30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

സി‌എൻ‌ജി പാസഞ്ചർ വാഹന വിഭാഗത്തിലേക്ക് വളരെക്കാലമായി പ്രവേശനം തേടിയിരിക്കുകയായിരുന്നു ടാറ്റ മോട്ടോർസ്. മാരുതി സുസുക്കിയും ഹ്യുണ്ടായിയും ആധിപത്യം പുലർത്തി വരുന്ന ഈ സെഗ്മെന്റിൽ ഇനി മത്സരം കൂടുതൽ കനക്കും.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ഏറെ ജനപ്രിയമായ ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പുകൾ അവതരിപ്പിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. 2022 ജനുവരി 19-ന് രണ്ട് കാറുകളുടേയും ഫാക്ടറി ഫിറ്റഡ് സിഎൻജി വകഭേദങ്ങൾ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ഈ രണ്ട് മോഡലുകളുടെയും പരീക്ഷണ മോഡലുകളും ഈ അടുത്ത മാസങ്ങളിൽ പല അവസരങ്ങളിലും നിരത്തുകളിൽ എത്തിയിരുന്നു. ടാറ്റ മോട്ടോർസിന്റെ എല്ലാ ഡീലർഷിപ്പുകളിലും ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പുകൾക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ഡീലർഷിപ്പ് അനുസരിച്ച് 5,000 രൂപ മുതൽ 20,000 രൂപ വരെയാണ് സിഎൻജി കാറുകൾക്കായുള്ള ബുക്കിംഗ് തുക. രണ്ട് മോഡലുകളുടെയും വില ജനുവരി 19-ന് പ്രഖ്യാപിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. 2021 നവംബറിൽ തന്നെ സിഎൻജി കാറുകൾ അവതരിപ്പിക്കാൻ ബ്രാൻഡ് പദ്ധതിയിട്ടിരുന്നുവെങ്കിലും സെമികണ്ടക്‌ടർ ചിപ്പുകളുടെ കുറവുമൂലം മാറ്റിവെക്കുകയായിരുന്നു.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ഘടിപ്പിച്ച മോഡലുകൾ ടിയാഗോ, ടിഗോർ ശ്രേണിയിലെ XZ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാൻഡേർഡ് മോഡലിനേക്കാൾ സ്റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

പിൻവശത്ത് ഒരു ഐ-സിഎൻജി ലോഗോ ഒഴികെയുള്ള വ്യതിയാനങ്ങളൊന്നും ടിയാഗോയുടെയും ടിഗോർ കോംപാക്‌ട് സെഡാന്റേയും സിഎൻജി മോഡലിൽ കാണില്ല. ടിയാഗോയുടെ സിഎൻജി വകഭേദങ്ങൾ ഒരേ ഗ്രില്ലും ഹെഡ്‌ലാമ്പും രൂപകൽപ്പന ചെയ്ത അതേ മുൻഭാഗം തന്നെയാകും മുന്നോട്ടുകൊണ്ടുപോവുക.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ഹെഡ്‌ലൈറ്റുകളിൽ സംയോജിത എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം സമാനമായ പ്രൊജക്ടർ എൽഇഡി സജ്ജീകരണവും വാഹനങ്ങൾ അവതരിപ്പിക്കും. മുൻ ബമ്പറിലും ഇതേ ഫോഗ് ലാമ്പ് അസംബ്ലി ഉണ്ട്. മിന്നുന്ന വീൽ കവറുകളോട് കൂടിയ 16 ഇഞ്ച് സ്റ്റീൽ വീലുകളിലായിരിക്കും സിഎൻജി സജ്ജീകരിച്ച മോഡലുകൾ നിരത്തിലെത്തുക.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

നിലവിൽ, ടിയാഗോയ്ക്കും ടിഗോറിനും 86 bhp പവറിൽ, 113 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ, ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. സിഎൻജി പതിപ്പുകളും ഇതേ എഞ്ചിൻ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും പവർ, ടോർഖ് കണക്കുകളിൽ നേരിയ ഇടിവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

