ലക്ഷ്വറി ഫീലുള്ള അകത്തളം; Toyota Innova HyCross എംപിവിയുടെ കിടിലൻ 5 ഇന്റീരിയർ ഫീച്ചറുകളിതാ...

ഇന്ത്യയിലെ മൾട്ടി പർപ്പസ് വാഹന സെഗ്മെന്റിൽ ഇന്നോവയ്ക്ക് ഒത്ത എതിരാളിയില്ലെന്നതാണ് യാഥാർഥ്യം. ഇപ്പോൾ പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയതോടെ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ഇന്നോവ ഹൈക്രോസ്. ഒരുപാട് മാറ്റങ്ങളുമായാണ് എംപിവികളുടെ രാജാവ് എഴുന്നള്ളിയിരിക്കുന്നത്. ട്രെൻഡിന് അനുസരിച്ച് കാലാകാലങ്ങളില്‍ പരിഷ്ക്കാരങ്ങളുമായി ഇന്നോവയെ നിരത്തിൽ എത്തിക്കുന്നതില്‍ ടൊയോട്ട ഇന്നും ഒരു വീഴ്ച്ച വരുത്തിയിട്ടില്ല.

ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. പോരാത്തതിന് ലിറ്ററിന് 21.1 കിലോമീറ്ററാണ് ഇന്ധനക്ഷമതയും. ഇനിയെന്തു വേണം ഹിറ്റാവാൻ. എന്നാൽ വാഹനത്തെ കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുറത്തെ കാര്യങ്ങൾ ഇതിനടകം തന്നെ പലരും മനസിലാക്കിയിട്ടുണ്ടെങ്കിലും അകത്തളത്തിലെ ചില കിടിലൻ ഫീച്ചേഴ്‌സുകളാണ് നമ്മളിവിടെ പരിചയപ്പെടുത്താൻ പോവുന്നത്. അതിനാൽ പുതിയ ഇന്നോവ ഹൈക്രോസിന്റെ മികച്ച അഞ്ച് ഇന്റീരിയർ ഹൈലൈറ്റുകൾ ഇതാ.

ലക്ഷ്വറി ഫീലുള്ള അകത്തളം; Toyota Innova HyCross എംപിവിയുടെ കിടിലൻ 5 ഇന്റീരിയർ ഫീച്ചറുകളിതാ...

ആധുനിക ഡാഷ്ബോർഡ് ലേഔട്ട്

ശരിക്കും അത്യാഡംബര പൂർവമായ ഇന്റീരിയറാണ് ഇന്നോവ ഹൈക്രോസിൽ ഒരുക്കിയിരിക്കുന്നത്. പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ ഉയർന്നതാണ്. ഡാഷ്‌ബോർഡ് ഡ്യുവൽ ടോണിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. കൂടാതെ സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും മോടികൂട്ടാനായുണ്ട്. സ്ക്രാച്ച് പ്ലാസ്റ്റിക്കുകളുടെ ഒഴിവാക്കലും എടുത്തു പറയാം. ഒരു വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. സിൽവർ ആക്സന്റഡ് എസി വെന്റുകൾ അതിന്റെ കൺട്രോളുകൾക്ക് മുകളിലായും സ്ഥാനം പിടിച്ചിരിക്കുന്നു. തുടർന്ന്, ഗിയർ ലിവർ ഡാഷ്‌ബോർഡിൽ നിവർന്നുനിൽക്കുന്നതും ഒരു പുതുമയാണ്. ഇത് സെന്റർ കൺസോളിൽ ധാരാളം ഇടം സ്വതന്ത്രമാക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

കൂടുതൽ ടെക്

ഇന്നോവയുടെ മുൻ തലമുറ ആവർത്തനങ്ങളെല്ലാം ഫീച്ചറുകളേക്കാൾ പ്രവർത്തനക്ഷമതയ്ക്ക് പേരുകേട്ടവരായിരുന്നു. എന്നിരുന്നാലും, ഇത്തവണ എംപിവി സാങ്കേതികതയിൽ നിറഞ്ഞിരിക്കുന്നുവെന്നതാണ് ഹൈലൈറ്റ്. ഇതിൽ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ജെബിഎൽ-സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ടൊയോട്ട ഐ-കണക്റ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും സജ്ജീകരണങ്ങളാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിൽ ഒരുക്കിയിരിക്കുന്നത്.

കംഫർട്ടും സവിശേഷതകളും

ഇന്നോവയുടെ യുഎസ്‌പി എപ്പോഴും സൗകര്യപ്രദവും വിശാലവുമായ ഇന്റീരിയറുകൾക്ക് പേരുകേട്ടതാണ്. കൂടാതെ ഹൈക്രോസിനൊപ്പം മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകൾ, റിക്‌ലൈൻ മോഡ്, ലെഗ് റെസ്റ്റിംഗ് ഫീച്ചർ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന എസി വെന്റുകൾ, പവർഡ് ടെയിൽഗേറ്റ്, പിൻ സൺഷേഡുകൾ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകളുമായി ടൊയോട്ട ഇന്നോവയെ ഒരു പടി കൂടി മുന്നോട്ട് പോയി.

കിടിലൻ സുരക്ഷ

പുതിയ ഇന്നോവ ഹൈക്രോസിലൂടെ ജാപ്പനീസ് വാഹന നിർമാതാക്കൾ സുരക്ഷയെ കൂടുതൽ ഗൗരവമായി എടുത്തിട്ടുണ്ട്. അങ്ങനെ ഈ എംപിവിയിൽ 360 ഡിഗ്രി സറൗണ്ട് ക്യാമറ, ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ്/ഡിസന്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം ടൊയോട്ട കൊണ്ടുവന്നു. ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് അല്ലെങ്കിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വരെ ഹൈക്രോസിലുണ്ട്.

ADAS ടെക്കിലെ ചില സാങ്കേതിക സവിശേഷതകൾ മാത്രമല്ല, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് സിസ്റ്റം എന്നിവയും അതിലേറെയും ഉൾപ്പെടുന്ന കിടിലൻ സേഫ്റ്റ് ഫീച്ചറുകളാണ് ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് അല്ലെങ്കിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വരെ ഹൈക്രോസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്റീരിയർ സീറ്റ് ലേഔട്ട്

ഇന്നോവയുടെ ഇന്റീരിയർ എല്ലായ്പ്പോഴും വിശാലമാണ്. അത് പുതുതലമുറയ്ക്കൊപ്പവും നിനിർത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. വിപുലീകരിച്ച വീൽബേസിനൊപ്പം, ഹൈക്രോസിന് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം ലഭിക്കുന്നു. ഏഴോ എട്ടോ സീറ്റർ ഓപ്ഷനിലും വാഹനം തെരഞ്ഞെടുക്കാം. ഏഴ് സീറ്റുകളുള്ള പതിപ്പിന് നടുവിലെ രണ്ട് ക്യാപ്റ്റൻ സീറ്റുകളും ഓട്ടോമൻ ഫംഗ്ഷനുകളുള്ള രണ്ട് ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ ഒരു ബെഞ്ച് സീറ്റും ഉണ്ടാകും. എന്നിരുന്നാലും, എട്ട് സീറ്റുള്ള മോഡലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിരകളിൽ ബെഞ്ച് സീറ്റുകളാണ് ഉണ്ടായിരിക്കുക. മൂന്നാം നിരയടക്കം എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
The best interior highlights of newly launched toyota innova hycross mpv
Story first published: Monday, November 28, 2022, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X