പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

2022 ഐപിഎല്ലിൽ ലേലത്തിനായി വെക്കുന്ന പഞ്ചിന്റെ പുതിയ കാസിരംഗ എഡിഷനെ ടാറ്റ മോട്ടോർസ് അടുത്തിടെയാണ് പുറത്തിറക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക സ്പോൺസറായി മുന്നോട്ടുവന്ന കമ്പനി ഈ മോഡലിനെ ഐപിഎല്ലിൽ ആരാധകർക്കായി ലേലക്കിന് വെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

ഈ ലേലത്തിൽ നിന്നും ലഭിക്കുന്ന വരുമാനം അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ സംരക്ഷണത്തിനായി വിനിയോഗിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയ്‌ക്കായും കാസിരംഗ എഡിഷനുകൾ കമ്പനി പുറത്തിറക്കും.

ഇതിന്റെ ഭാഗമായി പുതിയ ടീസർ വീഡിയോയും പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ടീസറിൽ കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ എസ്‌യുവികളുടെ ഓരോ ഹെഡ്‌ലാമ്പുകളും മുന്നിലുള്ള പാതയിൽ കാണ്ടാമൃഗത്തിന്റെ ചിത്രവുമാണ് പ്രതിഫലിപ്പിക്കുന്നത്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇന്ന് ഏകദേശം 3,000 കാണ്ടാമൃഗങ്ങളാണ് കാട്ടിലുള്ളത്. അതിൽ 2,000 എണ്ണം അസമിലെ കാസിരംഗയിൽ മാത്രം കാണപ്പെടുന്നു. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളായ ഇവയ്ക്ക് വേട്ടക്കാരിൽ നിന്ന് സംരക്ഷണം ആവശ്യമാണ്. ഈ പ്രത്യേക ടാറ്റ കാസിരംഗ പതിപ്പുകളുടെ ലേലം ഒരുകാലത്ത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ഈ സംരക്ഷണം തുടരുന്നതിന് വളരെയധികം സഹായിക്കും.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

ടാറ്റ മോട്ടോർസ് ഈ ആഴ്ച്ച ആദ്യമാണ് പഞ്ച് കാസിരംഗ എഡിഷൻ പുറത്തിറക്കുന്നത്. ടാറ്റ പഞ്ച് കാസിരംഗ എസ്‌യുവിയുടെ രജിസ്‌ട്രേഷൻ കമ്പനിയുടെ വെബ്‌സൈറ്റ് വഴി ലൈവായി നടക്കുകയാണ്. വിൽപ്പനയിലുള്ള പതിവ് മോഡലിൽ നിന്ന് വ്യത്യസ്തമായ ഒരു മെറ്റിയർ ബ്രോൺസ് കളർ ഓപ്ഷനിലാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

ഇത് പഞ്ചിന്റെ ക്രിയേറ്റീവ് വേരിയന്റിന്റെ ടോപ്പ് എൻഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ 'കാസിരംഗ' സ്‌കഫ് പ്ലേറ്റുകളുള്ള അതിന്റെ പിൻ വിൻഡ്‌ഷീൽഡിൽ ഒരു റിനോ എംബ്ലവും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്രോ എസ്‌യുവിയുടെ അകത്തളത്തിൽ ഗ്ലോവ് ബോക്സിൽ റിനോ ചിത്രവും എംബോസ് ചെയ്‌തിട്ടുണ്ട്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

ഈ മാറ്റങ്ങൾ കൂടാതെ ടാറ്റ പഞ്ചിന്റെ ബാക്കി ഭാഗങ്ങളെല്ലാം മാറ്റമില്ലാതെ തുടരുന്നു. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. റൂഫ് റെയിലുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാമാണ് കുഞ്ഞൻ എസ്‌യുവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും ഉള്ള അതിന്റെ സാധാരണ മോഡലിന് സമാനമായ സവിശേഷതകൾ അകത്തളങ്ങളിലും കാണാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടൺ തുടങ്ങിയ സജ്ജീകരണങ്ങളും ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

തീർന്നില്ല, ഇതിനു പുറമെ ഡ്രൈവർ സീറ്റിന്റെ ഉയരം ക്രമീകരിക്കൽ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, യുഎസ്ബി ചാർജിംഗ് പോർട്ട്. ടാറ്റ പഞ്ചിന്റെ ടോപ്പ് സ്‌പെക്ക് വേരിയന്റിൽ കമ്പനി ഒരു ഐആർഎ പാക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കാസിരംഗ എഡിഷനിൽ ഇത് നൽകുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

നിലവിൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടാറ്റ പഞ്ച്. ഇത് ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ മുതിർന്നവരുടെ സംരക്ഷണത്തിനായി 17-ൽ 16.45 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിനായി 49-ൽ 40.89 പോയിന്റുമായി 5 സ്റ്റാർ റേറ്റിംഗ് നേടി. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയാണ് ഓഫറിലുള്ള സുരക്ഷാ ഫീച്ചറുകൾ.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

പഞ്ചിന്റെ അടിസ്ഥാന വേരിയന്റിന് 5.64 ലക്ഷം രൂപ മുതൽ അതിന്റെ ടോപ്പ് എൻഡ് മോഡലിന് 8.98 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മാരുതി സുസുക്കി ഇഗ്‌നിസ്, മഹീന്ദ്ര KUV100, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയുമായും ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയുടെ താഴ്ന്ന വേരിയന്റുകളുമായുമാണ് മൈക്രോ എസ്‌യുവി മാറ്റുരയ്ക്കുന്നത്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

സ്റ്റാൻഡേർഡ് മോഡലിൽ ഉപയോഗിക്കുന്ന അതേ 1.2 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സ്‌പെഷ്യൽ എഡിഷൻ പഞ്ചിനും തുടിപ്പേകുക. പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

പഞ്ചിനു പിന്നാലെ Nexon, Harrier, Safari എസ്‌യുവികൾക്കും കാസിരംഗ എഡിഷനുകൾ എത്തുന്നു, ടീസറുമായി ടാറ്റ

എഞ്ചിൻ വേണ്ടത്ര പഞ്ചി അല്ലെന്ന പരാതിയും ഉപഭോക്താക്കളിൽ നിന്നും ഉയരുന്നുണ്ട്. ദിവസേനയുള്ള ഇൻട്രാ-സിറ്റി യാത്രകൾക്ക് ഇത് തികച്ചും അനുയോജ്യമാണ്. പ്രത്യേക പതിപ്പായ കാസിരംഗ എഡിഷൻ നെക്‌സോൺ, ഹാരിയർ, സഫാരി എസ്‌യുവികൾക്കും ടാറ്റ മോട്ടോർസ് പഞ്ചിലെ അതേ തന്ത്രം ആവിഷ്ക്കരിക്കാനാണ് സാധ്യത.

More from DriveSpark

Article Published On: Wednesday, February 16, 2022, 12:01 [IST]
English summary
Tata nexon harrier safari punch kaziranga editions coming soon teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X