ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

എസ്‌യുവി ശ്രേണിയിൽ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഇല്ലാത്തതിന്റെ പേരിൽ ഏറെ ചീത്തപേരു കേൾക്കുന്ന ടാറ്റ മോട്ടോർസ് ഈ പരാതിക്ക് പരിഹാരവുമായി എത്തുകയാണ്. തങ്ങളുടെ ജനപ്രിയമായ ഹാരിയർ എസ്‌യുവി മോഡൽ ലൈനപ്പ് പെട്രോൾ വകഭേദങ്ങൾക്കൊപ്പം വിപുലീകരിക്കാനുള്ള തീരുമാനത്തോടെയാണ് ഈ ശ്രദ്ധേയമായ നീക്കം.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

നിലവിൽ അന്തിമ പരീക്ഷണ ഘട്ടത്തിലുള്ള പെട്രോൾ എഞ്ചിൻ പതിപ്പ് പുതിയ 1.6 ലിറ്റർ ടർബോചാർജ്ഡ് ഡിഐ (ഡയറക്ട്-ഇഞ്ചക്ഷൻ) മോട്ടോറുമായി വരുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടാറ്റയുടെ പുതിയ പെട്രോൾ എഞ്ചിൻ MPFI (Multi Point Fuel Injection) യൂണിറ്റുകളേക്കാൾ ശക്തമാണെന്നും അഭ്യൂഹങ്ങളുണ്ട്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

വാസ്തവത്തിൽ അതിന്റെ മലിനീകരണ ലെവലും കുറവായിരിക്കും. ഇതിന്റെ കരുത്തും ടോർഖും യഥാക്രമം 160 bhp, 250 Nm എന്നിവയായിരിക്കും. ടാറ്റ ഹാരിയർ പെട്രോൾ ഓട്ടോമാറ്റിക് ഗിയർബോക്‌സ്, പാഡിൽ ഷിഫ്റ്ററുകൾ, ഒന്നിലധികം ഡ്രൈവ് മോഡുകൾ (സ്‌പോർട്ട് മോഡ് ഉൾപ്പെടെ) എന്നിവയുമായാണ് വരുന്നത്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

എം.ജി ഹെക്ടറാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ എസ്‌യുവിയുടെ പ്രധാന എതിരാളി. ചൈനീസ് ഉടമസ്ഥതയിലുള്ള ഹെക്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളില്‍ എത്തുമ്പോള്‍ ഹാരിയര്‍ ഡീസലിൽ മാത്രമാണ് എത്തുന്നത്. ഇതിനുപുറമെ ഹെക്ടറിനെക്കാള്‍ വിലയും കൂടുതലാണെന്നതും തിരിച്ചടിയാണ്. ഹാരിയറിലേക്ക് എന്നാല്‍ പെട്രോള്‍ മോഡല്‍ എത്തുന്നതോടെ ഹെക്ടറിനെക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാനും ടാറ്റയ്ക്ക് കഴിയും.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

ടാറ്റ ഹാരിയർ 5 സീറ്റർ എസ്‌യുവിക്കായി നിലവിൽ 14.39 ലക്ഷം മുതൽ 21.19 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടത്. 18 വേരിയന്റുകളിൽ നിന്ന് വാഹനം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുമാവും എന്നതും വളരെ ആകർഷകമായ കാര്യമാണ്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

നിലവിൽ 173 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ഇൻലൈൻ 4 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലാണ് ടാറ്റ ഹാരിയർ ലഭ്യമാകുന്നത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഇത് സ്വന്തമാക്കാം. പിന്നീടുള്ള ഘട്ടത്തിൽ ഹൈബ്രിഡ് സംവിധാനത്തോടെ ടാറ്റ ഹാരിയർ പെട്രോൾ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

അങ്ങനെ സംഭവിക്കുകയാണെങ്കിൽ എ‌സ്‌യുവി ഇന്ത്യയിൽ വരാനിരിക്കുന്ന CAFÉ (കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത) എമിഷൻ II മാനദണ്ഡങ്ങൾ പാലിക്കും. അത് 2022 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ബ്രാൻഡിന്റെ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഹാരിയർ ഒരുങ്ങിയിരിക്കുന്നത്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

എസ്‌യുവി നിലവിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സെറ്റപ്പിൽ മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും പ്ലാറ്റ്‌ഫോമിന് ഓൾ-വീൽ-ഡ്രൈവ് (അതുപോലെ ഇലക്‌ട്രിക്കും) പിന്തുണയ്ക്കാൻ കഴിയുമെന്നതും ടാറ്റയുടെ ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്. പെട്രോൾ എഞ്ചിൻ എത്തുന്ന ഒഴിച്ചു നിർത്തിയാൽ ഹാരിയറിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഉണ്ടാവില്ലെന്നാണ് സൂചന.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

അങ്ങനെയെങ്കിൽ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, പിൻ പാർക്കിംഗ് ക്യാമറ, പനോരമിക് സൺറൂഫ്, 8.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, 7-ഇഞ്ച് MID ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നീ സവിശേഷതകളെല്ലാം തന്നെ ഹാരിയർ പെട്രോൾ പതിപ്പിലും കമ്പനി വാഗ്‌ദാനം ചെയ്യും.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ മുതലായവ സജ്ജീകരണങ്ങളും ടാറ്റ മോട്ടോർസ് നൽകുന്നുണ്ട്. എങ്കിലും, കണക്റ്റഡ് കാർ ടെക്‌നോളജി ഇതുവരെ ഹാരിയറിന് നൽകാത്തത് ഒരു വലിയ പോരായ്‌മയാണ്. ഏറ്റവും പുതിയ വാർത്തകളിൽ ടാറ്റ മോട്ടോർസ് പെട്രോൾ ഹാരിയറിന് പുറമെ വരും വർഷങ്ങളിൽ എത്തുന്ന നിരവധി പുതിയ മോഡലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

ഇതുകൂടാതെ കമ്പനി തങ്ങളുടെ ജനപ്രിയ മോഡലുകളായ നെക്സോൺ ഇവി, ആൾട്രോസ്, പഞ്ച്, സഫാരി എന്നിവയ്ക്ക് അപ്‌ഡേറ്റുകൾ നൽകും. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 40kWh ബാറ്ററി പായ്ക്കിനൊപ്പം ടാറ്റ നെക്സോൺ ഇവി ഉടൻ പുറത്തറക്കുമെന്നും വാർത്തയുണ്ട്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

ഈ സമയം ഇലക്ട്രിക് എസ്‌യുവിയിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്‌പി) തെരഞ്ഞെടുക്കാവുന്ന റീ-ജനറേഷൻ മോഡുകളും ബ്രാൻഡ് സജ്ജീകരിച്ചേക്കാം.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

ടാറ്റ ആൾട്രോസിന് ഈ വർഷം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള 7 സ്പീഡ് DT-1 ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.

ഇനി അധികം വൈകില്ല, Tata Harrier എസ്‌യുവിയുടെ പെട്രോൾ മോഡലും വിപണിയിലേക്ക്

നെക്‌സോൺ, പഞ്ച് എസ്‌യുവി മോഡൽ ലൈനപ്പുകൾ പുതിയ സിഎൻജി വേരിയന്റുകളോടെ അവതരിപ്പിക്കും. ടാറ്റ സഫാരി വരും മാസങ്ങളിൽ പുതിയ 1.6 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വരാൻ സാധ്യതയുണ്ട്.

Article Published On: Thursday, February 17, 2022, 13:30 [IST]
English summary
Tata motors to expand harrier suv lineup with the addition of petrol variants soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X