Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച ടാറ്റ പഞ്ച് അതിവേഗമാണ് ജനഹൃദയം കീഴടക്കിയത്. നിലവിൽ കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് ഈ മൈക്രോ എസ്‌യുവി.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

കുറഞ്ഞ വിലയ്ക്ക് ഒരു കിടിലൻ എസ്‌യുവി എന്നതാണ് പഞ്ചിന്റെ വിജയം. മോഡലിന്ററെസൂപ്പർഹിറ്റ് വിജയം ആഘോഷിക്കുന്നതിനും അതിന്റെ വേരിയന്റ് നിര വർധിപ്പിക്കുന്നതിനുമായി ടാറ്റ മോട്ടോർസ് മൈക്രോ വാഹനത്തിന്റെ പുതിയ കാസിരംഗ എഡിഷനും അടത്തിടെ പുറത്തിറക്കിയിരുന്നു. ആരാധകർക്ക് വേണ്ടി മാത്രമുള്ള പ്രത്യേക പതിപ്പ് ഐപിഎല്ലിൽ ലേലത്തിന് വെച്ചിരിക്കുകയാണിപ്പോൾ.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ഈ ലേലത്തിൽ നിന്നുള്ള വരുമാനം കാസിരംഗ ദേശീയ ഉദ്യാനത്തിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. പ്യൂവർ, എഡിവി, അക്കോംപ്ലിഷ്, ക്രിയേറ്റീവ്, കാസിരംഗ എന്നീ വേരിയന്റുകളിൽ ടാറ്റ പഞ്ച് ഇപ്പോൾ ലഭ്യമാണ്. പ്യൂവർ അടിസ്ഥാന വേരിയന്റും കാസിരംഗ ടോപ്പ് വേരിയന്റുമാണ്. കാസിരംഗയുടെ സമാരംഭത്തിന് മുമ്പ് ക്രിയേറ്റീവ് പഞ്ച് ആയിരുന്നു ടോപ്പ് എൻഡ്.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ഇതുവരെ ടാറ്റ പഞ്ച് ക്രിയേറ്റീവ്, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഡിമാൻഡ് വർധിക്കുന്നതിനാൽ മൈക്രോ എസ്‌യുവിയുടെ ക്രിയേറ്റീവ് വേരിയന്റിനായി സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ ഉടൻ അവതരിപ്പിക്കും. ഈ വിവരം നിലവിൽ കമ്പനി ഡീലർഷിപ്പുകളെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

മെറ്റിയർ ബ്രോൺസ്, ആറ്റോമിക് ഓറഞ്ച്, ട്രോപ്പിക്കൽ മിസ്റ്റ്, ഡേടോണ ഗ്രേ, ഓർക്കസ് വൈറ്റ് എന്നിവയാണ് പഞ്ച് ക്രിയേറ്റീവിനൊപ്പം തെരഞ്ഞെടുക്കാൻ സാധിക്കുന്ന സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ. ഗ്രാസ്‌ലാൻഡ് ബീജ്, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ് എന്നിവയാണ് കമ്പനി ഡ്യുവൽ ടോണിലേക്ക് ഉൾപ്പെടുത്താതിരുന്ന നിറങ്ങൾ.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

പഞ്ചിന്റെ ഡ്യുവൽ ടോൺ നിറങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സിംഗിൾ ടോൺ പഞ്ച് ക്രിയേറ്റീവിന്റെ വില കുറവായിരിക്കും എന്നകാര്യം ഏറെ ശ്രദ്ധേയമാണ്. അകത്ത് ടാറ്റ പഞ്ചിന് ഹർമന്റെ 7 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള പിന്തുണ, 7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബ് തുടങ്ങിയവയെല്ലാം ലഭിക്കും.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ട്രൈ-ആരോ ഡിസൈനോടുകൂടിയ പ്രീമിയം അപ്‌ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് എന്നിവയുണ്ട്. നിയന്ത്രണം, ഓട്ടോ ഫോൾഡ് ORVM-കൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, കൂൾഡ് ഗ്ലോവ് ബോക്‌സ്, 25-ലധികം യൂട്ടിലിറ്റി സ്‌പെയ്‌സുകൾ എന്നിവയും മൈക്രോ എസ്‌യുവിയുടെ അകത്തളത്തിലെ പ്രത്യേകതകളാണ്.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

മികച്ച ഡിസൈനിൽ പരിചയപ്പെടുത്തിയിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയിൽ ഡിആർഎല്ലുകൾ, സ്‌പോർട്ടി ഹെഡ്‌ലാമ്പുകൾ, പ്രമുഖ ഫ്രണ്ട് ബമ്പർ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ചിസൽഡ് സൈഡ് പാനലുകൾ, കട്ടിയുള്ള ഡോർ മോൾഡിംഗ്, ബ്ലാക്ക്-ഔട്ട് ORVM-കൾ, ബോൾഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ പഞ്ചിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ഓട്ടോ ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഡ്യുവൽ എയർബാഗുകൾ, ബ്രേക്ക് സ്വെ കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ എന്നിവയാണ് എസ്‌യുവിയിലെ സുരക്ഷാ ഫീച്ചറുകൾ. പഞ്ചിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ iRA കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമും ടാറ്റ മോട്ടോർസ് സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ബജറ്റ് കാറുകളിലൊന്നായി പഞ്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 4-സ്റ്റാറും പഞ്ച് നേടിയിരുന്നു. നെക്‌സോൺ, ആൾട്രോസ്, XUV300 എന്നിവയ്‌ക്ക് മുകളിൽ 49-ൽ 40.89 പോയിന്റുകൾ സ്‌കോർ ചെയ്യാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് നിർമിച്ചിരിക്കുന്ന അതേ അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് (ALFA ARC) മൈക്രോ എസ്‌യുവിയും നിർമിക്കുന്നത്.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ടാറ്റയുടെ കണക്കനുസരിച്ച് പഞ്ച് മൈക്രോ എസ്‌യുവിക്കായി ഇതിനകം 32,000 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നീ മോഡലുകളിലൂട സുപരിചിതമായ ഈ എഞ്ചിന് 86 bhp പവറിൽ 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഇതോടൊപ്പം സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്.

Punch എസ്‌യുവിയുടെ ക്രിയേറ്റീവ് സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് Tata Motors

അടുത്തിടെ ടാറ്റ മോട്ടോർസ് തങ്ങളുടെ മോഡൽ നിരയിലെല്ലാം വില വർധനവ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി പഞ്ചിന് 3,000 രൂപ വരെയാണ് കൂടിയത്. നിലവിൽ 5.67 ലക്ഷം മുതൽ 9.48 ലക്ഷം രൂപു വരെയാണ് ടാറ്റ പഞ്ച് സ്വന്തമാക്കാൻ മുടക്കേണ്ടത്.

More from DriveSpark

Article Published On: Tuesday, March 29, 2022, 10:07 [IST]
English summary
Tata motors to introduce punch creative single tone colour options soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X