നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

വില കൊണ്ടും റേഞ്ച് കൊണ്ടും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്ട്രിക് കാറായി മാറിയ മോഡലാണ് ടാറ്റ നെക്സോൺ ഇവി. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമെന്ന പേരും നെക്സോണിന് തന്നെയുള്ളതാണ്.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

പല പല വ്യത്യസ്‌ത വേരിയന്റുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വാഹനത്തിൽ നിന്നും ഒരു ഫീച്ചർ കമ്പനി ഇല്ലാതാക്കിയിരിക്കുകയാണിപ്പോൾ. അതായത് നെക്സോൺ ഇവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ നിന്നും മോട്ടോർ കവർ നീക്കം ചെയ്‌തതാണ് പുതിയ പരിഷ്ക്കാരം.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

ഇവികളുടെ കാര്യത്തിൽ ഒരു എഞ്ചിൻ കവർ അല്ലെങ്കിൽ ഇ-മോട്ടോർ കവർ, പ്രീമിയം കാറുകൾക്കിടയിൽ ഒരു സ്റ്റാൻഡേർഡ് ഫീച്ചറാണ്. ഇത് ആന്തരിക പ്രവർത്തനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ സാഹായിക്കുന്ന ഒരു കാര്യം കൂടിയാണിത്. ഇത് സാധാരണയായി പ്ലാസ്റ്റിക്, മെറ്റൽ അല്ലെങ്കിൽ ഹൈബ്രിഡ് വസ്തുക്കൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

ടാറ്റ നെക്‌സോൺ ഇവിയിലുള്ളത് ഇ-ഡ്രൈവിനും മറ്റ് ഘടകങ്ങൾക്കും സംരക്ഷണം നൽകുന്ന ഒരു പാളിയായാണ് ഇ-മോട്ടോർ കവർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ ടാറ്റ മോട്ടോർസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

ഈ നീക്കത്തിന്റെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ചെലവ് ചുരുക്കലിനായാവും കമ്പനി ഈ നീക്കം നടത്തിയതെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ടാറ്റ ഡീലർഷിപ്പുകളിൽ ടോപ്പ് കവർ ഒരു ആക്സസറിയായി തുടർന്നും ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

നെക്സോൺ ഇവി XM, XZ+ ജെറ്റ്, XZ+, XZ+ ഡാർക്ക് എഡിഷൻ എന്നീ വേരിയന്റുകളിലാണ് ഇ-ഡ്രൈവ് ടോപ്പ് കവർ നിർത്തലാക്കിയിരിക്കുന്നത്. ഇത് XZ+ ലക്‌സ്, XZ+ ലക്‌സ് ഡാർക്ക് എന്നിവയിൽ തുടർന്നും ലഭ്യമാകും. കൂടാതെ, നെക്സോൺ ഇവി മാക്‌സ് വേരിയന്റിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

ഇ-ഡ്രൈവ് ടോപ്പ് കവർ ഒരു ബോൾട്ടബിൾ യൂണിറ്റായതിനാൽ അത് ഇപ്പോഴും ഉപഭോക്താക്കൾക്ക് ആക്സസറിയായി വാങ്ങാം. ഇ-ഡ്രൈവ് ടോപ്പ് കവറിന്റെ ലഭ്യതയോ അതിന്റെ അഭാവമോ പലർക്കും പ്രശ്നമല്ല. ഈ നീക്കം ചെലവ് ചുരുക്കൽ തീരുമാനം മാത്രമാണെങ്കിൽ വിൽപ്പനയെ ഈകാര്യം ബാധിക്കാൻ സാധ്യതയൊന്നുമില്ല.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

എന്നാൽ ചുരുക്കം ചില ആളുകൾ എങ്കിലും ഇ-ഡ്രൈവ് ടോപ്പ് കവറിന് അധിക തുക നൽകി വാങ്ങാനിടയുണ്ട്. ഇ-ഡ്രൈവ് ടോപ്പ് കവർ ഒരു ആക്സസറിയായും ടോപ്പ്-എൻഡ് വേരിയന്റുകളുള്ള ഒരു സ്റ്റാൻഡേർഡ് ഫീച്ചറായും തുടർന്നും വാഗ്ദാനം ചെയ്യുന്നതിനാൽ, ഈ മാറ്റം സുരക്ഷാ വശങ്ങളുമായി ബന്ധപ്പെടുത്താനുമാവില്ല.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

ഇ-ഡ്രൈവ് ടോപ്പ് കവറിനൊപ്പം വാഹനം നിരത്തിലെത്തിയാൽ പവർട്രെയിനിലേക്കും മറ്റ് സജ്ജീകരണങ്ങളിലേക്കും പൊടിപടലങ്ങളോ അഴുക്കുകളോയെല്ലാം ഒരു പരിധിവരെ തടയാനാവും. എങ്കിലും തെരഞ്ഞെടുത്ത വേരിയന്റുകൾക്കായി നെക്‌സോൺ ഇവി നിർത്തലാക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് ഇ-ഡ്രൈവ് ടോപ്പ് കവർ ഇല്ലാതെ ടാറ്റ നെക്സോൺ ഇവി പരീക്ഷിച്ചിരിക്കാനാണ് സാധ്യത.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

പെർഫോമൻസ്, സേഫ്റ്റി, ഡ്രൈവ് എക്സ്പീരിയൻസ് എന്നിവയിൽ കാര്യമായ വ്യത്യാസങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഇതിന് അംഗീകാരം ലഭിക്കാനും കാരണമായിരിക്കുന്നതും. ടാറ്റ മോട്ടോർസ് 2022 നവംബർ 7 മുതൽ പാസഞ്ചർ വാഹനങ്ങളുടെ ശ്രേണിയിലുടനീളം വില വർധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

നെക്സോൺ ഇവി വാങ്ങുന്നവർക്ക് ചെറിയ പണിവെച്ച് Tata Motors; എന്താണെന്നറിയേണ്ടേ?

പിവി സെഗ്‌മെന്റിലുടനീളം ശരാശരി വില വർധനവ് 0.9 ശതമാനം ആയിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇൻപുട്ട് ചെലവുകളിലെ ക്രമാതീതമായ വർധനവാണ് പുതിയ വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നത്.

More from DriveSpark

Article Published On: Monday, November 7, 2022, 9:56 [IST]
English summary
Tata nexon ev e motor top cover discontinued from select variants details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X