ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ഇന്ത്യയിൽ ഉയർന്നു തന്നെ നിൽക്കുന്ന ഇന്ധന വിലയും സിഎൻജി സ്റ്റേഷനുകളുടെ വർധനവും ലഭ്യതയും കാരണം പല ഉപഭോക്താക്കളുടേയും ശ്രദ്ധ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് സിഎൻജി മോഡലുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

സ്വന്തമാക്കുമ്പോൾ വില അൽപം കൂടുതൽ മുടക്കേണ്ടി വരുമെങ്കിലും സിഎൻജിയുടെ വില പെട്രോൾ, ഡീസൽ എന്നിവയെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളതാണ്. അടുത്തിടെ വില അൽപം കൂടിയെങ്കിലും സിഎൻജി കാറുകളുടെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 1.60 മുതൽ 1.70 രൂപ വരെ മാത്രമാണ്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ഇറക്കുമതി ചെയ്യുന്നത് വളരെ വില കുറഞ്ഞതും രാജ്യത്തിന്റെ ഉയര്‍ന്ന ക്രൂഡ് ഇറക്കുമതി ചെലവ് നികത്താന്‍ സഹായിക്കുന്നതുമായതിനാല്‍ സിഎന്‍ജിയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നു. മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി സിഎൻജി വിഭാഗത്തിൽ ഇതിനോടകം തന്നെ വലിയ മുന്നേറ്റമാണ് നടത്തുന്നത്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ഇതു കണ്ട ഹ്യുണ്ടായിയും ചെറിയ തോതിൽ ഈ ശ്രേണിയിലേക്ക് മോഡലുകളെ പരിചയപ്പെടുത്തിയിരുന്നു. അതും വിജയംകണ്ട സാഹചര്യത്തിൽ ടാറ്റ മോട്ടോർസും ഈ സെഗ്‌മെന്റിലേക്ക് കടന്നുകയറാൻ പദ്ധതിയിട്ടിരിക്കുകയാണ്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായ ടാറ്റ തങ്ങളുടെ ആദ്യത്തെ സിഎൻജി വാഹനങ്ങൾ പുറത്തിറക്കാൻ തയാറെടുത്തു കഴിഞ്ഞു. ടിയാഗോ ഹാച്ച്‌ബാക്കിന്റെയും ടിഗോർ കോംപാക്‌ട് സെഡാന്റെയും സിഎൻജി പതിപ്പുകൾ 2022 ജനുവരിയിൽ വിപണിയിൽ എത്തും. കമ്പനി ഡീലർഷിപ്പുകളിൽ 11,000 രൂപയ്ക്ക് മോഡലുകൾക്കായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

2021 നവംബറിൽ തന്നെ സിഎൻജി കാറുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ സെമികണ്ടക്‌ടർ ചിപ്പുകളുടെ കുറവ് ഈ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. ടിയാഗോ, ടിഗോർ എന്നിവയ്ക്ക് പുറമെ ടാറ്റ മോട്ടോർസ് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റിനെയും പരീക്ഷിക്കുന്നുണ്ട്. കൂടാതെ നെക്‌സോണിനെ ഫ്ലക്‌സ് ഫ്യുവൽ സംവിധാനത്തോടെയും വിപണിയിൽ എത്തിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട് കമ്പനി.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ടിയാഗോ സിഎൻജിയിലും ടിഗോർ സിഎൻജിയിലും ടാറ്റ വലിയ മാറ്റങ്ങളൊന്നും അവതരിപ്പിക്കില്ല. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകളുമായാണ് ഇവ വിപണിയിലെത്തുക. നിലവിൽ രണ്ട് മോഡലുകളും 86 bhp പവറിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ, റെവോട്രോൺ പെട്രോൾ എഞ്ചിനിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

അതിന്റെ സിഎൻജി അവതാരത്തിൽ ഇവ ഇതേ എഞ്ചിൻ തന്നെ ഉപയോഗിക്കും. എങ്കിലും കരുത്തും ടോർഖ് കണക്കുകളും നേരിയ തോതിൽ കുറയും. ടിയാഗോയുടെയും ടിഗോറിന്റെയും പെട്രോൾ വേരിയന്റുകൾ മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി വരുമ്പോൾ ഈ രണ്ട് സിഎൻജി വേരിയന്റുകൾക്ക് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമേ ലഭിക്കൂ എന്നതാണ് മറ്റൊരു വ്യത്യാസം.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

