ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന കിരീടം കുറച്ചുകാലമായി ഹ്യുണ്ടായി ക്രെറ്റയുടെ തലയിലായിരുന്നു. എന്നാൽ ഇതെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ടാറ്റ നെക്സോൺ. ടാറ്റ മോട്ടോർസ് 2022 ഫെബ്രുവരിയിൽ 2,846 ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ മൊത്തം 39,981 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

പരമ്പരാഗത ഇന്റേണൽ കമ്പഷൻ എഞ്ചിൻ ലൈനപ്പ് ആരോഗ്യകരമായ 38.91 ശതമാനം വാർഷിക വിൽപ്പനയുമായി കുതിച്ചുയരുമ്പോൾ ഇലക്‌ട്രിക് വാഹന വിൽപ്പന 478.46 ശതമാനത്തിന്റെ വൻ വളർച്ചയ്ക്കാണ് സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ മാസം ബ്രാൻഡിന്റെ ആഭ്യന്തര നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു നെക്‌സോൺ.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

മാത്രമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ പാസഞ്ചർ കാറും നെക്സോൺ തന്നെയായിരുന്നു. അതോടൊപ്പമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പട്ടം കൂടി സബ്-4 മീറ്റർ മോഡലിനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മൊത്തം 12,259 യൂണിറ്റുകളുമായാണ് ടാറ്റ നെക്സോൺ ഈ വിശേഷണത്തിന് അർഹമായിരിക്കുന്നത്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

2021 ലെ ഇതേ കാലയളവിലെ 7,929 യൂണിറ്റുകളിൽ നിന്ന് 54.60 ശതമാനം വിൽപ്പന വളർച്ചയോടെയാണ് 12,259 യൂണിറ്റ് വിൽപ്പനയുമായി നെക്സോൺ കരുത്ത് തെളിയിച്ചത്. 2021 ഫെബ്രുവരിയിലെ 11,224 യൂണിറ്റുകളിൽ നിന്ന് 10,212 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയുമായി അതിന്റെ പ്രധാന എതിരാളികളിലൊന്നായ ഹ്യുണ്ടായി വെന്യു എസ്‌യുവി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയും ശ്രദ്ധേയമായി.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

ഹ്യുണ്ടായി വെന്യു കോംപാക്‌ട് എസ്‌യുവിക്ക് 9.01 ശതമാനം വിൽപ്പന ഇടിവുണ്ടായത് കമ്പനിക്ക് തലവേദനയുണ്ടാക്കിയേക്കും. 2021 ഫെബ്രുവരിയിലെ 12,428 യൂണിറ്റുകളിൽ നിന്ന് 9,606 യൂണിറ്റ് വിൽപ്പനയുമായി ഹ്യൂണ്ടായി ക്രെറ്റ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ എസ്‌യുവി മോഡലായി താഴ്ന്നു. മിഡ്-സൈസ് എസ്‌യുവി 22.70 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

ടാറ്റ പഞ്ച്, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവയും കഴിഞ്ഞ മാസം 9,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ രഞ്ജൻഗാവ് കേന്ദ്രത്തിൽ നിന്ന് നെക്‌സോൺ മൂന്ന് ലക്ഷം ഉത്പ്പാദന നാഴികക്കല്ല് പിന്നിട്ടതായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടാറ്റ പ്രഖ്യാപിക്കുകയും പുതിയ വേരിയന്റുകളും പുറത്തിറക്കുകയും ചെയ്തു.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

2017 അവസാനത്തോടെയാണ് നെക്‌സോൺ എന്ന കോംപാക്‌ട് ക്രോസ്ഓവർ എസ്‌യുവിയുമായി ടാറ്റ മോട്ടോർസ് വിപണിയിൽ എത്തുന്നത്. തുടർന്ന് 2020-ന്റെ തുടക്കത്തിൽ ഇതിന് സമഗ്രമായ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും എത്തി. ശരിക്കും ഇതാണ് നെക്സോണിന്റെ വിൽപ്പനയിൽ വഴിത്തിരിവായതെന്നു വേണം പറയാൻ.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

കരുത്തുറ്റ ബിൽഡ് ക്വാളിറ്റിയും ഫൈവ് സ്റ്റാർ ഗ്ലോബൽ എൻക്യാപ് സുരക്ഷാ റേറ്റിംഗും ഉള്ള ടാറ്റ നെക്‌സോൺ വിപണിയിലെ ജനപ്രിയ കോംപാക്‌ട് എസ്‌യുവികളിലൊന്നായി മാറിയതും ഇക്കാലയളവിലാണ്. അടുത്തിടെ കാസിരംഗ, ഡാർക്ക് എഡിഷൻ എന്നിങ്ങനെ രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളും വാഹന നിരയിലേക്ക് അടുത്തിടെ ചേർന്നിരുന്നു.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

ടാറ്റ നെക്‌സോണിന്റെ ഇപ്പോൾ 7.39 ലക്ഷം രൂപ മുതൽ 13.74 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.2 ലിറ്റർ ത്രീ-സിലിണ്ടർ റെവോട്രോൺ പെട്രോളിലും 1.5 ലിറ്റർ ഫോർ സിലിണ്ടർ റെവോടോർക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനിലും ഈ സബ്-4 മീറ്റർ എസ്‌യുവി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

നെക്സോണിലെ ആദ്യത്തെ പെട്രോൾ എഞ്ചിൻ പരമാവധി 120 bhp കരുത്തിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ ഡീസൽ യൂണിറ്റ് എസ്‌യുവിയിൽ 110 bhp പവറിൽ 260 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ടാറ്റ മോട്ടോർസ് ജോടിയാക്കിയിരിക്കുന്നത്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

കൂടാതെ ആറ് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഒരു ഓപ്ഷനായും കമ്പനി വാഗ്ദാനം ചെയ്യുന്നു. അറ്റ്‌ലസ് ബ്ലാക്ക്, ഫോലിയേജ് ഗ്രീൻ, കാൽഗറി വൈറ്റ്, ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനിലാണ് നെക്സോൺ സ്വന്തമാക്കാനാവുന്നത്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകളോട് കൂടിയ ഓട്ടോ എസി, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് എന്നീ ഫീച്ചർ സവിശേഷതകളും നെക്‌സോണിലുണ്ട്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

സുരക്ഷാ സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ ടാറ്റ നെക്സോൺ കോംപാക്‌ട് എസ്‌യുവിയിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയെല്ലാമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ക്രെറ്റയെല്ലാം ഇനി പഴങ്കഥ! രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന് എസ്‌യുവി ഇനി Tata Nexon

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ്, മഹീന്ദ്ര XUV300, ഹോണ്ട WR-V എന്നിവയ്‌ക്കെതിരെയാണ് നെക്‌സോൺ മത്സരിക്കുന്നത്.

Article Published On: Thursday, March 3, 2022, 16:00 [IST]
English summary
Tata nexon is the most sold suv in india right now details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X