ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

എല്ലാ വർഷവും ജനുവരിയിൽ വാഹന നിർമാതാക്കൾ വില വർധനവ് പ്രഖ്യാപിക്കുന്നത് സ്ഥിരമാക്കിയിരിക്കുകയാണ്. പ്രമുഖ കമ്പനികളായ മാരുതി സുസുക്കിയും ഹ്യുണ്ടായിയും കിയയും, ജീപ്പും, എംജി മോട്ടോ‌ർസ് എന്നിവരെല്ലാം വില പരിഷ്ക്കാരം നടപ്പിലാക്കി കഴിഞ്ഞു.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ഡിസംബറിൽ തന്നെ തങ്ങളുടെ മോഡൽ നിരയിലും 2022 ജനുവരി മുതൽ വാഹനങ്ങൾക്ക് വില കൂടുമെന്ന് ടാറ്റ മോട്ടോർസും അറിയിച്ചിരുന്നു. അതിന്റെ ഭാഗമായി വർധനവ് നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. അസംസ്‌കൃത വസ്തുക്കളുടെ വില, ചരക്ക് വില, ഇൻപുട്ട് ചെലവ് എന്നിവയിലുണ്ടായിരിക്കുന്ന ഉയർന്ന ചെലവാണ് പുതിയ വില പരിഷ്ക്കാരത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന് ടാറ്റ പറയുന്നു.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമം കമ്പനി അഭിമുഖീകരിക്കുന്ന സമയത്താണ് ഏറ്റവും പുതിയ വില വർധനവുണ്ടാകുന്നതും. ബ്രാൻഡിന്റെ ജനപ്രിയ എസ്‌യുവി മോഡലായ ഹാരിയറിന് പുതുക്കിയ വിലകളാണ് ടാറ്റ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2021 ഓഗസ്റ്റിലാണ് അവസാനമായി ഹാരിയറിന് വില കൂടിയത്.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

2021 ഡിസംബറിൽ വില വർധനയുണ്ടായതിനാൽ സഫാരിയുടെ വിലയിൽ കമ്പനി മാറ്റങ്ങളൊന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. ടാറ്റ ഹാരിയർ 5 സീറ്റർ എസ്‌യുവി നിലവിൽ 14.39 ലക്ഷം മുതൽ 21.19 ലക്ഷം രൂപ വരെയുള്ള ശ്രേണിയിലാണ് ലഭ്യമാവുന്നത്. 18 വേരിയന്റുകളിൽ നിന്ന് വാഹനം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുമാവും.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ഹാരിയർ മാുവൽ ബേസ് XE, XT, XT+, XT+ ക്യാമോ എഡിഷൻ വേരിയന്റുകൾക്ക് ടാറ്റ മോട്ടോർസ് വില വർധനവ് നടപ്പിലാക്കിയിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവ 14.39 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ തന്നെ തുടരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ഹാരിയർ XM വേരിയന്റിന് 500 രൂപയുടെ നേരിയ വില വർധനവ് മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. മുൻ വിലയായ 15,79,400 രൂപയേക്കാൾ ഇപ്പോൾ 15,79,900 രൂപയാണ് ഈ പതിപ്പിനായി മുടക്കേണ്ടത്. എന്നിരുന്നാലും ഹാരിയർ XT പ്ലസ് ഡാർക്ക് എഡിഷന് 18,14,400 രൂപയിലേക്ക് 10,000 രൂപയുടെ ഗണ്യമായ വില പരിഷ്ക്കാരവും നടപ്പിലാക്കിയിട്ടുണ്ട്.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ഹാരിയർ XZ പതിപ്പിന് 5,000 രൂപ ഉയർന്ന ഇപ്പോൾ 2022 ജനുവരി മുതൽ 18,39,00 രൂപയായി എക്സ്ഷോറൂം വില. അതേസമയം XZ DT പതിപ്പിനും 5,000 രൂപ ഉയർന്ന് 18.59,400 രൂപയായി എക്സ്ഷോറൂം വില. ഹാരിയർ XZ+ DT, XZ+ ഡാർക്ക് എന്നിവയ്ക്ക് യഥാക്രമം 5,000 രൂപ കൂടി 19,84,400 രൂപയും 19,94,400 രൂപയുമായി വില.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ടാറ്റ ഹാരിയർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വേരിയന്റുകൾക്ക് 2022 ജനുവരിയിൽ പരമാവധി 10,000 രൂപ വരെയാണ് വില ഉയർന്നിരിക്കുന്നത്. ഹാരിയർ XMA വേരിയന്റിന് ഇപ്പോൾ 0.21 ശതമാനം അല്ലെങ്കിൽ 3,500 രൂപ ഉയർന്ന് 17,09,900 രൂപയായി. XTA+ മോഡലിന്റെ വിലയിൽ മാറ്റമില്ലെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. എന്നാൽ XTA ഡാർക്കിന് 10,000 രൂപ ഉയർന്ന് 19,44,400 രൂപയായി വില.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ഹാരിയർ XZA, XZA DT എന്നിവയ്ക്ക് 8,000 രൂപയോളമാണ് വർധിച്ചിരിക്കുന്നത്. അങ്ങനെ ഈ വേരിയന്റുകൾക്ക് യഥാക്രമം 19,69,400 രൂപ, 19,89,400 രൂപ എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില. എസ്‌യുവിയുടെ XZA+, XZA+ DT പതിപ്പുകൾക്കും 8,000 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇവയ്ക്ക് ഇനി മുതൽ 20,89,400 രൂപയും 21,09,400 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

