400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ടാറ്റ മോട്ടോർസ് ജനപ്രിയമായ നെക്സോൺ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിൽ പ്രവർത്തിച്ചുവരികയാണ്. അധികം വൈകാതെ യാഥാർഥ്യമാവാൻ പോവുന്ന പുതിയ മോഡലിനായുള്ള പരീക്ഷണയോട്ടവും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയ നെക്സോണിന്റെ പുതിയ ലോംഗ് റേഞ്ച് വേരിയന്റിന് വലിയ സൗന്ദര്യവർധക നവീകരണങ്ങളൊന്നും ഉണ്ടാകില്ലെന്ന സൂചനയാണ് ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട സ്പൈ ചിത്രങ്ങൾ സൂചന നൽകുന്നത്. എന്നിരുന്നാലും ബാറ്ററി പായ്ക്കിൽ ഉൾപ്പടെ കാര്യമായ കുറച്ച് പ്രധാന മാറ്റങ്ങൾ വാഹനത്തിന് ഉണ്ടാകും.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ടാറ്റയുടെ ട്രൈ-ആരോ എലമെന്റുകളും ഫോഗ് ലാമ്പുകളും ഉള്ള ഫ്രണ്ട് ബമ്പർ, ഡ്യുവൽ ടോൺ റൂഫ്, എസ്‌യുവിയുടെ മൊത്തത്തിലുള്ള പ്രൊഫൈൽ എന്നിവ നിലവിലെ മോഡലിന് സമാനമാണ്. അതുപോലെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

നെക്‌സോണിന്റെയും നെക്‌സോൺ ഇവിയുടെയും ഡാർക്ക് എഡിഷൻ മോഡലുകൾക്ക് സമാനമായ അഞ്ച് സ്‌പോക്ക് അലോയ് വീലുകളുടെ ഒരു കൂട്ടമാണ് പരീക്ഷണ ചിത്രങ്ങളിൽ കാണാനാവുന്ന ശ്രദ്ധേയമായ മാറ്റം. ഒരു വലിയ ബാറ്ററി എസ്‌യുവിയെ നിലവിലെ മോഡലിനേക്കാൾ ഭാരമുള്ളതാക്കും (ഏകദേശം 100 കിലോഗ്രാം).

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

ഇത് അധിക സ്റ്റോപ്പിംഗ് പവറിനായി നെക്സോൺ ഇവിയിൽ ഫോർ-വീൽ ഡിസ്‌ക് ബ്രേക്കുകൾക്ക് വഴിയൊരുക്കുകയും ചെയ്യും. ഇക്കാരണമാണ് അലോയ് വീൽ ഡിസൈൻ പുതുക്കി നൽകാനും കാരണമാവുന്നത്. നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ ഏറ്റവും വലിയ പരിഷ്ക്കാരം 40kWh ബാറ്ററി പായ്ക്കായിരിക്കും.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

നിലവിലെ മോഡലിന്റെ 30.2kWh ശേഷിയിൽ നിന്ന് 30 ശതമാനം വർധനവാണിത്. വലിയ ബാറ്ററി പായ്ക്ക് ഉൾക്കൊള്ളാൻ നെക്‌സോൺ ഇവിയുടെ ഫ്ലോർ പാനിലും ടാറ്റ മോട്ടോർസ് മാറ്റങ്ങൾ വരുത്തും. കൂടാതെ ബൂട്ട് സ്‌പേസും ഇതിനായി വിട്ടുവീഴ്ച്ച ചെയ്‌തേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

എന്നിരുന്നാലും ഈ നേട്ടം റേഞ്ച് ഗണ്യമായി വർധിപ്പിക്കാനായിരിക്കും കമ്പനിയെ സഹായിക്കുക. നിലവിൽ നെക്‌സോൺ ഇവിക്ക് എആർഎഐ ക്ലെയിം ചെയ്ത 312 കിലോമീറ്റർ റേഞ്ച് ഉണ്ട്. കൂടാതെ പുതുക്കിയ ലോംഗ് റേഞ്ച് മോഡലിന് ഔദ്യോഗിക ടെസ്റ്റ് സൈക്കിളിൽ 400 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

അതിനാൽ ഒറ്റ ചാർജിൽ 300-320 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചും വരാനിരിക്കുന്ന നെക്സോൺ ഇലക്‌ട്രിക്കിൽ പ്രതീക്ഷിക്കാം. നിലവിലെ നെക്സോൺ ഇവിയ്ക്ക് യഥാർഥ റോഡ് സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ 200 മുതൽ 220 കിലോമീറ്റർ വരെയാണ് ശരിക്കും റേഞ്ച് ലഭ്യമാവുന്നത്.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

