ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ധാരാളം വെല്ലുവിളികൾ നേരിടുന്നതായി വെളിപ്പെടുത്തിയ ടെസ്‌ലയെയും എലോൺ മസ്‌കിനെയും തെലങ്കാനയിലേക്ക് ക്ഷണിച്ച് വ്യവസായ വാണിജ്യ മന്ത്രി കെടി രാമറാവു.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെ വ്യവസായം ആരംഭിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്‌തു തരാമെന്ന വാഗ്‌ദാനവുമായാണ് തെലങ്കാന സംസ്ഥാന സർക്കാരിൽ നിന്ന് കമ്പനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

തെലങ്കാനയിൽ ഫാക്ടറി നിർമിക്കുന്നതിന് ടെസ്‌ലയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ മന്ത്രി കെടി രാമറാവു ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. സുസ്ഥിരതാ സംരംഭങ്ങളിൽ ഒരു ചാമ്പ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ലക്ഷ്യസ്ഥാനവുമാണ് തെലങ്കാനയെന്നുമാണ് മന്ത്രി ട്വീറ്റിലൂടെ പറയുന്നത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

ഇന്ത്യയിൽ കമ്പനി ഇപ്പോഴും ഇന്ത്യൻ സർക്കാരുമായി ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മസ്‌ക് ഒരു ട്വീറ്റിനോട് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ക്ഷണം. നികുതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന കടുംപിടിത്തം കാരണമാണ് ടെസ്‌ല പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ബോഡിയാണ് മസ്ക് പരാമർശിക്കുന്ന 'വെല്ലുവിളി'. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എലോൺ മസ്‌ക് ഇതുസംബന്ധിച്ച ആശങ്കകൾ ഉന്നയിച്ചിരുന്നു. "ടെസ്‌ല തങ്ങളുടെ കാറുകൾ ഇന്ത്യയിൽ ഉടൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ 'ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും വലുതാണെന്ന വാദവും അദ്ദേഹം ചൂട്ടികാണിച്ചിരുന്നു.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

കർണാടകയിൽ ടെസ്‌ല ഇന്ത്യ മോട്ടോർസായി രജിസ്റ്റർ ചെയ്തതായി കഴിഞ്ഞ വർഷം ജനുവരിയിൽ ഇവി നിർമാതാവ് പ്രഖ്യാപിച്ചപ്പോൾ ടെസ്‌ല ഇന്ത്യയിൽ ഉടനെത്തുമെന്നാണ് വാഹന ലോകം പ്രതീക്ഷിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെയാണ് നിലവിൽ ഇന്ത്യ കസ്റ്റംസ് തീരുവ ചുമത്തുന്നത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

കർണാടകയിലെ ബെംഗളൂരുവിൽ ആസ്ഥാനമായി ടെസ്‌ല ഇന്ത്യ മോട്ടോർസ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബ്രാൻഡ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

40,000 ഡോളറിൽ കൂടുതലുള്ള CIF (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) മൂല്യമുള്ള പൂർണമായും ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവയും ചുമത്തുന്നു. അതേസമയം ഈ തുകയിൽ താഴെ വിലയുള്ള കാറുകൾക്ക് 60 ശതമാനം തീരുവയാണ് നിലവിൽ ചുമത്തി വരുന്നത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

ടെസ്‌ലയുടെ യുഎസ് വെബ്‌സൈറ്റ് അനുസരിച്ച് ഒരു മോഡലിന് മാത്രം, അതായത് മോഡൽ 3 സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ് ഇവിക്ക് 40,000 ഡോളറിൽ താഴെയാണ് വില. ടെസ്‌ലയ്ക്ക് മോഡൽ 3 ഇലക്ട്രിക് കാർ CBU (പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ്) വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ ഏകദേശം 70 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

രാജ്യത്തെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്ന തരത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ടെസ്‌ലയുടെ ഈ നിർദ്ദേശത്തോട് കേന്ദ്രം മുഖംതിരിച്ചുനിൽക്കുകയാണിപ്പോൾ. ഇറക്കുമതി തീരുവയിൽ എന്തെങ്കിലും കുറവ് വരുത്തുന്നതിന് മുമ്പ് ടെസ്‌ല ആദ്യം ഇന്ത്യയിലെ ഉത്പാദന പദ്ധതികൾ തങ്ങൾക്ക് മുന്നിൽ വെക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നുമുണ്ട്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

അതായത് കാറുകളുടെ പ്രാദേശിക അസംബ്ലി പരിഗണിക്കുന്നതിനൊപ്പം പ്രാദേശികവത്ക്കരണം വർധിപ്പിക്കാനും റാമ്പ്-അപ്പ് പ്ലാനുകൾ പങ്കിടാനും ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയവും ധനമന്ത്രാലയം ടെസ്‌ലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലുള്ള നികുതി നിരക്കിൽ തങ്ങളുടെ ഉൽപ്പന്നം അവതരിപ്പിക്കുന്നത് കമ്പനിക്ക് ലാഭകരമായ ബിസിനസ് ഓപ്ഷനായിരിക്കില്ലെന്നാണ് ടെസ്‌ല കരുതുന്നത്.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

അതേസമയം CKD ഇറക്കുമതിയിൽ ഇറക്കുമതി തീരുവയുടെ ആനുകൂല്യം ടെസ്‌ലയ്ക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണ് കേന്ദ്രം പറയുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന വാഹന നിർമാതാക്കൾക്കായി ഇന്ത്യയിൽ ഒരു PLI സ്കീം നിലവിലുണ്ട്. ഇതിന് കീഴിൽ പ്രാദേശിക ഉത്പാദനത്തിൽ ടെസ്‌ലയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കും.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

വിദേശ വിപണികളിൽ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയ്‌ക്കെതിരായ മസ്‌കിന്റെ വാദം ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാർ നിർമാതാക്കൾക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ചിലർ ടെസ്‌ലയുടെ നിർദ്ദേശത്തെ പിന്തുണച്ചപ്പോൾ മറ്റ് ചിലർ ഇന്ത്യൻ കാർ നിർമാതാക്കൾക്കും കേന്ദ്രം തുല്യ പരിഗണന നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ടെസ്‌ലയ്ക്ക് സ്വാഗതം! ഫാക്‌ടറി തുടങ്ങാൻ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെടി രാമറാവു

ടെസ്‌ല ഇതിനകം തന്നെ ഇന്ത്യയിൽ ഏഴ് വാഹനങ്ങളാണ് ഹോമോലോഗ് ചെയ്തിരിക്കുന്നത്. അതിൽ ബ്രാൻഡിന്റെ മോഡൽ 3, മോഡൽ Y ഇലക്‌ട്രിക്കിന്റെ ഒന്നിലധികം വകഭേദങ്ങളും ഉൾപ്പെടുന്നു. എന്നാൽ ആഭ്യന്തര വിപണിയിൽ എത്തുന്ന ആദ്യത്തെ ടെസ്‌ല ഇലക്ട്രിക് കാർ ബ്രാൻഡിന്റെ എൻട്രി ലെവൽ ഇലക്‌ട്രിക് കാറായ മോഡൽ 3 ആകും.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla gets offer from telangana minister kt rama rao to set ev facility in the state
Story first published: Saturday, January 15, 2022, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X