പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിനെ ഇളക്കി മറിച്ച മോഡലാണ് ടാറ്റ പഞ്ച്. കഴിഞ്ഞ മാസം 10,000 യൂണിറ്റുകൾ നിരത്തിലെത്തിച്ച് വാഹനം മികച്ച തുടക്കമാണ് നേടിയത്. നെക്‌സോണിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ടാറ്റ കാറായി ഇത് മാറിക്കഴിഞ്ഞു.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

2022-ലെ ഐപിഎല്ലിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ടാറ്റ ഗ്രൂപ്പ്. അതിനാൽ തന്നെ ടാറ്റ 2022 ഐപിഎല്ലിൽ പഞ്ച് കാസിരംഗ എഡിഷൻ എന്ന പേരിൽ ഒരു മോഡൽ ലേലം ചെയ്യും. ഈ പഞ്ചിന്റെ ഒരൊറ്റ യൂണിറ്റ് മാത്രമാകും കമ്പനി നിർമിക്കുക. ആ മോഡലാണ് കാസിരംഗ എഡിഷൻ എന്ന പേരിൽ ലേലം ചെയ്യപ്പെടുക.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

എസ്‌യുവി ആരാധകർക്ക് മാത്രമായി ലേലം ചെയ്യപ്പെടും. ഇതിൽ നിന്നുള്ള വരുമാനം കാസിരംഗയിലെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 12, 13 തീയതികളിലാണ് ഐപിഎൽ മെഗാ ലേലം നടക്കുന്നത്.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

മൈക്രോ എസ്‌യുവിയുടെ ടോപ്പ് എൻഡ് 'ക്രിയേറ്റീവ്' വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പഞ്ചിന്റെ കാസിരംഗ എഡിഷൻ അണിഞ്ഞൊരുങ്ങുന്നത്. 'മെറ്റിയർ ബ്രോൺസ്' കളർ ഓപ്ഷനിലുമാണ് ഈ സ്പെഷ്യൽ ടാറ്റ പഞ്ച് കാസിരംഗ എഡിഷൻ നിർമിച്ചിരിക്കുന്നതും.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

വീലുകൾ സ്റ്റോക്ക് ഡ്യുവൽ-ടോൺ റിമ്മുകളാണോ അതോ പുതിയവയാണോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാവില്ല. ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ ഡിസൈനിൽ പ്രകടമായ വ്യത്യാസങ്ങളൊന്നും തോന്നുന്നില്ല. ചെറിയ ടാറ്റ ക്രോസ്ഓവറിന്റെ പതിവ് വകഭേദങ്ങൾ പിൻഭാഗത്തെ വിൻഡ്‌സ്‌ക്രീനിലും ഗ്ലോവ്‌ബോക്‌സിലും ഒരു റിനോ മോട്ടിഫുമായി വരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

സംരക്ഷിത ഇനമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പേരുകേട്ടതാണ് കാസിരംഗ. ഫീച്ചറുകളുടെ കാര്യത്തിൽ പഞ്ചിന് ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

തീർന്നില്ല ഇതിനൊപ്പം സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ എന്നിവയും ടാറ്റ മോട്ടോർസിന്റെ പഞ്ചിൽ ലഭിക്കുന്നുണ്ട്. ഐആർഎ കണക്‌റ്റഡ് കാർ സാങ്കേതികവിദ്യയും ഓപ്‌ഷണൽ ആക്സസറിയായി ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയാണ് ഓഫറിലുള്ള സുരക്ഷാ ഫീച്ചറുകൾ.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

പഞ്ചിന് പൊതുവെ എല്ലാ കോണുകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെങ്കിലും വാഹനത്തിന് തുടിപ്പേകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ വേണ്ടത്ര പഞ്ചി അല്ലെന്ന പരാതിയും ഉപഭോക്താക്കളിൽ നിന്നും ഉയരുന്നുണ്ട്. ദിവസേനയുള്ള ഇൻട്രാ-സിറ്റി യാത്രകൾക്ക് ഇത് അനുയോജ്യമാണ്. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ വലിയ ആവേശം നൽകുന്നില്ലെന്നതാണ് പോരായ്‌മ.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

നിലവിൽ ടാറ്റ പഞ്ച് ഒരൊറ്റ എഞ്ചിൻ ഓപ്ഷനിൽ ലഭ്യമാണ്. 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ യൂണിറ്റ് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക്കുമാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

ഇതിന് സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്. എന്നാൽ പെർഫോമൻസ് താൽപ്പര്യക്കാരെ ആകർഷിക്കാൻ ടാറ്റ മോട്ടോർസ് മൈക്രോ എസ്‌യുവി ഉപയോഗിച്ച് ടർബോചാർജ്ഡ് മോട്ടോർ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതേ 1.2 ലിറ്റർ പെട്രോൾ മോട്ടോറിൽ ഉയർന്ന കരുത്ത് നിർമിക്കിന്നതിനായാകും ട്യൂൺ ചെയ്യുക.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

അതായത് ആൾട്രോസ് ടർബോയ്ക്ക് സമാനമായ എഞ്ചിനായിരിക്കും പഞ്ചിലേക്ക് എത്തുകയെന്ന് സാരം. പ്രീമിയം ഹാച്ച്ബാക്കിൽ ഈ എഞ്ചിൻ 109 bhp കരുത്തും 140 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഇതിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭ്യമാവൂ.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

ആൾട്രോസിന് അടിവരയിടുന്ന അതേ ആൽഫാ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മൈക്രോ എസ്‌യുവി നിർമിച്ചിരിക്കുന്നത് എന്നതിനാൽ പഞ്ചിനായി ഈ എഞ്ചിൻ ഘടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. ടർബോചാർജ്ഡ് എഞ്ചിൻ അകംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

പഞ്ചിന്റെ ടർബോ പെട്രോൾ വകഭേദങ്ങൾ ഫെബ്രുവരി അവസാനമോ അടുത്ത വർഷം മാർച്ച് ആദ്യമോ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം എപ്പോഴെങ്കിലും പഞ്ചിന്റെ സിഎൻജി പതിപ്പ് അവതരിപ്പിക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്.

പഞ്ചിന്റെ കാസിരംഗ എഡിഷനുമായി ടാറ്റ, 2022 ഐപിഎല്ലിൽ മോഡലിന്റെ ലേലം നടക്കും

നിലവിൽ 5.64 ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെ വിലയുള്ള ടാറ്റ പഞ്ച് ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, ആറ്റോമിക് ഓറഞ്ച്, മെറ്റിയർ ബ്രോൺസ്, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ് എന്നിവയുൾപ്പെടെ ഏഴ് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Article Published On: Saturday, February 12, 2022, 15:26 [IST]
English summary
Tata will be auctioning punch kaziranga edition at the 2022 ipl
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X