വ്യതിരിക്തമായ സിഎൻജി ബാഡ്‌ജിംഗ് ഈ രണ്ട് മോഡലുകളെയും അവയുടെ പെട്രോൾ പ്രവർത്തിക്കുന്ന എതിരാളികളിൽ നിന്ന് വേറിട്ട് നിർത്തും. ടാറ്റ മോട്ടോർസ് വിലയെക്കുറിച്ച് സൂചനകളൊന്നും നൽകിയിട്ടില്ലെങ്കിലും ടിയാഗോ, ടിഗോർ സിഎൻജി വേരിയന്റുകൾക്ക് അതാത് പെട്രോൾ വേരിയന്റുകളേക്കാൾ ഏകദേശം 30,000-50,000 രൂപ വരെ കൂടുതൽ വില പ്രതീക്ഷിക്കാം.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ടിഗോർ സെഡാൻ ഒരു ഇലക്‌ട്രിക് വാഹനമായും വാഗ്ദാനം ചെയ്യുന്നതും ടാറ്റയ്ക്ക് മുൻതൂക്കം നൽകും. പെട്രോൾ, ഇലക്ട്രിക്, സിഎൻജി ഓപ്ഷനുകളോടെ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏക സെഡാൻ ആണിത്. സിഎൻജി വിഭാഗത്തെ വിലയിരുത്തുമ്പോൾ തീർച്ചയായും മാരുതി സുസുക്കിയാണ് മുന്നിൽ. ഈ സാമ്പത്തിക വർഷം ഏകദേശം 60 ശതമാനം വർധനയുമായി ബന്ധപ്പെട്ട് 2,50,000 സിഎൻജി വാഹനങ്ങൾ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

പുതിയ സെലേറിയോ സിഎൻജി, ഡിസയർ സിഎൻജി, സ്വിഫ്റ്റ് സിഎൻജി എന്നിവയും അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ തന്നെ മാരുതി സുസുക്കി ഇന്ത്യയിൽ സിഎൻജി കാറുകളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തും. സെഗ്‌മെന്റിൽ ശക്തമായ സ്വാധീനമുള്ള മറ്റൊരു വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ഈ വർഷം സിഎൻജി വാഹനങ്ങളുടെ വിൽപ്പന അളവ് മൂന്നിരട്ടി വർധിച്ച് ഏകദേശം 35,000 യൂണിറ്റായി ഉയരുമെന്ന് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നു. കമ്പനിയുടെ സിഎൻജി മോഡൽ ഓഫറുകളിൽ സാൻട്രോ സിഎൻജി, ഗ്രാൻഡ് i10 നിയോസ് സിഎൻജി, ഓറ സിഎൻജി എന്നിവയാണ് ബ്രാൻഡ് അണിനിരത്തിയിരിക്കുന്നത്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ടാറ്റ ടിയാഗോ എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെയും ടിഗോർ കോംപാക്‌ട് സെഡാന്റെയും ഉടൻ പുറത്തിറക്കാനിരിക്കുന്ന സിഎൻജി പതിപ്പുകൾക്ക് അതത് സെഗ്‌മെന്റിൽ ഈ എതിരാളികളെ നേരിടേണ്ടിവരും. സിഎന്‍ജി ലൈനപ്പ് അവതരിപ്പിക്കുന്നതോടെ, രാജ്യത്ത് ലഭ്യമായ എല്ലാ ഇന്ധന തരങ്ങളിലും പ്രവര്‍ത്തിക്കുന്ന (പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക്) വാഹന നിര്‍മാതാക്കളില്‍ ഒന്നായി ടാറ്റ മാറുമെന്നതും കൗതുകകരമായ വസ്‌തുതയാണ്.

ടീസറും എത്തി, Tiago, Tigor സിഎൻജി മോഡലുകളെ പരിചയപ്പെടുത്താൻ ടാറ്റ സജ്ജം

ഇതിനാൽ തന്നെ വരും വർഷം ടാറ്റയ്ക്ക് വിപണിയിൽ വിൽപ്പന കൂടുതൽ വർധിപ്പിക്കാനാവും. ഇതിനെല്ലാം പുറമെ ആൾട്രോസിന്റെ ഇലക്‌ട്രിക് പതിപ്പും 2022-ൽ അവതരിപ്പിക്കുന്നതിനാൽ കമ്പനി കൂടുതൽ കരുത്താർജിക്കും.

Most Read Articles

Malayalam
English summary
Tata teased upcoming tiago cng ahead of 2022 january launch
Story first published: Saturday, January 1, 2022, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X