ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

സിഎൻജി വാഹന വിഭാഗത്തിൽ അതിവേഗം കുതിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഇലക്‌ട്രിക് നിരയിൽ ശക്തമായ സാന്നിധ്യം അറിയിച്ച ടാറ്റ മോട്ടോർസ് വളരെക്കാലമായി സി‌എൻ‌ജി പാസഞ്ചർ കാർ സെഗ്‌മെന്റിലും കണ്ണുവെച്ചിരിക്കുകയാണ്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

ഇതുവരെ മാരുതി സുസുക്കി ഹ്യുണ്ടായി എന്നീ രണ്ട് കമ്പനികൾ മാത്രം ആധിപത്യം പുലർത്തിയിരുന്ന സിഎൻജി വിഭാഗത്തിലേക്കാണ് അതിവേഗം വളരുന്ന ടാറ്റയുടെ വരവും. കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള സെമികണ്ടക്‌ടർ ചിപ്പ് പ്രതിസന്ധിയും ഇല്ലായിരുന്നുവെങ്കിൽ ഇത് എത്രയും വേഗം സംഭവിക്കുമായിരുന്നു.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

എന്നാൽ ഒടുവിൽ തങ്ങളുടെ ആദ്യത്തെ സിഎൻജി പവർ വാഹനങ്ങളായ ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി എന്നിവ പുറത്തിറക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ ദിവസം ടീസർ ചിത്രങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയ കമ്പനി ഇപ്പോൾ മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗ് തുറന്നിരിക്കുന്നതായും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

ടാറ്റ ഡീലർഷിപ്പുകൾ ടിയാഗോ, ടിഗോർ സിഎൻജി (CNG) എന്നിവയ്ക്കായി ഔദ്യോഗിക ബുക്കിംഗ് തുറന്നിട്ടുണ്ട്. ഡീലർഷിപ്പ് അനുസരിച്ച് 5,000-20,000 രൂപ വരെയാണ് ബുക്കിംഗ് തുക. ടാറ്റ ഔദ്യോഗികമായി തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രണ്ട് മോഡലുകളുടെയും വില ഈ മാസം അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോയുടെയും ടിഗോറിന്റെയും പരീക്ഷണയോട്ടം മുമ്പ് നിരവധി അവസരങ്ങളിൽ ടാറ്റ നടത്തിയിരുന്നു. സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാൻഡേർഡ് മോഡലിനേക്കാൾ സ്റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

എന്നിരുന്നാലും ടാറ്റ അവരുടെ ഏത് വേരിയന്റിലാണ് സിഎൻജി കിറ്റ് അവതരിപ്പിക്കുന്നതെന്ന് കണ്ടറിയണം. രണ്ട് മോഡലുകളും സ്റ്റാൻഡേർഡ് പെട്രോൾ പരിവേഷത്തിൽ വളരെ മാന്യമായി സജ്ജീകരിച്ചിട്ടുണ്ടെങ്കിലും സിഎൻജി പതിപ്പുകളിലെ ഉപകരണങ്ങളുടെ ലിസ്റ്റ് അവ ഏത് വകഭേദത്തിനെ അടിസ്ഥാനമാക്കിയാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

നിലവിൽ ടിയാഗോയ്ക്കും ടിഗോറിനും 86 bhp പവറിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. സിഎൻജി പതിപ്പുകൾ ഒരേ എഞ്ചിൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും പവർ, ടോർഖ് കണക്കുകളിൽ നേരിയ ഇടിവ് ഉണ്ടായേക്കും.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

പെട്രോളിൽ പ്രവർത്തിക്കുന്ന ടിയാഗോ, ടിഗോർ എന്നിവയ്‌ക്കൊപ്പം മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ ടാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ സിഎൻജി പതിപ്പുകൾ മാനുവൽ മാത്രമായിരിക്കും അണിനിരത്തുക. രണ്ട് മോഡലുകളുടെയും പുറംഭാഗത്ത് മറ്റ് ശ്രേണിയിൽ നിന്ന് വേറിട്ടുനിൽക്കാൻ രണ്ട് സിഎൻജി ബാഡ്ജുകളും ഉണ്ടായിരിക്കാം.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

ടിഗോർ കോംപാക്‌ട് സെഡാന് ടിഗോർ ഇവി എന്ന് വിളിക്കുന്ന ഒരു ഇലക്ട്രിക് വേരിയന്റുമുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിന്റെ സിഎൻജി വേരിയന്റ് പുറത്തിറക്കുന്നതോടെ പെട്രോൾ, സിഎൻജി, ഇലക്ട്രിക് ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഇന്ത്യയിലെ ഏക സെഡാൻ ടിഗോർ ആയിരിക്കും.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

