കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

നവംബർ 7 മുതൽ തങ്ങളുടെ പാസഞ്ചർ നിരയിലെ കാറുകൾക്ക് ഇന്ത്യയിൽ വില കൂടുമെന്ന് അറിയിച്ച് ടാറ്റ മോട്ടോർസ്. തെരഞ്ഞെടുക്കുന്ന വേരിയന്റും മോഡലും അനുസരിച്ച് ശരാശരി വർധനവ് 0.9 ശതമാനമായിരിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

ഉത്പാദനച്ചെലവ് ഉയർന്നതാണ് കാറുകളുടെ വില വർധിപ്പിക്കാൻ കാരണമായിരിക്കുന്നതെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. വർധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം തങ്ങൾ ആഗിരണം ചെയ്യുന്നുണ്ടെന്നും എന്നാൽ മൊത്തത്തിലുള്ള ഇൻപുട്ട് ചെലവിലെ കുത്തനെയുള്ള വർധനവ് ഈ കുറഞ്ഞ വില വർധനയിലൂടെ പരിഹരിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

ഈ വർഷം ഇതാദ്യമായല്ല ടാറ്റ മോട്ടോർസ് തങ്ങളുടെ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. ഇതിന് മുമ്പ് ജൂലൈ മാസത്തിലും മോഡൽ നിരയിലാകെ 0.55 ശതമാനം വില പരിഷ്ക്കാരം കമ്പനി നടപ്പിലാക്കിയിരുന്നു. അന്ന് നെക്സോൺ ഇവി, നെക്സോൺ ഇവി മാക്‌സ് എന്നിവയുടെ വിലയിലും കമ്പനി വില ഉയർത്തിയിരുന്നു.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിലെ ജനപ്രിയരാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് വാഹന രംഗത്തും കമ്പനി പോയ മാസം വൻ വളർച്ചയാണ് കൈവരിച്ചത്. 2022 ഒക്ടോബറിലെ വിൽപ്പന കണക്കുകളിലേക്ക് നോക്കിയാൽ 157 ശതമാനത്തിന്റെ വർധനവാണ് ഇവി സെഗ്മെന്റിൽ ടാറ്റ നേടിയെടുത്തിരിക്കുന്നത്.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

കഴിഞ്ഞ മാസം 4,277 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ മോട്ടോർസ് വിറ്റത്. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന 1,660 യൂണിറ്റായിരുന്നു. നിലവിൽ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഫോർ വീലർ നിർമാതാക്കളാണ് ടാറ്റ. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ നിരയുമുണ്ട്.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

ടിഗോർ ഇവി, നെക്സോൺ ഇവി, നെക്സോൺ ഇവി മാക്‌സ് എന്നിവയാണ് നിലവിൽ കമ്പനി നിരത്തിലെത്തിക്കുന്ന ഇലക്ട്രിക് മോഡലുകൾ. അടുത്തിടെ അവതരിപ്പിച്ച ടിയാഗോ ഇവിയും 2023 ജനുവരിയോടെ വിൽപ്പനയ്ക്ക് എത്തുന്നതോടെ ടാറ്റയുടെ ലെവൽ തന്നെ ഒന്നു മാറും.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

ഒക്‌ടോബർ മാസത്തിൽ 45,423 യൂണിറ്റുകളുടെ വിൽപ്പന സ്വന്തമാക്കി ടാറ്റ മോട്ടോർസ്. പോയ മാസത്തെ വിൽപ്പന കണക്കിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ മൂന്നാം സ്ഥാനത്തായാണ് വിൽപ്പന അവസാനിപ്പിച്ചത്.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

2021 ഒക്‌ടോബർ മാസത്തെ 34,155 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 33 ശതമാനത്തിന്റെ വർധനവാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്. ടാറ്റ ശ്രേണിയിൽ നിന്നും നിലവിൽ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ. രണ്ടാമതായി മൈക്രോ എസ്‌യുവിയായ പഞ്ചും ഇടംപിടിക്കുന്നു.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് പാസഞ്ചർ കാറായാണ് ടിയാഗോ എത്തിയിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലേക്ക് ടാറ്റ മോട്ടോർസ് 200 ഇലക്ട്രിക് ബസുകൾ എത്തിച്ച് മറ്റ് പ്രവർത്തന മേഖലയിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

9 മീറ്റർ സ്റ്റാർബസ് ഇലക്ട്രിക് ബസുകളുടെ 150 യൂണിറ്റുകൾ കൂടാതെ 12 മീറ്റർ സ്റ്റാർബസ് ഇലക്ട്രിക് ബസുകളുടെ 50 യൂണിറ്റുകൾ ജമ്മു കശ്മീരിലേക്ക് ആദ്യ ഘട്ടത്തിലെത്തിക്കുക.

കാറിന് വില കൂടുന്ന കാലം, മോഡൽ നിരയിൽ നവംബർ 7 മുതൽ വില വർധിപ്പിക്കാൻ ടാറ്റയും

കമ്പനിയുടെ പാസഞ്ചർ കാറുകളുടെ കയറ്റുമതി 2021 ഒക്‌ടോബറിൽ 230 യൂണിറ്റിൽ നിന്ന് 10 ശതമാനം കുറഞ്ഞ് 206 യൂണിറ്റായി. ആഭ്യന്തര വിപണിയിൽ വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 31,320 യൂണിറ്റായിരുന്നു. മുൻ വർഷം ഇതേ മാസത്തിൽ ഇത് 31,226 യൂണിറ്റായിരുന്നു. കയറ്റുമതി 2021 ഒക്ടോബറിലെ 2,448 ശതമാനത്തിൽ നിന്ന് 35 ശതമാനം ഇടിഞ്ഞ് 1,592 യൂണിറ്റിലെത്തി.

Article Published On: Saturday, November 5, 2022, 15:52 [IST]
English summary
Tata motors will increase the price of its passenger vehicles from november 7
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X