നിലവിൽ 2.0 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിനാണ് ഹാരിയർ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ ഓയിൽ ബർണർ യൂണിറ്റ് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറു സ്‌പീഡ് മാനുവൽ അല്ലെങ്കിൽ ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ടാറ്റ മോട്ടോർസ് നിലവിൽ ഹാരിയറിന്റെ പെട്രോൾ പതിപ്പിനായി പ്രവർത്തിക്കുകയാണ്. ഇത് 1-2 വർഷത്തിനുള്ളിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഫാരിയിലും ഇതേ പെട്രോൾ എഞ്ചിൻ ലഭിക്കും. ലാൻഡ് റോവറിന്റെ D8 ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ബ്രാൻഡിന്റെ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഹാരിയർ ഒരുങ്ങിയിരിക്കുന്നത്. എസ്‌യുവി നിലവിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സെറ്റപ്പിൽ മാത്രമേ ലഭ്യമാകൂ.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

എന്നിരുന്നാലും പ്ലാറ്റ്‌ഫോമിന് ഓൾ-വീൽ-ഡ്രൈവ് (അതുപോലെ വൈദ്യുതീകരണവും) പിന്തുണയ്ക്കാൻ കഴിയും. പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, പിൻ പാർക്കിംഗ് ക്യാമറ, പനോരമിക് സൺറൂഫ്, 8.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ (7-ഇഞ്ച് MID ഉള്ളത്), ഒരു 9- എന്നിവയാണ് ഹാരിയറിന്റെ ടോപ്പ്-എൻഡ് വേരിയന്റുകളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഇനി 10,000 രൂപ വരെ അധികം മുടക്കണം, Tata Harrier എസ്‌യുവിയുടെ പുതുക്കിയ വില ഇങ്ങനെ

ഇതോടൊപ്പം സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ (ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്), ആറ് എയർബാഗുകൾ മുതലായവ സജ്ജീകരണങ്ങളും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും, കണക്റ്റഡ് കാർ ടെക്‌നോളജി ഇതുവരെ ഹാരിയറിന് നൽകാത്തത് ഒരു വലിയ പോരായ്‌മയാണ്.

Most Read Articles

Malayalam
English summary
Tata motors updated the harrier suv prices up to rs 10000 details
Story first published: Sunday, January 9, 2022, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X