവ് ഈ കുറഞ്ഞ വില വർധനയിലൂടെ പരിഹരിക്കാനാവുമെന്നാണ് ടാറ്റ മോട്ടോർസിന്റെ പ്രതീക്ഷ.

കൂടിയത് 30,000 രൂപ വരെ, ടാറ്റ കാറുകളുടെ പുതിയ വില അറിയേണ്ടേ...

എന്നാൽ വില വർധനവിനെ ന്യായീകരിക്കാനായി മുൻനിര മോഡലുകളായ സഫാരി, ഹാരിയർ മോഡലുകളിൽ ചില പരിഷ്ക്കാരങ്ങളും ടാറ്റ മോട്ടോർസ് നടപ്പിലാക്കിയിട്ടുണ്ട്. എസ്‌യുവികളുടെ തെരഞ്ഞെടുത്ത വേരിയന്റുകൾ മാത്രം പുതിയ ഫീച്ചറുകളോടെ അപ്‌ഡേറ്റ് ചെയ്‌തപ്പോൾ, ഹാരിയറിന്റെയും സഫാരിയുടെയും എല്ലാ വേരിയന്റുകളുടെയും വില വർധിപ്പിച്ചിട്ടുണ്ട്.

ടാറ്റ ഹാരിയറിന്റെ കാര്യത്തിൽ 5,000 മുതൽ 31,000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഹാരിയർ XZ+ ജെറ്റ്, XZA+ ജെറ്റ് എഡിഷൻ എന്നിവയ്ക്കാണ് 5,000 രൂപയുടെ ഏറ്റവും കുറഞ്ഞ വില വർധന നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ഹാരിയർ XZ+ കാസിരംഗ, XZA+ കാസിരംഗ എന്നിവയ്ക്കാണ് 31,000 രൂപയുടെ ഏറ്റവും ഉയർന്ന വില വർധനവ് നടപ്പിലാക്കിയിരിക്കുന്നതും.

കൂടിയത് 30,000 രൂപ വരെ, ടാറ്റ കാറുകളുടെ പുതിയ വില അറിയേണ്ടേ

ടാറ്റ സഫാരിയുടെ വില 9,000 മുതൽ 20,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. സഫാരി ശ്രേണി ഇപ്പോൾ XE വേരിയന്റിന് 15.45 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ടോപ്പ് എൻഡ് സഫാരി XZA+ ഗോൾഡ് എഡിഷന്റെ വില 23.66 ലക്ഷം രൂപയാണ്. XZ+, XZ+ അഡ്വഞ്ചർ, XZ+ കാസിരംഗ, XZ+ ഡാർക്ക്, XZ+ ഗോൾഡ്, XZA+, XZA+ അഡ്വഞ്ചർ, XZA+ കാസിരംഗ, XZA+ ഗോൾഡ് എന്നിവയ്ക്കെല്ലാം 20,000 രൂപയുടെ വില പരിഷ്ക്കാരവും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റ ആൾട്രോസ്, ടിഗോൾ എന്നിവയ്ക്ക് ഇനി മുതൽ 10,000 രൂപ വരെയാണ് അധികമായി മുടക്കേണ്ടി വരിക. ടിയാഗോ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ മുമ്പത്തെ വിലയേക്കാൾ 8,000 രൂപ കൂടുതലായിരിക്കും ഇനി മുതൽ നൽകേണ്ടി വരിക. പഞ്ച് മൈക്രോ എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 7,000 രൂപ വരെ അധിക തുക നൽകേണ്ടിവരും. നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുടെ വിലയിൽ മാറ്റമില്ല.

രാജ്യത്തെ ജനപ്രിയ ഹാരിയർ, സഫാരി എസ്‌യുവികളിൽ ടാറ്റ മോട്ടോർസ് അവതരിപ്പിച്ച പുതിയ ഫീച്ചറുകളിലേക്ക് നോക്കിയാൽ ഹാരിയറിന്റെ എല്ലാ വകഭേദങ്ങളും ഇപ്പോൾ മുൻവശത്ത് യുഎസ്ബി ടൈപ്പ് സി പോർട്ടുകൾക്കൊപ്പം ലഭ്യമാകും. XZ വേരിയന്റിലും അതിനുമുകളിലുള്ള വേരിയന്റുകളിലും പിന്നിലെ യാത്രക്കാർക്കും ഇത് ലഭ്യമാണ്. സുരക്ഷാ ഘടകം മെച്ചപ്പെടുത്തുന്നതിനായി, ഹാരിയർ XZS-ലും അതിനുമുകളിലുള്ള വേരിയന്റുകളിലും മെച്ചപ്പെടുത്തിയ ESP (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) സജ്ജീകരിച്ചിരിക്കുന്നു.

മെച്ചപ്പെടുത്തിയ ഈ സംവിധാനത്തിൽ ഡ്രൈവർ ഡോസ്-ഓഫ് അലേർട്ട്, ആഫ്റ്റർ-ഇംപാക്റ്റ് ബ്രേക്കിംഗ്, പാനിക് ബ്രേക്ക് അലേർട്ട് എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ വയർലെസ് ചാർജർ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവയ്‌ക്കൊപ്പം ഹാരിയർ ZX+ വേരിയന്റുകൾ വാഗ്ദാനം ചെയ്യും. സ്മാർട്ട് വാച്ച് ആപ്പ് കണക്റ്റിവിറ്റി, ഓട്ടോ, മാനുവൽ ഡിസിടി ചെക്ക്, ഫീച്ചർ യൂസേജ് അനലിറ്റിക്‌സ്, പ്രതിമാസ ഹെൽത്ത് റിപ്പോർട്ട്, ഡ്രൈവ് അനലിറ്റിക്‌സ് എന്നിവയുൾപ്പെടെ ചില മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് iRA വരുന്നത്.

ടാറ്റ സഫാരിക്ക് അതത് വേരിയന്റുകൾക്ക് സമാനമായ ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിക്കുന്നു. ടാറ്റയുടെ മുൻനിര എസ്‌യുവി ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകളോടെ ഇതിനകം ലഭ്യമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ കംഫർട്ട് ഹെഡ് റെസ്‌ട്രെയ്‌ന്റുകൾ ഇപ്പോൾ XZ+ വേരിയന്റിൽ മാത്രം ലഭ്യമാണ്.

ഫീച്ചർ അപ്‌ഗ്രേഡുകളോടെ രണ്ട് എസ്‌യുവികൾക്കും 31,000 രൂപ വരെ വില വർധനവാണുണ്ടായിരിക്കുന്നത്. ടാറ്റ ഹാരിയർ ഇപ്പോൾ 14.80 ലക്ഷം മുതൽ 22.35 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ ലഭ്യമാണ്. മോഡൽ ലൈനപ്പിൽ 19.10 ലക്ഷം മുതൽ 22.20 ലക്ഷം രൂപ വരെയുള്ള 5 ഡ്യുവൽ-ടോൺ വേരിയന്റുകൾ ഉൾപ്പെടുന്നു. ഹാരിയർ ഡാർക്ക്, കാസിരംഗ, ജെറ്റ് എഡിഷൻ എന്നിവയ്ക്ക് യഥാക്രമം 18.65 ലക്ഷം, 20.91 ലക്ഷം, 20.95 ലക്ഷം എന്നിങ്ങനെയാണ് വില.

Article Published On: Thursday, November 10, 2022, 9:49 [IST]
English summary
Tata motors revealed the new prices for across its entire model range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X