രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ കിരീടംവെക്കാത്ത രാജാവായി വിലസുന്ന മോഡലുകളെ വീഴ്ത്തി ടാറ്റ നെക്സോൺ. 2021 ഡിസംബർ മാസത്തെ വിൽപ്പനയിലാണ് ഈ സബ്-4 മീറ്റർ മോഡൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

2021 ഡിസംബറിൽ ഹ്യുണ്ടായിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും രണ്ടാമത്തെ വലിയ വാഹന നിർമാതാവായി മാറാനും ടാറ്റയെ സഹായിച്ചത് നെക്സോണിന്റെ പ്രകടനം കൂടിയാണ്. നിലവിൽ കമ്പനിക്ക് 15 ശതമാനത്തിനടുത്താണ് വിപണി വിഹിതമുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് 4 മീറ്റർ എസ്‌യുവിയായി ടാറ്റ നെക്‌സോൺ മാറികഴിഞ്ഞിരിക്കുകയാണ്. പോയ കലണ്ടർ വർഷത്തിൽ മൊത്തം 1,08,577 യൂണിറ്റുകൾ വിറ്റഴിച്ച് മികച്ച സ്വീകാര്യത നേടിയെടുക്കാനും കമ്പനിക്ക് സാധിച്ചു. ടാറ്റയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഉൽപ്പന്നമാണ് നെക്സോൺ.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

കഴിഞ്ഞ മാസം അതായത് 2021 ഡിസംബറിൽ കമ്പനി നെക്‌സോണിന്റെ 12,899 യൂണിറ്റുകൾ വിറ്റു. 88.7 ശതമാനം വാർഷിക വളർച്ചയാണ് മോഡലിനുണ്ടായിരിക്കുന്നതെന്ന് സാരം. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ കോംപാക്‌ട് എസ്‌യുവിയുടെ 6,835 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി ക്രെറ്റ എന്നിവയെ പിന്തള്ളിയാണ് ടാറ്റ നെക്‌സോൺ ഒന്നാം സ്ഥാനം നേടിയത്. മാരുതി സുസുക്കി 2021 ഡിസംബറിൽ 9,531 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 12,251 യൂണിറ്റുകളിൽ നിന്ന് 22.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മറുവശത്ത് ഹ്യുണ്ടായി 10,360 വെന്യൂവുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസം 12,313 യൂണിറ്റുകളായിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

2021 ഡിസംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ കാറാണ് ടാറ്റ നെക്‌സോണെന്നതാണ് രസകരമായ മറ്റൊരു കാര്യം. മാരുതി സുസുക്കി വാഗൺആറിന്റെ 19,729 യൂണിറ്റുകളും സ്വിഫ്റ്റിന്റെ 15,661 യൂണിറ്റുകളും ബലേനോയുടെ 14,458 യൂണിറ്റുകൾക്കും ശേഷമാണ് ടാറ്റ എസ്‌യുവി സ്ഥാനംപിടിച്ചിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ടാറ്റ മോട്ടോർസ് നെക്‌സോണിന്റെ 1,08,577 യൂണിറ്റുകൾ വിറ്റഴിച്ചു. 2021 ജനുവരിയിൽ 8,225 യൂണിറ്റുകളിലും 2021 ഫെബ്രുവരിയിൽ 7,929 യൂണിറ്റുകളുമായും വിൽപ്പന ആരംഭിച്ചു. 2021 മാർച്ചിൽ ഇത് 8,683 യൂണിറ്റുകളായി വർധിച്ചു. അങ്ങനെ 2021 ആദ്യ പാദത്തിൽ മൊത്തം 24,837 യൂണിറ്റ് വിൽപ്പന സമ്പദിക്കാനും ബ്രാൻഡിനായി.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

ഏപ്രിലിലും (6,938 യൂണിറ്റുകൾ), മെയ് മാസത്തിലും (6,439 യൂണിറ്റുകൾ) നെക്‌സോണിന്റെ വിൽപ്പന ഗണ്യമായി കുറഞ്ഞു. എന്നാൽ 2021 ജൂണിൽ വിൽപ്പന 8,033 യൂണിറ്റായി തിരിച്ചെത്തുകയും ചെയ്‌തു. 2021 ലെ രണ്ടാം പാദത്തിൽ 21,401 യൂണിറ്റും H1 2021 വിൽപ്പന 46,247 യൂണിറ്റുമായി.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

2021 ജൂലൈ മുതൽ, ടാറ്റ നെക്‌സോണിന്റെ വിൽപ്പന കുതിച്ചുയരുന്നതിനാണ് വിപണി സാക്ഷ്യംവഹിച്ചത്. ഇവിടുന്ന് മിക്ക മാസങ്ങളിലും 10,000 യൂണിറ്റുകളോളും നേടിയെടുക്കാനും ടാറ്റ മോട്ടോർസിന് സാധിച്ചു. 2021 ജൂലൈയിൽ 10,287 യൂണിറ്റുകളും 2021 ഓഗസ്റ്റിൽ 10,006 യൂണിറ്റുകളുമായിരുന്നു വിൽപ്പന.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

2021 സെപ്റ്റംബറിൽ വിൽപ്പന 9,211 യൂണിറ്റായി കുറഞ്ഞ് മൂന്നാം പാദത്തിലെ മൊത്തം വിൽപ്പന 29,504 യൂണിറ്റിലെത്തി. ഒക്ടോബറിൽ 10,096 യൂണിറ്റുകളും നവംബറിൽ 9,831 യൂണിറ്റുകളുമാണ് വിൽപ്പന നടന്നത്. എന്നാൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന 2021 ഡിസംബറിൽ 12,899 യൂണിറ്റിലെത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

അങ്ങനെ കലണ്ടർ വർഷത്തിലെ നാലാം പാദത്തിൽ ടാറ്റ നെക്സോണിന്റെ വിൽപ്പന 32,826 യൂണിറ്റിലും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലെ വിൽപ്പന 62,330 യൂണിറ്റിലും എത്തി. 2017 അവസാനത്തോടെയാണ് സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിരയിലേക്ക് നെക്സോൺ എത്തുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

നെക്‌സോണിന് നിലവിൽ 7.30 ലക്ഷം രൂപ മുതൽ 13.35 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് എഞ്ചിൻ ഓപ്ഷനുകളിൽ കോംപാക്‌ട് എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ മുകളിൽ സൂചിപ്പിച്ച വിൽപ്പന കണക്കുകളിൽ ഇവി മോഡലിനെ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

മോഡലിന്റെ 1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ എഞ്ചിൻ പരമാവധി 120 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്രോക്ക് ടർബോ ഡീസൽ 110 bhp പവറിൽ 260 Nm torque ആണ് നിർമിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്‌ട് എസ്‌യുവിയായി Tata Nexon

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടി ഗിയർബോക്‌സുമായി തെരഞ്ഞെടുക്കാം. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര XUV300, ഹോണ്ട WR-V എന്നിവയ്‌ക്കെതിരെയാണ് നെക്‌സോൺ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata nexon becomes the best selling suv in december 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X