ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

ഇലക്‌ട്രിക് വാഹന വിഭാഗത്തിൽ എതിരാളികളേക്കാൾ ഏറെ മുന്നിലാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ വിപണി പിടിച്ച കമ്പനി പിന്നീട് ടിഗോൾ കോംപാക്‌ട് സെഡാൻ ഇവിയിലൂടെ കളംനിറയുകയും ചെയ്‌തു.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

ദേ ഇപ്പോൾ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ വിൽപ്പനയിൽ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ടാറ്റ. ലോഞ്ച് ചെയ്തതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് സബ് കോംപാക്‌ട് എസ്‌യുവിയുടെ 13,500 യൂണിറ്റിലധികമാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

കഴിഞ്ഞ വർഷം 2021 ഏപ്രിലിൽ കമ്പനി ഇന്ത്യയിൽ 4,000 യൂണിറ്റ് നാഴികക്കല്ല് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് വെറും 10 മാസത്തിനുള്ളിൽ കമ്പനി നെക്‌സോൺ ഇവിയുടെ 9,000 യൂണിറ്റുകൾ വിറ്റഴിച്ചുവെന്ന് സാരം. അതിനാൽ ഇത് തീർച്ചയായും ഇന്ത്യൻ വാഹന വിപണിയിൽ ഒരു ഇലക്ട്രിക് വാഹനത്തിന് ലഭിക്കുന്ന ശ്രദ്ധേയമായ നേട്ടം തന്നെയാണെന്ന് അടിവരയിട്ടു പറയാം.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

നിലവിൽ ടാറ്റ നെക്‌സോൺ ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്. പ്രതിമാസം വാഹനത്തിന്റെ ശരാശരി 1000 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിക്കുന്നത്. സ്വകാര്യ ഉപഭോക്താക്കൾക്കായി ബ്രാൻഡ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

എന്നാൽ അതിന്റെ ഒരു കുറവുകളുമില്ലാതെ തന്നെ മിനുക്കിയെടുത്ത നെക്സോൺ ഇവി അതിവേഗത്തിലാണ് വിജയമായി തീർന്നത്. ടാറ്റ മോട്ടോർസ് ടിഗോർ ഇവി പുറത്തിറക്കുന്നത് വരെ ഏറ്റവും കൂടുതൽ കാലം സ്വകാര്യ ഉപയോഗത്തിനായി വാങ്ങുന്നവർക്കായി ലഭ്യമായിരുന്ന ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് കാറായിരുന്നു നെക്സോൺ.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

ഇപ്പോൾ നെക്സോൺ ഇവിക്കായി ഇന്ത്യയിൽ 14.29 ലക്ഷം മുതൽ 16.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 30.2 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന ഒരു പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ നിന്നാണ് ടാറ്റയുടെ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

ഈ ഇലക്ട്രിക് മോട്ടോർ 127 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. കൂടാതെ 9.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈയ്യെത്തി പിടിക്കാൻ നെക്സോൺ ഇവി പ്രാപ്‌തമാണ്. അതേസമയം വാഹനത്തിന്റെ പരമാവധി വേഗത 120 കിലോമീറ്ററായാണ് ടാറ്റ മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നത്.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്ക് ജല-പ്രതിരോധശേഷിയുള്ളതും ഒറ്റ ചാർജിൽ 312 കിലോമീറ്റർ റേഞ്ച് ARAI സാക്ഷ്യപ്പെടുത്തിയതുമാണ്. എട്ട് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുന്ന നെക്സോൺ ഇവിയ്‌ക്കൊപ്പം 3.3 kW ഓൺബോർഡ് ചാർജറും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം 25 kW ഡിസി ഫാസ്റ്റ് ചാർജർ 60 മിനിറ്റിനുള്ളിൽ വാഹനം 0-80 ശതമാനം മുതൽ ചാർജ് ചെയ്യാനും സാധിക്കും.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

സിഗ്നേച്ചർ ടീൽ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, മൂൺലിറ്റ് സിൽവർ, അടുത്തിടെ കമ്പനി അവതരിപ്പിച്ച ഡാർക്ക് എഡിഷൻ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവി വിപണിയിൽ എത്തുന്നത്. ഒരു സ്റ്റൈലിഷ് മിഡ്‌നൈറ്റ് ബ്ലാക്ക് ഷേഡാണ് ഡാർക്ക് പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

എൽഇഡി ഡിആർഎല്ലുകൾ, ടെയിൽ ലൈറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചർ സവിശേഷതകളാണ് ടാറ്റ മോട്ടോർസ് ജനപ്രിയമായ നെക്സോൺ ഇലക്‌ട്രിക്കിൽ വാഗ്‌ദാനം ചെയ്യുന്നത്.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

ഇതിനു പുറമെ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പണിപ്പുരയിലാണ് കമ്പനി. 2022 മോഡലായി വാഹനത്തെ പരിഷ്ക്കരിക്കുമ്പോൾ ശ്രദ്ധേയമായ മാറ്റങ്ങൾ നെക്സോൺ ഇലക്‌ട്രിക്കിലേക്ക് എത്തും. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ ഇടംപിടിച്ചേക്കുമെന്നതാണ് അതിൽ ഏറ്റവും വലിയ പ്രത്യേകത.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

പുതിയ ആവർത്തനത്തിൽ കൂടുതൽ റേഞ്ച് നൽകുകയോ അല്ലെങ്കിൽ അതിനായി നെക്‌സോൺ ഇലക്ട്രിക് ലോംഗ് റേഞ്ച് വേരിയന്റ് പുറത്തിറക്കുകയോ ചെയ്തേക്കും. 40kWh ബാറ്ററി പായ്ക്ക് ഇതിൽ ഘടിപ്പിക്കാനാണ് സാധ്യത തെളിയുന്നത്. ഒറ്റ ചാർജിൽ പരമാവധി 400 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് അഭ്യൂഹങ്ങൾ.

ഏറെ മുന്നിൽ Tata; 13,500 യൂണിറ്റ് വിൽപ്പനയും മറികടന്ന് Nexon ഇലക്‌ട്രിക് എസ്‌യുവി

ഇലക്‌ട്രിക് വാഹന വ്യവസായത്തിനായി ടാറ്റയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയും അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) എന്ന് പേരിട്ടിരിക്കുന്ന ഈ വിഭാഗത്തിനായിരിക്കും പുതിയ നെക്സോൺ ഇവിയുടെ വികസന പ്രവർത്തനങ്ങളുടെ ചുമതല. അതിനു പുറമെ 10 ഓളം പുത്തൻ ഇലക്‌ട്രിക് മോഡലുകളും നിരത്തിലേക്ക് എത്തും.

More from DriveSpark

Article Published On: Monday, January 31, 2022, 12:02 [IST]
English summary
Tata nexon electric suv sales reached 13 500 unit milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X