നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ നോക്കിയാൽ എന്തുകൊണ്ടും ടാറ്റ മോട്ടോർസിന് വളരെ മികച്ചൊരു മാസമാണ് കടന്നുപോയതെന്നു പറയാം. മൊത്ത വിൽപ്പനയിൽ മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് തുടരാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

2021 ഏപ്രിലിലെ 25,096 യൂണിറ്റുകളിൽ നിന്ന് 2022 ഏപ്രിൽ ആയപ്പോഴേക്കും വിൽപ്പന 41,590 യൂണിറ്റുകളായി ഉയർന്നു. അതായത് മൊത്തത്തിൽ 65.7 ശതമാനം വർധനവാണ് ടാറ്റ മോട്ടോർസിന് സ്വന്തമായതെന്നു സാരം. ബ്രാൻഡിന്റെ വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗവും ലഭിച്ചിരിക്കുന്നത് നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ കാറായി നെക്സോൺ മാറിയപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിരത്തിലെത്തിയ എസ്‌യുവി മോഡലും ടാറ്റയുടെ ഈ സബ്-4 മീറ്റർ സ്പോർട്‌സ് ‌യൂട്ടിലിറ്റി വാഹനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6,938 യൂണിറ്റുകളിൽ നിന്ന് 94 ശതമാനം വർധനയോടെ ആഭ്യന്തര വിപണിയിൽ മൊത്തത്തിൽ 13,471 യൂണിറ്റുകൾ നേടി നെക്സോണിന്റെ വിൽപ്പന 94 ശതമാനം ഉയർന്നു.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

വിൽപ്പന കണക്കുകളിലെ ആദ്യ പത്തിലുള്ള ഏതൊരു കാറും കൈവരിച്ചതിനേക്കാൾ വലിയ വർധനവാണ് ടാറ്റ മോട്ടോർസിന്റെ മോഡലിന്റെ എസ്‌യുവിക്ക് കൈയ്യെത്തി പിടിക്കാനായത്. സമീപകാലത്ത് ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തുന്നതിൽ നെക്‌സോൺ ടാറ്റയെ സഹായിച്ചിട്ടുണ്ട്. കൂടാതെ അതിന്റെ ഇലക്ട്രിക് വേരിയന്റും രാജ്യത്ത് നന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

അതിന്റെ ജനപ്രീതി പ്രയോജനപ്പെടുത്തി ടാറ്റ ഈ മാസം നെക്സോൺ ഇവിയുടെ ലോംഗ് റേഞ്ച് വേരിയന്റിനെ 40 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പുറത്തിറക്കും. ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഇതിന് അവകാശപ്പെടുമെന്നാണ് സൂചന.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

നെക്സോണിന്റെ ഇന്റേണൽ കമ്പഷൻ പതിപ്പിന് നിലവിൽ 7.54 ലക്ഷം രൂപ മുതൽ 13.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം) വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭിക്കും. ഏതാനും മാസങ്ങൾക്കുമുമ്പ് കാസിരംഗ എഡിഷനൊപ്പം നെക്‌സോണിന്റെ ICE ശ്രേണി വിപുലീകരിക്കുകയും അതിന് മുമ്പ് ഡാർക്ക് എഡിഷൻ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

XM, XM (S), XZ Plus, XZ+ Dark, XZ+ (S), XZ+ (O), XZA+ (HS), XZ+ (HS), XZ+ (P), XZA+ (P), കാസിരംഗ എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌തമാർന്ന വേരിയന്റുകളിൽ നെക്സോൺ എസ്‌യുവി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

കോംപാക്‌ട് മോഡലിലെ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ എഞ്ചിന് പരമാവധി 120 bhp കരുത്തിൽ 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.അതേസമയം വലിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ റെവോടോർക്ക് എഞ്ചിൻ 110 bhp പവറിൽ 260 Nm torque വരെ നിർമിക്കാൻ പ്രാപ്‌തവുമാണ്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ആറ് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഒരു ഓപ്ഷനായും ലഭ്യമാണ്. ഫ്ലേജ് ഗ്രീൻ, ഫ്ലേം റെഡ്, പ്യുവർ സിൽവർ, ഡേടോണ ഗ്രേ, കാൽഗറി വൈറ്റ്, അറ്റ്‌ലസ് ബ്ലാക്ക്, റോയൽ ബ്ലൂ എന്നിങ്ങനെ ഏഴ് കളർ ഓപ്ഷനുകളിൽ ടാറ്റ നെക്സോൺ ഇവി സ്വന്തമാക്കാം.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

ഇനി ഫീച്ചർ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം വാഹനത്തിലുണ്ട്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

തീർന്നില്ല, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്റുകൾ, ക്രൂയിസ് കൺട്രോൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവയും ടാറ്റ നെക്സോണിന്റെ ഭാഗമാണ്. സുരക്ഷയുടെ കാര്യത്തിലും കോംപാക്‌ട് എസ്‌യുവി മുൻപന്തിയിലാണെന്ന് ടാറ്റ മോട്ടോർസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

അതിനായി ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, EBD ഉള്ള എബിഎസ്, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി നെക്‌സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നമ്പർ വൺ! പോയ മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി Tata Nexon

ഇന്ത്യൻ വിപണിയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ, ഹോണ്ട WR-V, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയ്‌ക്കെതിരെയാണ് ടാറ്റ നെക്‌സോൺ കൊമ്പുകോർക്കുന്നത്.

More from DriveSpark

Article Published On: Saturday, May 7, 2022, 11:00 [IST]
English summary
Tata nexon posted 13471 unit sales in april 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X