Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

വർധിച്ചുവരുന്ന ഇൻപുട്ട് ചെലവ് ചൂണ്ടിക്കാട്ടി ടാറ്റ മോട്ടോർസ് 2022 ഏപ്രിൽ 23 മുതൽ തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കാരംനടപ്പിലാക്കിയിരുന്നു. സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ കലണ്ടർ വർഷം പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതുമായ മൂന്നാമത്തെ വില വർധനവാണിത്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

നെക്സോൺ, പഞ്ച്, സഫാരി, ഹാരിയർ, ടിയാഗോ, ആൾട്രോസ്, ടിഗോർ എന്നിവ ഉൾപ്പെടുന്ന കമ്പനി ലൈനപ്പിലുടനീളം വില പരിഷ്ക്കരണം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. കമ്പനി ആദ്യം പ്രഖ്യാപിച്ച വില വർധന ജനുവരിയിലായിരുന്നു. തുടർന്ന് 2022 മാർച്ചിൽ രണ്ടാമത്തെ വില വർധനവുണ്ടായി. 2022 ഏപ്രിൽ 23 മുതൽ പ്രഖ്യാപിച്ച മൂന്നാമത്തെ വില വർധനവാണിത്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ഇത്തവണ ടാറ്റ ഒരു വില പരിരക്ഷയും നൽകുന്നില്ലെന്നതാണ് ശ്രദ്ധേയം. ജനപ്രിയമായ പഞ്ച് മൈക്രോ എസ്‌യുവിയുടെ ഏറ്റവും പുതിയ വില വിവരങ്ങളെ കുറിച്ച് അറിഞ്ഞാലോ?

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ടാറ്റ പഞ്ച് 5 സീറ്റർ മോഡലിന്റെ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളിലുടനീളം വില വർധിപ്പിച്ചിട്ടുണ്ട്. പഞ്ചിനായി ഇനി മുതൽ അധികം മുടക്കേണ്ടി വരിക 1.06 ശതമാനം മുതൽ പരമാവധി 2.64 ശതമാനം വരെയാണ്. നിലവിലെ വാഹത്തിന്റെ വില 5,82,900 മുതൽ 9,48,900 രൂപ വരെയാണ്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

പഞ്ച് പ്യുവർ മാനുവൽ വേരിയന്റിന്റെ വില 5,67,900 രൂപയിൽ നിന്ന് 15,000 രൂപ അല്ലെങ്കിൽ 2.64 ശതമാനം വർധിച്ച് 5,84,900 രൂപയായി. പ്യുവർ റിഥം വേരിയന്റിന് എക്സ്ഷോറൂം വിലയായി ഇനി മുടക്കേണ്ടത് 6,14,900 രൂപയാണ്. ഇവിടെ 2.50 ശതമാനത്തോളമാണ് വില വർധിച്ചിരിക്കുന്നത്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ടാറ്റ പഞ്ച് അഡ്വഞ്ചർ പതിപ്പിന് ഇപ്പോൾ 6,64,900 രൂപയും അഡ്വഞ്ച റിഥം വേരിയന്റിന് 6,99,000 രൂപയുമാണ് വില. പഞ്ച് അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡാസിലിന് യഥാക്രമം 7,49,900 രൂപയും 7,87,900 രൂപയുമാണ് വില. അക്കംപ്ലിഷ്‌ഡ് പതിപ്പിന് 7,000 രൂപയാണ് അധികമായി ഇനി മുടക്കേണ്ടി വരിക. അതേസമയം അക്കംപ്ലിഷ് ഡാസിലിന് വില വർധനവ് ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ടാറ്റ പഞ്ച് ക്രിയേറ്റീവ്, ക്രിയേറ്റീവ് ഡിടി, ക്രിയേറ്റീവ് ഐആർഎ, ക്രിയേറ്റീവ് ഐആർഎ ഡിടി എന്നിവയുടെ വില കമ്പനി 10,000 രൂപ കുറച്ചു. ഇപ്പോൾ 8,31,900 രൂപ മുതൽ 8,71,900 രൂപ വരെയാണ് ഇവയുടെ വില വരുന്നത്. അടുത്തിടെ പുതുതായി അവതരിപ്പിച്ച പഞ്ച് കാസിംരഗ എഡിഷൻ, കാസിംരഗ IRA വേരിയന്റുകളുടെ വിലയിലും മാറ്റമില്ല.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ഇനി മൈക്രോ എസ്‌യുവിയുടെ എഎംടി പതിപ്പുകളുടെ വിലയിലേക്ക് നോക്കിയാൽ 7,24,900 രൂപ മുതൽ 9,48,900 രൂപ വരെയാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ടാറ്റ പഞ്ച് അഡ്വഞ്ചർ എഎംടി വേരിയന്റിൽ 1.68 ശതമാനം അല്ലെങ്കിൽ 12,000 രൂപയും പഞ്ച് അഡ്വഞ്ചർ റിഥത്തിൽ 1.60 ശതമാനം അല്ലെങ്കിൽ 12,000 രൂപയുമാണ് വില പരിഷ്ക്കാരം.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

അങ്ങനെ ഇവയ്ക്ക് ഇനി മുതൽ യഥാക്രമം 7,24,900 രൂപയും 7,59,900 രൂപയുമായിരിക്കും എക്സ്ഷോറൂം വില. പഞ്ച് ക്രിയേറ്റീവ്, ക്രിയേറ്റീവ് ഡിടി, ക്രിയേറ്റീവ് ഐആർഎ, ക്രിയേറ്റീവ് ഐആർഎ ഡിടി എന്നിവയുടെ വിലയിൽ 10,000 രൂപ കുറച്ചപ്പോൾ അക്കംപ്ലീഷ് ഡാസിൽ, കാസിരംഗ, കാസിരംഹ ഐആർഎ ഓട്ടോമാറ്റിക് എന്നിവയ്ക്ക് വില വർധനയില്ല.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തങ്ങളുടെ മൈക്രോ എസ്‌യുവിയായ പഞ്ചിനെ ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ആക്രമണാത്മകമായ വില നിർണയവും സുരക്ഷാ റേറ്റിംഗുമാണ് കുഞ്ഞൻ എസ്‌യുവിയുടെ ഹൈലൈറ്റ്. 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. ടിയാഗോ, ടിഗോർ, ആൾട്രോസ് മോഡലുകളിൽ കണ്ടുവന്ന അതേ എഞ്ചിൻ ഓപ്ഷൻ തന്നെയാണിത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ കമ്പനി 5 സ്പീഡ് മാനുവൽ എഎംടി ഓട്ടോമാറ്റിക് എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

ഇനി മറ്റ് ഫീച്ചേഴ്‌സിലേക്ക് നോക്കായിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം പഞ്ചിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

Punch മൈക്രോ എസ്‌യുവിക്ക് വില കൂട്ടിയും കുറച്ചും ടാറ്റയുടെ പുതിയ നീക്കം

തീർന്നില്ല, ഇതിനു പുറമെ MID ഉള്ള 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലോവ് ബോക്സ്, പാഡിൽ ലാമ്പുകൾ എന്നീ ആധുനിക സജ്ജീകരണങ്ങളും ടാറ്റ പഞ്ചിനെ സവിശേഷമാക്കുന്നുണ്ട്.

More from DriveSpark

Article Published On: Saturday, April 30, 2022, 16:11 [IST]
English summary
Tata punch micro suv new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X