ആരാധകരേ ശാന്തരാകുവിൻ, നെക്സോണിനും പുതുതലമുറ വരുന്നു... നിർമാണം ആൾട്രോസിന്റെ പ്ലാറ്റ്ഫോമിൽ

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിന് പുതിയ മുഖഛായ സമ്മാനിച്ച വാഹനമായിരുന്നു ടാറ്റ മോട്ടോർസിന്റെ നെക്സോൺ. 2017-ൽ അവതരിപ്പിച്ച മോഡൽ കോം‌പാക്‌ട് സ്‌റ്റൈലിംഗും കാര്യക്ഷമമായ എഞ്ചിൻ ഓപ്ഷനുകളും താങ്ങാനാവുന്ന വിലയും ഉപയോഗിച്ചാണ് കളംനിറഞ്ഞത്.

നിലവിൽ ഡാർക്ക് എഡിഷൻ, കാസിരംഗ എഡിഷൻ, ജെറ്റ് എഡിഷൻ എന്നിവയുൾപ്പെടെ 67 വേരിയന്റുകളിലാണ് നെക്സോൺ വിപണിയിലെത്തുന്നത്. 7.70 ലക്ഷം രൂപയിൽ തുടങ്ങി 14.18 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ആരാധകരേ ശാന്തരാകുവിൻ, നെക്സോണിനും പുതുതലമുറ വരുന്നു... നിർമാണം ആൾട്രോസിന്റെ പ്ലാറ്റ്ഫോമിൽ

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവുമാണ് ടാറ്റ നെക്സോൺ. എന്നാൽ മിനുങ്ങിയെത്തിയ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു പോലുള്ള എതിരാളികൾ കളത്തിലെത്തിയതോടെ നെക്സോണിന് ചെറിയ രീതിയിലെങ്കിലും ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് ടാറ്റയും നെക്സോണും. എന്നാൽ പരിഷ്ക്കാരങ്ങളോടെ വാഹനം എന്ന് വിപണിയിൽ എത്തുമെന്ന് മാത്രം ടാറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പുതുതലമുറ ടാറ്റ നെക്‌സോൺ ഡിസൈനിലും ഫീച്ചറുകളിലും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. പ്രധാന പരിഷ്ക്കാരങ്ങളിൽ ഒന്ന് എസ്‌യുവിയുടെ പ്ലാറ്റ്ഫോമിലാവും. ആൾട്രോസ് ഹാച്ച്ബാക്കിലും പഞ്ച് മിനി എസ്‌യുവിയിലും ഇതിനകം ഉപയോഗിച്ചിരുന്ന ആൽഫ (എജൈൽ, ലൈറ്റ്, ഫ്ലെക്സിബിൾ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിലാണ് പുതിയ നെക്‌സോൺ രൂപകൽപ്പന ചെയ്യുക. വ്യത്യസ്ത ബോഡി ശൈലികൾ, ഒന്നിലധികം എഞ്ചിനുകൾ, ശുദ്ധമായ ഇലക്ട്രിക്, ഹൈബ്രിഡ് പവർട്രെയിനുകൾ എന്നിവയ്ക്ക് ആൽഫ പ്ലാറ്റ്ഫോം അനുയോജ്യമാണ്.

പരമാവധി ലഗേജ് സ്പേസ്, റിയർ ലെഗ്റൂം, ഡ്രൈവർക്ക് ചുറ്റുമുള്ള യൂട്ടിലിറ്റി സ്പേസ് എന്നിവ നൽകുന്നതിനായി പുതിയ ആർക്കിടെക്ചർ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തതായി ടാറ്റ മോട്ടോർസ് പറയുന്നു. പുതിയ തലമുറ ടാറ്റ നെക്‌സോൺ അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ ടാറ്റ അവിന്യ അല്ലെങ്കിൽ ടാറ്റ കർവ്വ് ആശയങ്ങളിൽ നിന്ന് പങ്കിട്ടേക്കാമെന്നും സൂചനയുണ്ട്.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതിയ തലമുറ ടാറ്റ നെക്‌സോണും നൽകാം. എന്നിരുന്നാലും, മികച്ച പരിഷ്ക്കരണത്തിനായി കാർ നിർമാതാക്കൾ അവ ചെറുതായൊന്ന നവീകരിച്ചേക്കാം. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ നെക്‌സോണിന് പ്രയോജനം ലഭിക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, സബ്കോംപാക്‌ട് എസ്‌യുവി നിലവിലുള്ള മോഡലിനേക്കാൾ മികച്ച മൈലേജ് വാഗ്ദാനം ചെയ്യും.

ഈ അപ്‌ഡേറ്റിലൂടെ പുതിയ നെക്സോൺ വരാനിരിക്കുന്ന കർശനമായ CAFÉ മാനദണ്ഡങ്ങളും പുതുക്കിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും പാലിക്കും. ഇതോടൊപ്പം പുതിയ സ്റ്റൈലിംഗും ഫീച്ചറുകളും ചേരുന്നതോടെ വാഹനം എതിരാളികളേക്കാൾ കേമനാവുമെന്നാണ് വിലയിരുത്തൽ. ടാറ്റ ഇന്ന് ഏതു പുതിയ മോഡൽ അവതരിപ്പിച്ചാലും വിപണിയിൽ ഹിറ്റാവാറാണ് പതിവ്. ഇതിനാൽ വരാനിരിക്കുന്ന നെക്സോൺ എസ്‌യുവിയെയും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് തന്നെ.

2023 ഉത്സവ സീസണോടെ പുതിയ നെക്സോൺ വിപണിയിൽ എത്തിയേക്കും. നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാർ ബ്രാൻഡുകളിലൊന്നാണ് ടാറ്റ മോട്ടോർസ്. മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കും പിന്നിൽ വിൽപ്പനയുടെ കാര്യത്തിൽ മൂന്നാമനാണ് ടാറ്റ. നെക്സോണിന് പുറമെ കൂടാതെ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ഉൾപ്പെടെ ഒന്നിലധികം പുതിയ കാറുകൾ പുറത്തിറക്കുന്നതിലൂടെ അതിന്റെ പോർട്ട്‌ഫോളിയോ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

More from DriveSpark

Article Published On: Tuesday, November 22, 2022, 12:00 [IST]
English summary
The all new tata nexon is to be designed on the alfa platform which is used for altroz
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X