പുതുക്കിയ നെക്സോൺ ഇവി റീജനറേറ്റീവ് ബ്രേക്കിംഗിന്റെ തീവ്രത മാറ്റാൻ ഡ്രൈവറെ അനുവദിക്കുന്ന തെരഞ്ഞെടുക്കാവുന്ന റീ-ജെൻ മോഡുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇത് റേഞ്ച് മെച്ചപ്പെടുത്താനും ഏറെ സഹായിക്കും. നിലവിൽ വാഹനത്തിൽ റീജെൻ വേരിയബിളും സൗമ്യവുമാണ്. എന്നാൽ ക്രമീകരിക്കാനാകില്ല. പുതുക്കിയ എസ്‌യുവിക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ഇഎസ്പി) ലഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

ലോംഗ് റേഞ്ച് നെക്സോൺ ഇവി വേരിയന്റിന്റെ വലിയ ബാറ്ററിയും മറ്റ് സാങ്കേതിക നവീകരണങ്ങളും കണക്കിലെടുത്താൽ അതിന്റെ വില 3 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വർധിക്കുമെന്നും സൂചനകളുണ്ട്. എങ്കിലും ഇക്കാര്യം ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടില്ല.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

എന്നിരുന്നാലും നെക്‌സോൺ ഇവിയുടെ വിജയത്തിന്റെ പ്രധാന രഹസ്യം അതിന്റെ 'പ്രൈസ്-ടു-റേഞ്ച്' അനുപാതമാണ്. വിപണിയിലെ മറ്റ് ഇലക്ട്രിക് എസ്‌യുവികളേക്കാൾ വളരെ താങ്ങാനാവുന്ന വിലയാണ് നെക്‌സോൺ ഇവിയുടെ കരുത്തും. കൂടാതെ അതിന്റെ യഥാർഥ റേഞ്ച് എതിരാളികളേക്കാൾ കുറവാണെങ്കിലും ഇത് പ്രധാനമായും സിറ്റി യാത്രകൾക്കാണ് തികച്ചും അനുയോജ്യമാവുന്നതും.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

അതിനാൽ വില ഗണ്യമായി വർധിപ്പിക്കാൻ ടാറ്റ താത്പര്യപ്പെട്ടേക്കില്ല. ഇവികളുടെ വർധിച്ചുവരുന്ന ജനപ്രീതിയും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ക്രമാനുഗതമായി മെച്ചപ്പെടുന്നതും ഇലക്ട്രിക് ഉടമകൾ നഗരത്തിന് പുറത്തേക്ക് വാഹനം കൊണ്ടുപോവാൻ കാരണമാവുന്നുണ്ട്. വ്യത്യസ്ത തരം ആളുകളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ വരാനിരിക്കുന്ന ലോംഗ് റേഞ്ച് പതിപ്പിനും സാധിക്കും.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവ വളരെ ചെലവേറിയതും വലിയ ബാറ്ററികളും കൂടുതൽ റേഞ്ചുമായി വരുന്നതും ആയതിനാൽ നിലവിലെ ടാറ്റ നെക്സോൺ ഇവിക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല. താരതമ്യപ്പെടുത്താവുന്ന ബാറ്ററി പായ്ക്കും റേഞ്ചും ഉപയോഗിച്ച് ഈ വിടവ് നികത്താൻ ഇലക്‌ട്രിക് എസ്‌യുവിയുടെ പുതിയ വേരിയന്റിന് ഇപ്പോൾ കഴിയും.

400 കിലോമീറ്റർ റേഞ്ച്, പരീക്ഷണയോട്ടവും ആരംഭിച്ച് Nexon ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ്

പ്രാദേശികമായി നിർമിച്ച ലോംഗ്-റേഞ്ച് ടാറ്റ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവി ഇറക്കുമതി ചെയ്ത CKD കിറ്റുകൾ വഴി ഇന്ത്യയിലേക്ക് വരുന്ന എതിരാളികളെ അപേക്ഷിച്ച് വില നേട്ടം നിലനിർത്തും.

More from DriveSpark

Article Published On: Tuesday, February 8, 2022, 16:00 [IST]
English summary
Tata started to test the new nexon ev long range variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X