ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തങ്ങളുടെ മൈക്രോ എസ്‌യുവിയായ പഞ്ചിനെ ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അരങ്ങേറ്റത്തിന് മുന്നേ ഹിറ്റായ മോഡൽ വിപണിയിൽ എത്തിയതോടെ വാങ്ങാനായി ആളുകൾ ഇരച്ചെത്തുകയും ചെയ്‌തു.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

ഇതിനകം തന്നെ ജനപ്രിയമായ പഞ്ച് പ്രതിമാസ വില്‍പ്പന കണക്കുകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ്. ഇപ്പോൾ ടാറ്റയുടെ നിരയിൽ നിന്നും ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണിത്. കഴിഞ്ഞ മാസം അതായത് 2021 ഡിസംബറിൽ കമ്പനി മിനി എസ്‌യുവിയുടെ മൊത്തം 8,008 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

2021 നവംബറിൽ ടാറ്റ പഞ്ചിന്റെ മൊത്തം 6,110 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചു. ഇത് 2021 ഡിസംബറിൽ 31.06 ശതമാനം പ്രതിമാസ വിൽപ്പന വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ മൈക്രോ എസ്‌യുവിയുടെ വിൽപ്പന വരും കാലങ്ങളിൽ കൂടുതൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള നീക്കങ്ങളും ടാറ്റ ആരംഭിച്ചിട്ടുണ്ട്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

ആക്രമണാത്മകമായ വില നിർണയവും സുരക്ഷാ റേറ്റിംഗുമാണ് ടാറ്റ പഞ്ചിന്റെ ഹൈലൈറ്റ്. നിലവിൽ 5.49 ലക്ഷം രൂപ മുതൽ 9.09 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. പ്യുവർ, അഡ്വഞ്ചർ, അക്‌കംപ്ലിഷ്, ക്രിയേറ്റീവ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നതും.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

മോഡൽ ലൈനപ്പിൽ അഡ്വഞ്ചർ എഎംടി, അകംപ്ലിഷ്ഡ് എഎംടി, ക്രിയേറ്റീവ് എഎംടി എന്നിങ്ങനെ മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകളും ഉൾപ്പെടുന്നു. ഇവയുടെ വില യഥാക്രമം 6.99 ലക്ഷം രൂപ, 7.89 ലക്ഷം രൂപ, 9.09 ലക്ഷം രൂപയുമാണ്. ഓരോ വേരിയന്റിനും ഓഫറിൽ ഒരു ഓപ്ഷണൽ പാക്കേജും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

പ്യുവർ, അഡ്വഞ്ചർ പതിപ്പുകൾക്ക് മാത്രമായി റിഥം പായ്ക്ക്, അക്കംപ്ലിഷ്ഡ് വേരിയന്റിന് ഡാസിൾ, ക്രിയേറ്റീവ് വേരിയന്റിന് ഐആർഎ പായ്ക്കുകൾ എന്നിങ്ങനെയാണ് ചെറിയ എസ്‌യുവിക്കൊപ്പം ടാറ്റ മോട്ടോർസ് കൊണ്ടുവന്നിട്ടുള്ള കസ്റ്റമൈസേഷൻ പായ്ക്കുകൾ. പഞ്ചിന്റെ ബേസ് വേരിയന്റുളിൽ ഒരു ഓഡിയോ സിസ്റ്റവും ടോപ്പ് എൻഡ് വേരിയന്റിൽ iRA കണക്റ്റഡ് സംവിധാനങ്ങളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം ഈ കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

കൂടാതെ MID ഉള്ള 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലോവ് ബോക്സ്, പാഡിൽ ലാമ്പുകൾ തുടങ്ങിയവയാണ് മൈക്രോ എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഒരുക്കിയിരിക്കുന്ന അതേ ഒരേ എജൈൽ ലൈറ്റ് ഫ്ലെക്‌സിബിൾ അഡ്വാൻസ്ഡ് (ALFA) ആർക്കിടെക്‌ചർ പ്ലാറ്റ്ഫോമിലാണ് ടാറ്റ പഞ്ചിനെയും നിർമിച്ചിരിക്കുന്നത്. നിലവിൽ ഒരു എഞ്ചിൻ ഓപ്ഷനിലാണ് വാഹനം വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കണ്ടുപരിചിതമായ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെ ഹൃദയം. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി യൂണിറ്റുമാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

ടാറ്റ പഞ്ചിന്റെ മാനുവൽ ഗിയർബോക്‌സ് മോഡൽ 18.97 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റ് 18.82 കിലോമീറ്റർ മൈലേജും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എസ്‌യുവിക്ക് 0 മുതൽ 60 കിലോമീറ്റർ വേഗത 6.5 സെക്കൻഡിലും 0-100 കിലോമീറ്റർ 16.5 സെക്കൻഡിലും കൈയ്യെത്തി പിടിക്കാൻ കഴിയുമെന്നതും നേട്ടമാണ്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

സുരക്ഷയുടെ കാര്യത്തിൽ ടാറ്റ പഞ്ചിന് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് വരെ ലഭിച്ചിട്ടുണ്ട്. അതായത് ബജറ്റ് സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ വാഹനമാണ് ഈ മൈക്രോ എസ്‌യുവിയെന്ന് സാരം. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളിൽ മോഡലിന് ലഭിക്കുന്നത്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

മഹീന്ദ്ര KUV100, മാരുതി ഇഗ്‌നിസ്, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ സബ്‌-4 മീറ്റർ കോംപാക്‌ട് എസ്‌യുവികൾക്കെതിരെയാണ് പഞ്ച് പ്രധാനമായും മത്സരിക്കുന്നത്. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി കുഞ്ഞൻ കാറിന് ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ കൂടി അവതരിപ്പിക്കാനുള്ള പദ്ധതിയും ടാറ്റ മോട്ടോർസ് ആവിഷ്ക്കരിക്കുന്നുണ്ട്.

ഡിസംബർ മാസം നിരത്തിലെത്തിയത് 8,008 യൂണിറ്റുകൾ, ഹിറ്റടിച്ച് Tata Punch മൈക്രോ എസ്‌യുവി

മൈക്രോ എസ്‌യുവിയിലേക്കും ഡീസൽ എഞ്ചിൻ കൊണ്ടുവരാൻ തയാറാടെക്കുകയാണ് ടാറ്റയെന്നാണ് പ്രാഥമിക വിവരം. അതായത് ആൾട്രോസിൽ ലഭ്യമായ 1.5 ലിറ്റർ ഓയിൽ ബർണർ പതിപ്പിനെയാകും ബ്രാൻഡ് പഞ്ചിലേക്ക് അവതരിപ്പിക്കുക.

Most Read Articles

Malayalam
English summary
Tata punch micro suv recorded 8000 unit sales in 2021 december
Story first published: Monday, January 10, 2022, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X