നേരത്തെ സൂചിപ്പിച്ചതുപോലെ സി‌എൻ‌ജി വിഭാഗത്തിൽ ഇതുവരെ മാരുതിയും ഹ്യുണ്ടായിയുമാണ് ആധിപത്യം പുലർത്തിയിരുന്നത്. ആൾട്ടോയിൽ നിന്ന് ആരംഭിച്ച് എർട്ടിഗ എം‌പി‌വി വരെ വിശാലമായ സി‌എൻ‌ജി വാഹനങ്ങളാണ് മാരുതിക്കുള്ളത്. ഹ്യുണ്ടായി സാൻട്രോ സിഎൻജി, മാരുതി വാഗൺആർ സിഎൻജി എന്നിവയോടാകും ടാറ്റ ടിയാഗോ സിഎൻജി മത്സരിക്കുക.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

അതേസമയം ടിഗോർ സിഎൻജി ഹ്യുണ്ടായി ഓറ സിഎൻജിക്ക് എതിരാളിയാകും. മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ, പുതിയ സെലേറിയോ എന്നിവയുടെ പുതിയ സിഎൻജി വേരിയന്റുകളിലും കമ്പനി പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. ഇവയെല്ലാം സിഎൻജി ടിയാഗോ, ടിഗോർ എന്നിവയ്‌ക്കെതിരായാണ് രംഗത്തെത്തുക.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

ഈ വർഷം കൂടുതൽ സിഎൻജി കാറുകൾ നിരത്തുകളിൽ എത്തുമെന്നാണ് അനുമാനം. നമ്മുടെ വിപണിയിൽ സിഎൻജിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ ആദ്യ കാർ നിർമാതാക്കളിൽ ഒരാളാണ് മാരുതി സുസുക്കി. ഡീസലിൽ നിന്നും പൂർണമായ പിൻമാറ്റം നടത്തിയ കമ്പനി തുടർന്ന് പകൃതിദത്ത ഇന്ധന ഓപ്ഷനിലേക്കാണ് ഊന്നൽ കൊടുത്തത്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

അത് മാരുതിക്ക് ഇന്ത്യയിൽ വലിയ പ്രതിഫലം നൽകി. ഇതിനു പുറമെ മാരുതിക്ക് പിന്നാലെ ഹ്യൂണ്ടായിയും സിഎൻജിയിലേക്ക് എത്തി. ഇപ്പോൾ ടാറ്റയും എത്തുന്നതോടെ ഈ നിര കൂടുതൽ ജനങ്ങളിലേക്ക് അടുക്കുമെന്നും ഉറപ്പാണ്. ഈ ദിവസങ്ങളിൽ നിലനിൽക്കുന്ന ഉയർന്ന പെട്രോൾ വില കണക്കിലെടുത്ത് കാർ വാങ്ങുന്ന പലരും പ്രത്യേകിച്ച് സിഎൻജി എളുപ്പത്തിൽ ലഭ്യമായ നഗരങ്ങളിൽ താമസിക്കുന്നവർ ഫാക്ടറി ഫിറ്റഡ് സിഎൻജി വാഹനങ്ങൾ തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

ഇറക്കുമതി ചെയ്യുന്നത് വളരെ വില കുറഞ്ഞതും രാജ്യത്തിന്റെ ഉയർന്ന ക്രൂഡ് ഇറക്കുമതി ചെലവ് നികത്താൻ സഹായിക്കുന്നതുമായതിനാൽ സിഎൻജിയുടെ ഉപയോഗം വർധിപ്പിക്കാൻ സർക്കാരും ശ്രമിച്ചുവരികയാണ്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ (സിയാം) റിപ്പോർട്ട് അനുസരിച്ച് 2019-ൽ 143 നഗരങ്ങളിലെ 1,300 സ്റ്റേഷനുകളിൽ നിന്ന് 293 നഗരങ്ങളിലായി 3,500 ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് സിഎൻജി ശൃംഖല വ്യാപിച്ചു.

ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചു, Tata Tiago,Tigor സിഎൻജി മോഡലുകളെ കാത്ത് വാഹന ലോകം

2025-ഓടെ ഇത് 6,000 സ്റ്റേഷനുകളായി ശക്തിപ്പെടുത്തും 2030-ഓടെ 10,000 സ്റ്റേഷനുകളിൽ എത്തും. സി‌എൻ‌ജി ലൈനപ്പ് അവതരിപ്പിക്കുന്നതോടെ രാജ്യത്ത് ലഭ്യമായ എല്ലാ ഇന്ധന തരങ്ങളിലും (പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക്) പ്രവർത്തിക്കുന്ന കുറച്ച് കാർ നിർമാതാക്കളിൽ ഒന്നായി ടാറ്റ മോട്ടോർസ് മാറുമെന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Tata motors started official bookings for tiago and tigor cng models
Story first published: Monday, January 3, 2022, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X