പവർ കണക്കുകൾ കുറയുമെങ്കിലും രണ്ട് കാറുകളുടെയും സിഎൻജി വകഭേദങ്ങൾ ഏകദേശം 30 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോർസ് മിഡ്-സ്പെക്ക് XT, XZ വകഭേദങ്ങളിൽ ടിയാഗോ, ടിഗോർ എന്നിവയുടെ CNG വകഭേദങ്ങൾ വാഗ്ദാനം ചെയ്യും.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി വകഭേദങ്ങൾക്ക് അവയുടെ പെട്രോൾ-പവർ വേരിയന്റുകളേക്കാൾ 40,000-50,000 രൂപ പ്രീമിയം നൽകാം.പെട്രോളിൽ പ്രവർത്തിക്കുന്ന വകഭേദങ്ങൾക്കൊപ്പം മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സിഎൻജി പതിപ്പുകൾ മാനുവലിൽ മാത്രമായിരിക്കും വിപണിയിൽ എത്തുക.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

രണ്ട് മോഡലുകളുടെയും പുറംഭാഗത്ത് മറ്റ് ശ്രേണിയിൽ നിന്ന് വേറിട്ടുനിൽക്കാൻ രണ്ട് സിഎൻജി ബാഡ്ജുകളും ഉണ്ടായിരിക്കുമെന്നത് മാത്രമാകും വ്യത്യാസം. ക്യാബിനിനുള്ളിലെ ലേഔട്ടും അതേ ഡാഷ്‌ബോർഡ് ലേഔട്ടിന് സമാനമായി തുടരുന്നു. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് മറ്റൊരു ആകർഷണം.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

സ്റ്റിയറിംഗ് വീലിന് പിന്നിൽ സമാനമായ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും കാണാം. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയാകും കാറിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളായി കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ ഓഫറിലുള്ള സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടും. എല്ലാ സിഎൻജി മോഡലുകളിലെയും ഒരു പ്രധാന പോരായ്മ ബൂട്ട് സ്‌പെയ്‌സിന്റെ ഒരു പ്രധാന ഭാഗം സിൻജി കിറ്റും ടാങ്കും കൈവശപ്പെടുത്തുന്നു എന്നതാണ്.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ടിയാഗോ സിഎൻജിയുടെ കാര്യവും ഇതുതന്നെയാണ്. ലഗേജുകൾ സൂക്ഷിക്കാനുള്ള ഇടംപോലും ഇവയിൽ ഉണ്ടാവില്ല എന്നത് വലിയൊരു പോരായ്മയായേക്കും. ഇതുവരെ മാരുതിയും ഹ്യുണ്ടായിയും ആധിപത്യം പുലർത്തിയിരുന്ന സിഎൻജി സെഗ്മെന്റിൽ ഇതുവരെ ഏറ്റവും വിശാലമായ ശ്രേണിയുള്ളത് രാജ്യത്തെ ഏറ്റവും വലയി വാഹന നിർമാതാക്കളായ മാരുതിക്കു തന്നെയാണ്.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

ആൾട്ടോ മുതൽ എർട്ടിഗ എംപിവിയുടെ സിഎൻജി വകഭേദങ്ങൾ വരെയാണ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായി സാൻട്രോ സിഎൻജി, മാരുതി വാഗൺആർ സിഎൻജി എന്നിവയോട് ടാറ്റ ടിയാഗോ സിഎൻജി മത്സരിക്കും.

30 കിലോമീറ്റർ മൈലേജ്, Tiago, Tigor സിഎൻജി മോഡലുകൾ ജനുവരി 19-ന് വിപണിയിൽ എത്തും

അതേസമയം, ടിഗോർ സിഎൻജി ഹ്യുണ്ടായ് ഓറ സിഎൻജിക്ക് എതിരാളിയാകും. മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ, പുതിയ സെലേറിയോ എന്നിവയുടെ പുതിയ സിഎൻജി വേരിയന്റുകളിലും പ്രവർത്തിക്കുന്നതും ഏറെ ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Tata motors to launch the tiago tigor cng models on january 19 in india
Story first published: Friday, January 7, 2022, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X